ലോകാവസാനം വീണ്ടും ചര്‍ച്ചയാകുന്നു; ഭൂമി നശിക്കുമെന്ന് വെളിപ്പെടുത്തി നാസ

Last Updated:

ഭൂമി ഇല്ലാതാകാന്‍ എത്ര വര്‍ഷങ്ങളെടുക്കുമെന്നും ശാസ്ത്രജ്ഞര്‍ കണക്കാക്കിയിട്ടുണ്ട്

News18
News18
ലോകവസാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. ഓരോ കാലത്തും ഇതേക്കുറിച്ചുള്ള പുതിയ പുതിയ കാര്യങ്ങള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഭൂമിയുടെ ആയുസ്സ് സംബന്ധിച്ച നാസയില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വീണ്ടും ഇതുസംബന്ധിച്ച ചര്‍ച്ചകളെ സജീവമാക്കുന്നത്.
ഭൂമിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന സൂചനയാണ് പുതിയ വെളിപ്പെടുത്തലില്‍ ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. ഭൂമി നശിക്കാന്‍ ഇനി ബാക്കിയുള്ളത് എണ്ണപ്പെട്ട വര്‍ഷങ്ങള്‍ മാത്രമാണെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.
കാലകാലങ്ങളായി മനുഷ്യന്റെ ഓരോ ചെയ്തികളും ഭൂമിയെ അതിന്റെ നാശത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. വര്‍ധിച്ചുവരുന്ന ആഗോള താപനവും അടിക്കടിയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവും പ്രകൃതിദുരന്തങ്ങളുമെല്ലാം ഇതിന് തെളിവാണ്.
ഭൂമി ഇല്ലാതാകുന്ന ദിവസം വളരെ അകലെയാണെന്ന് തോന്നുമെങ്കിലും ഇത്തരം ദുര്‍ഘടമായ സാഹചര്യങ്ങള്‍ ലോകാവസാനത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുമെന്നും അനിവാര്യമായും അത് സംഭവിക്കുക തന്നെ ചെയ്യുമെന്നുമാണ് നാസ പ്രവചിക്കുന്നത്.
advertisement
ഈ പ്രവചനം വെറും ഊഹാപോഹം മാത്രമല്ല. ഭൂമി ഇല്ലാതാകാന്‍ എത്ര വര്‍ഷങ്ങള്‍ എടുക്കുമെന്നും ശാസ്ത്രജ്ഞര്‍ കണക്കാക്കിയിട്ടുണ്ട്.
ജപ്പാനിലെ ടോഹോ സര്‍വകലാശാലയിലെ ഗവേഷകരുമായി സഹകരിച്ച് നാസയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് ലോകാവസാനത്തെ കുറിച്ച് പരാമര്‍ശമുള്ളത്. സൂപ്പര്‍ കമ്പ്യൂട്ടറുകളും വിവിധ ഗണിതശാസ്ത്ര മോഡലുകളും ഉപയോഗപ്പെടുത്തിയാണ് ഗവേഷണം നടത്തിയിരിക്കുന്നത്. ഇതില്‍ ഭൂമിയുടെ ആയുസ്സ് ഇനിയെത്രയായിരിക്കുമെന്നും അവര്‍ നിര്‍ണയിച്ചു. ഒരു ബില്യണ്‍ വര്‍ഷത്തിനപ്പുറത്തേക്ക് ഭൂമിക്ക് ആയുസ്സ് ഉണ്ടാകില്ലെന്നാണ് ഗവേഷകരുടെ കണ്ടെത്തലുകള്‍ നല്‍കുന്ന സൂചന.
ഭൂമിയില്‍ അടിക്കടിയുണ്ടായികൊണ്ടിരിക്കുന്ന പ്രതികൂല സാഹചര്യങ്ങളാണ് ഇതിനുള്ള കാരണമായി ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇത് ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നത് അസാധ്യമാക്കിതീര്‍ക്കുമെന്നും നാസ വെളിപ്പെടുത്തുന്നു. സൂര്യന്റെ ചൂട് കൂടുന്നതും കാലാവസ്ഥ വ്യതിയാനവുമാണ് ഇതിനുള്ള പ്രധാന കാരണമായി നാസ ചൂണ്ടിക്കാട്ടുന്നത്.
advertisement
ഭൂമിയില്‍ ജീവന്റെ ശേഷിപ്പ് ഇല്ലാതാകുന്നത് സൂര്യന്‍ മൂലമായിരിക്കുമെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു. സൂര്യന്റെ താപോര്‍ജം അത്രത്തോളം തീവ്രമാകും. ഭൂമി ഉള്‍പ്പെടെ ചുറ്റുമുള്ള ഗ്രഹങ്ങളെല്ലാം അതില്‍ ഇല്ലാതാകും.
ഏകദേശം 999,999,996 വര്‍ഷത്തിനുള്ളില്‍ ഭൂമിയില്‍ ജീവന്‍ ദുഷ്‌കരമാകും. 1,000,002,021 ആകുമ്പോഴേക്കും ഭൂമിയിലെ ജീവന്റെ എല്ലാ അടയാളങ്ങളും അപ്രത്യക്ഷമാകുമെന്നും നാസ വെളിപ്പെടുത്തുന്നു.
സൂര്യന്റെ ആരം വികസിക്കുമ്പോള്‍ ഭൂമിയില്‍ താപനില ഉയരുകയും വായുഗുണനിലവാരം മോശമാകുകയും ചെയ്യും. സൗരകൊടുംങ്കാറ്റുകളുടെ ഫലമായുണ്ടാകുന്ന അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ ഓക്‌സിജന്റെ അളവ് കൂടുതല്‍ കുറയ്ക്കുമെന്നും നാസ പറയുന്നു.
advertisement
മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥവ്യതിയാനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഇത് ഭൂമിയില്‍ ചെറുതും വലുതുമായ പ്രതികൂലമായ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എന്നിരുന്നാലും സാങ്കേതികവിദ്യയിലെ പുരോഗതിയിലൂടെ ഈ മാറ്റങ്ങളെ നിയന്ത്രിക്കാന്‍ നമുക്ക് കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. നൂതന സാങ്കേതികവിദ്യകളിലൂടെ ഇതിന് ബദല്‍ സംവിധാനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കുമെന്നും ഇവര്‍ പറയുന്നു.
മനുഷ്യര്‍ക്കായി പുതിയ പരിസ്ഥിതികള്‍ സൃഷ്ടിച്ചും കൃത്രിമ ആവാസവ്യവസ്ഥ വികസിപ്പിച്ചും മാനവരാശിയെ നിലനിര്‍ത്താനായേക്കും. കൂടാതെ ചൊവ്വയിലെ പര്യവേഷണങ്ങളും ശുഭ സൂചനകളാണ് നല്‍കുന്നത്. ചൊവ്വയില്‍ ജീവന്റെ സാധ്യതകളെ കുറിച്ച് ശാസ്ത്രജ്ഞര്‍ പര്യവേഷണം നടത്തുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/World/
ലോകാവസാനം വീണ്ടും ചര്‍ച്ചയാകുന്നു; ഭൂമി നശിക്കുമെന്ന് വെളിപ്പെടുത്തി നാസ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement