News18 MalayalamNews18 Malayalam
|
news18
Updated: August 4, 2020, 11:25 PM IST
ബെയ്റൂട്ടിൽ വമ്പൻ സ്ഫോടനം
- News18
- Last Updated:
August 4, 2020, 11:25 PM IST
ബെയ്റൂട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ വമ്പൻ സ്ഫോടനം. ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഗ്ലാസുകളും നിരവധി വീടുകളുടെ ബാൽക്കണികളും സ്ഫോടനത്തിൽ തകർന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
തുറമുഖ മേഖലയിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണിലാണ് സ്ഫോടനം ഉണ്ടായത്. അതേസമയം, സ്ഫോടനത്തിന് എന്താണ് കാരണമെന്നും എന്ത് തരത്തിലുള്ള സ്ഫോടകവസ്തുക്കളാണ് ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നതെന്നുമുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല.
'ബെയ്റൂട്ടിന് മുകളിൽ ഒരു തീഗോളം ഉയരുന്നതാണ് കണ്ടത്. ആളുകൾ കരഞ്ഞുകൊണ്ട് ഓടുകയായിരുന്നു. കെട്ടിടങ്ങളുടെ ബാൽക്കണികൾ തകർന്നു. വലിയ കെട്ടിടങ്ങളിലെ ഗ്ലാസുകൾ തകർന്ന് തെരുവിൽ വീണു" - ദൃക്സാക്ഷിയായ ഒരാൾ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തിയത് ഇങ്ങനെ.
അതേസമയം, സ്ഫോടനത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായെന്നാണ് ആരോഗ്യമന്ത്രിയെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടുകൾ. നൂറുകണക്കിന് പേർക്ക് പരിക്കേറ്റതായി അൽ മയാദീൻ ടെലിവിഷൻ പറഞ്ഞു.
അതേസമയം, സ്ഫോടനത്തിൽ ലെബനൻ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും മകൾക്കും പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഒരു വർഷത്തിനും മുമ്പ് ഒരു കപ്പലിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടനശേഷിയുള്ള് സോഡിയം നൈട്രേറ്റ് ഇവിടെ ആയിരുന്നു സൂക്ഷിച്ചിരുന്നത്. ഇതാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.
Published by:
Joys Joy
First published:
August 4, 2020, 11:21 PM IST