കൊറിയൻ നേതാവ് കിം ജോങ് ഉൻ ലോകത്തിന് മുന്നില്‍ ആദ്യമായി സ്വന്തം മകളുമായി; ചിത്രങ്ങൾ പുറത്ത്

Last Updated:

ഉത്തരകൊറിയൻ വാർത്താ ഏജൻസി ചിത്രം പുറത്തുവിട്ടെങ്കിലും കുട്ടിയുടെ പേര് പുറത്തുവിട്ടിട്ടില്ല

സോള്‍: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ലോകത്തിന് മുന്നില്‍ ആദ്യമായി സ്വന്തം മകളുമായി പ്രത്യക്ഷപ്പെട്ടു.ദീർഘദൂര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) ഇന്നലെ ജപ്പാന്റെ അധീനതയിലുള്ള സമുദ്രമേഖലയിൽ പരീക്ഷിച്ചിരുന്നു. ഇതിന് സാക്ഷ്യം വഹിക്കാനാണ് കിം മകൾക്കൊപ്പം എത്തിയത്.
ഉത്തരകൊറിയൻ വാർത്താ ഏജൻസി ചിത്രം പുറത്തുവിട്ടെങ്കിലും കുട്ടിയുടെ പേര് പുറത്തുവിട്ടിട്ടില്ല. കിം ജോങ് ഉന്നിന്റെ കൈ പിടിച്ചു നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കിമ്മിന് രണ്ടു പെൺമക്കളും ഒരു മകനുമാണ് ഉള്ളതെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ല.
advertisement
കിം ജോൻ ഉൻ ആദ്യമായാണ് പൊതുചടങ്ങിൽ മകളുമയെത്തുന്നത്. കിം ജോങ് ഉന്നിന്റെയോ കുടുംബത്തിന്റെയോ സ്വകാര്യ ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചേ ലോകത്തിന് ഇപ്പോഴും അറിയൂ. 2012 ജൂലൈ വരെ കിമ്മിന്റെയും റിയുടെയും വിവാഹം ലോകത്തിന് അജ്ഞാതമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
കൊറിയൻ നേതാവ് കിം ജോങ് ഉൻ ലോകത്തിന് മുന്നില്‍ ആദ്യമായി സ്വന്തം മകളുമായി; ചിത്രങ്ങൾ പുറത്ത്
Next Article
advertisement
അശ്ലീല സന്ദേശമയച്ചതിന് ആളുമാറി ഡോക്ടറുടെ മുഖത്തടിച്ച യുവതിയും ഡോക്ടറെന്ന വ്യാജേന സന്ദേശമയച്ച ആളും അറസ്റ്റിൽ
അശ്ലീല സന്ദേശമയച്ചതിന് ആളുമാറി ഡോക്ടറുടെ മുഖത്തടിച്ച യുവതിയും ഡോക്ടറെന്ന വ്യാജേന സന്ദേശമയച്ച ആളും അറസ്റ്റിൽ
  • കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോക്ടറുടെ മുഖത്തടിച്ച യുവതി അറസ്റ്റിൽ.

  • അശ്ലീല സന്ദേശമയച്ചതിന് യുവതിയെ ശല്യപ്പെടുത്തിയ നൗഷാദ് 40,000 രൂപ തട്ടിയെടുത്തതായും പരാതി.

  • പെരിങ്ങളം സ്വദേശി നൗഷാദും കുരുവട്ടൂർ സ്വദേശിനിയായ 39കാരി യുവതിയും അറസ്റ്റിൽ

View All
advertisement