War in Ukraine| 'അക്രമം അവസാനിപ്പിക്കണം, ചർച്ചകളിലൂടെ പരിഹാരം കാണണം'; പുടിനോട് നരേന്ദ്ര മോദി; ഇരുവരും ചർച്ച നടത്തി
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മോദി പുടിനെ ധരിപ്പിച്ചു. ഇന്ത്യക്കാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിന് പ്രാധാന്യം നൽകണമെന്ന നിലപാട് മോദി അറിയിച്ചു.
റഷ്യ- യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി (Vladimir Putin) സംസാരിച്ചു. നിലവിലെ സാഹചര്യങ്ങൾ സംബന്ധിച്ച് ഇരുവരും സംസാരിച്ചു. ചർച്ചയിലൂടെ പ്രശ്ന പരിഹാരമുണ്ടാകണമെന്ന് പ്രധാനമന്ത്രി പുടിനോട് പറഞ്ഞു. ടെലിഫോണിലൂടെയായിരുന്നു ഇരു നേതാക്കളുടെയും സംഭാഷണം. അക്രമം നിർത്തണമെന്നും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മോദി പുടിനെ ധരിപ്പിച്ചു. ഇന്ത്യക്കാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിന് പ്രാധാന്യം നൽകണമെന്ന നിലപാട് മോദി അറിയിച്ചു. ഇരു രാജ്യങ്ങളുമായുള്ള ആശയ വിനിമയം നയതന്ത്രതലത്തിൽ തുടരും.
യുക്രെയ്‌നിനെതിരായ തന്റെ “പ്രത്യേക ഓപ്പറേഷനെ” കുറിച്ച് പുടിൻ പ്രധാനമന്ത്രി മോദിയെ അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അതിൽ റഷ്യ കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും അയൽരാജ്യത്തിന് നേരെ സമ്പൂർണ ആക്രമണം നടത്തി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ ഒരു രാജ്യം മറ്റൊന്നിനെതിരെ നടത്തുന്ന ഏറ്റവും വലിയ ആക്രമണമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
advertisement
റഷ്യയും നാറ്റോയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സത്യസന്ധവും ആത്മാർത്ഥവുമായ സംഭാഷണത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന തന്റെ ദീർഘകാല ബോധ്യം പ്രധാനമന്ത്രി മോദി ആവർത്തിച്ചതായി പിഎംഒ പ്രസ്താവിച്ചു. അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. നയതന്ത്ര ചർച്ചകളുടേയും സംഭാഷണങ്ങളുടേയും പാതയിലേക്ക് മടങ്ങാൻ എല്ലാ ഭാഗത്തുനിന്നും ശ്രമങ്ങൾ ഉണ്ടാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു," വാർത്താക്കുറിപ്പിൽ പറഞ്ഞു.
advertisement
ഇത് മാത്രമല്ല, യുക്രൈനിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് പ്രധാനമന്ത്രി മോദി പുടിനുമായി വിശദമായി സംസാരിച്ചു. യുക്രെയ്നിലെ പൗരന്മാരുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളെക്കുറിച്ച് പ്രധാനമന്ത്രി പുടിനെ അറിയിച്ചു. കൂടാതെ അവരുടെ സുരക്ഷിതമായി മടക്കിക്കൊണ്ടവരുന്നതിന് ഇന്ത്യ ഉയർന്ന മുൻഗണന നൽകുന്നുവെന്നും അദ്ദേഹം അറിയിച്ചു.
തങ്ങളുടെ ഉദ്യോഗസ്ഥരും നയതന്ത്ര സംഘങ്ങളും വിഷയങ്ങളിൽ പതിവ് സമ്പർക്കം പുലർത്തുന്നത് തുടരുമെന്ന് പ്രധാനമന്ത്രി മോദിയും പുടിനും സമ്മതിച്ചതായി പിഎംഒ അറിയിച്ചു.
പുടിനുമായുള്ള മോദിയുടെ ഫോൺ സംഭാഷണത്തിന് മുമ്പ് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല റഷ്യ-യുക്രെയ്ൻ സ്ഥിതിഗതികളെക്കുറിച്ച് വാർത്താസമ്മേളനം നടത്തി. യുക്രെയ്നിൽ ഉയർന്നുവരുന്ന സാഹചര്യം നേരിടാൻ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസം മുമ്പാണ് ഞങ്ങൾ യുക്രെയ്നിൽ ഇന്ത്യൻ പൗരന്മാരുടെ രജിസ്ട്രേഷൻ ആരംഭിച്ചത്. ഓൺലൈൻ രജിസ്ട്രേഷന്റെ അടിസ്ഥാനത്തിൽ, 20,000 ഇന്ത്യൻ പൗരന്മാർ അവിടെയുണ്ടെന്ന് കണ്ടെത്തി. ഏകദേശം 4000 ഇന്ത്യക്കാർക്ക് യുക്രെയ്ൻ വിടാൻ കഴിഞ്ഞു.
advertisement
യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പോളണ്ട്, റൊമാനിയ, സ്ലൊവാക്യ, ഹംഗറി എന്നീ രാജ്യങ്ങളിലെ ഭരണകൂടവുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയുടെ ആക്രമണത്തെത്തുടർന്ന് യുക്രെയ്‌നിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മോദിയുടെ സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി (സിസിഎസ്) യോഗവും ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ചേർന്നു.
യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസുമായി ടെലിഫോണിൽ ചർച്ച നടത്തിയതായി ജയശങ്കർ പറഞ്ഞു. വിദേശകാര്യ, സുരക്ഷാ നയങ്ങൾക്കായുള്ള യൂറോപ്യൻ യൂണിയൻ ഉന്നത പ്രതിനിധി ജോസെപ് ബോറെലിൽ നിന്ന് തനിക്ക് കോൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. യുക്രെയ്നിലെ സ്ഥിതിഗതികൾ, സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യക്ക് എങ്ങനെ സംഭാവന നൽകാമെന്നും ഇരുവരും ചർച്ച ചെയ്തിരുന്നു.
advertisement
അതേസമയം, യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി ഇന്ത്യ പോളണ്ടിലെ എംബസി സജീവമാക്കി. എംബസിയുടെ പ്രവർത്തനം തുടരുമെന്ന് യുഉക്രൈനിലെ ഇന്ത്യൻ പ്രതിനിധി പാർത്ഥ് സത്പതി പറഞ്ഞു.
English Summary: Prime Minister Narendra Modi called for a “return to the path of diplomacy” and appealed for an immediate cessation of violence between Russia and Ukraine, in a telephonic conversation with President Vladimir Putin late on Thursday.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 25, 2022 6:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
War in Ukraine| 'അക്രമം അവസാനിപ്പിക്കണം, ചർച്ചകളിലൂടെ പരിഹാരം കാണണം'; പുടിനോട് നരേന്ദ്ര മോദി; ഇരുവരും ചർച്ച നടത്തി