advertisement

2022-ല്‍ യുഎസില്‍ ജീവനൊടുക്കിയത് അരലക്ഷത്തോളം പേര്‍: എക്കാലത്തെയും ഉയര്‍ന്ന നിരക്ക്

Last Updated:

യുഎസിലെ സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുരുഷന്മാരില്‍ നാല് മടങ്ങ് അധികം ജീവനൊടുക്കാനുള്ള പ്രവണതയുണ്ട്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
യുഎസില്‍ കഴിഞ്ഞ വര്‍ഷം ജീവനൊടുക്കിയത് അരലക്ഷത്തോളം പേരെന്ന് റിപ്പോര്‍ട്ട്. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സെന്റേഴ്‌സ് ഫോര്‍ ഡിസീസി കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി)ന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. 2022-ല്‍ 49,449 പേരാണ് ജീവനൊടുക്കിയത്. ഇത് 2021-ലെ മരണസംഖ്യയായ 48,183 എന്നതില്‍ നിന്ന് മൂന്ന് ശതമാനം കൂടുതലാണെന്ന് സിഡിസിയുടെ കണക്കുകളില്‍ പറയുന്നു.
യുഎസിലെ സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുരുഷന്മാരില്‍ നാല് മടങ്ങ് അധികം ജീവനൊടുക്കാനുള്ള പ്രവണതയുണ്ട്. വാര്‍ദ്ധക്യത്തിലെത്തിയ പുരുഷന്മാരിലാണ് ജീവനൊടുക്കാനുള്ള പ്രവണത കൂടുതലെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സ്ത്രീകൾ ജീവനൊടുക്കുന്ന നിരക്ക് 2022-ല്‍ ഇരട്ടിയായി. വെള്ളക്കാരായ സ്ത്രീകളിലും 25-നും 34-നും ഇടയില്‍ പ്രായമുള്ളവരിലുമാണ് ജീവനൊടുക്കാനുള്ള പ്രവണത കൂടുതല്‍.
മരണപ്പെട്ടവരില്‍ പകുതിയോളം പേര്‍ സ്വയം വെടിയുതിര്‍ത്താണ് മരിച്ചത്. പ്രായം ചെന്ന വെള്ളക്കാരായ പുരുഷന്മാരില്‍ ഏറിയ പങ്കും സ്വയം വെടിയുതിര്‍ത്താണ് ജീവനൊടുക്കിയത്. അതുപോലെ തന്നെ കൗമാരക്കാരായ കറുത്തവര്‍ഗക്കാരിലും ഈ പ്രവണത കൂടുതലാണെന്ന്, സിഡിസിയിലെ നയ ഉപദേശകനായ ആരി ഡേവിസ് പറഞ്ഞു. ''പ്രതിസന്ധിയിലൂടെ കടന്നുപോകുന്നവര്‍ക്ക് വേണ്ടി അല്‍പം സമയവും ഇടവും നീക്കിവെച്ചാല്‍ മരണസംഖ്യ കുറയ്ക്കാന്‍ കഴിയും,'' അദ്ദേഹം അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
advertisement
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി യുഎസില്‍ ജീവനൊടുക്കുന്നരുടെ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഭീതിജനകമായ കണക്ക് പുറത്തുവന്നിരിക്കുന്നത്. ഇതിനെതിരെ ദേശീയ തലത്തിൽ നടപടികൾ സ്വീകരിക്കാൻ 2021-ല്‍ യുഎസിലെ ഒരു സര്‍ജന്‍ ജനറല്‍ ആവശ്യപ്പെട്ടിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
2022-ല്‍ യുഎസില്‍ ജീവനൊടുക്കിയത് അരലക്ഷത്തോളം പേര്‍: എക്കാലത്തെയും ഉയര്‍ന്ന നിരക്ക്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement