Iran | ഹിജാബ് വിരുദ്ധ പ്രതിഷേധം: പിന്തുണയുമായി ഇറാനിയൻ നടി തരാനെ അലിദൂസ്തി; ശിരോവസ്ത്രം ധരിക്കാതെ ഇൻസ്റ്റഗ്രാം പോസ്റ്റ്
- Published by:Rajesh V
- news18-malayalam
Last Updated:
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മത പോലീസ് പിടികൂടിയ കുർദിഷ് വനിത മഹ്സ അമിനിയുടെ മരണത്തെ തുടർന്നാണ് രാജ്യത്ത് പ്രതിഷേധം ആളിക്കത്തിയത്. സെപ്തംബർ 16-നാണ് മഹ്സ അമിനി മരിച്ചത്. 1979 ലെ വിപ്ലവത്തിന് ശേഷം ഇറാൻ ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്
ഇറാനിൽ (Iran) രാജ്യവ്യാപകമായി നടക്കുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ച് പ്രമുഖ ഇറാനിയൻ നടി തരാനെ അലിദൂസ്തി (Taraneh Alidoosti). ഹിജാബ് (Hijab) ധരിക്കാതെ ഇൻസ്റ്റാഗ്രാമിൽ തന്റെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് അലിദൂസ്തി തന്റെ പിന്തുണ അറിയിച്ചത്. പ്രതിഷേധക്കാർക്ക് സമൂഹത്തിന്റെ എല്ലാ തലങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നതിന്റെ സൂചനയാണിത്.
2017ൽ അക്കാദമി അവാർഡ് നേടിയ "ദ സെയിൽസ്മാൻ" എന്ന ചിത്രത്തിലൂടെ ഏറെ പ്രശസ്തയാണ് അലിദൂസ്തി. കുർദിഷ് ഭാഷയിൽ "സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം" എന്നെഴുതിയ ഒരു ബോർഡും താരം കൈയിൽ പിടിച്ചിട്ടുണ്ട്.
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മത പോലീസ് പിടികൂടിയ കുർദിഷ് വനിത മഹ്സ അമിനിയുടെ മരണത്തെ തുടർന്നാണ് രാജ്യത്ത് പ്രതിഷേധം ആളിക്കത്തിയത്. സെപ്തംബർ 16-നാണ് മഹ്സ അമിനി മരിച്ചത്. 1979 ലെ വിപ്ലവത്തിന് ശേഷം ഇറാൻ ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.
advertisement
മുൻപും ഇറാൻ ഭരണകൂടത്തെ വിമർശിച്ച് നിരവധി ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ അലിദൂസ്തി പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധം ആരംഭിച്ചതു മുതൽ, മറ്റ് ചില ഇറാനിയൻ നടിമാരും ഹിജാബ് ധരിക്കാതെ തങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് പ്രതിഷേധം അറിയിച്ചിരുന്നു. സ്ത്രീകൾ തെരുവിലിറങ്ങി നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു ഇത്.
advertisement
എന്നാൽ നേരത്തെ നിലനിന്നിരുന്ന ആരോഗ്യപ്രശ്നങ്ങളാണ് അമിനിയുടെ മരണത്തിന് കാരണമെന്നാണ് ഇറാനിയൻ ഉദ്യോഗസ്ഥരുടെ നിലപാട്. അമേരിക്ക ഉൾപ്പെടെയുള്ള വിദേശ ശത്രുക്കളാണ് അശാന്തിക്ക് കാരണമെന്നും സായുധരായ വിഘടനവാദികളാണ് അക്രമം നടത്തുന്നതെന്നും അവർ ആരോപിക്കുന്നു.
രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെ സുരക്ഷാ സേനയുടെ ആക്രമണത്തില്‍ മറ്റൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കൂടി കൊല്ലപ്പെട്ടിരുന്നു. ഇതോടെ പ്രതിഷേധം കൂടുതൽ കരുത്താർജിച്ചു. സ്‌കൂളില്‍ സുരക്ഷ സേന പരിശോധന നടത്തവെ ഭരണകൂടത്തെ പ്രകീർത്തിച്ചുള്ള ഗാനം ആലപിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥിനി മരിച്ചത്.
advertisement
അര്‍ദാബിലിലെ ഷഹീദ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന അസ്ര പനാഹി (16) ആണ് ഒക്ടോബര്‍ 13 ന് സുരക്ഷ സേനയുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. സ്‌കൂളിലെത്തിയ സുരക്ഷാ സേന അസ്രയോടും മറ്റ് ചില കുട്ടികളോടും ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമേനിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടികള്‍ ഇത് നിഷേധിച്ചു. ഇതോടെ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ പനാഹി ആശുപത്രിയില്‍ വച്ച് മരിച്ചതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. അസ്രയുടെ മരണം ഇറാനിലെ പ്രതിഷേധം ആളിക്കത്തിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 19, 2022 12:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Iran | ഹിജാബ് വിരുദ്ധ പ്രതിഷേധം: പിന്തുണയുമായി ഇറാനിയൻ നടി തരാനെ അലിദൂസ്തി; ശിരോവസ്ത്രം ധരിക്കാതെ ഇൻസ്റ്റഗ്രാം പോസ്റ്റ്