Shehbaz Sharif| ഷഹബാസ് ഷരീഫ് പാകിസ്ഥാൻ പ്രധാനമന്ത്രി; വോട്ടെടുപ്പ് ബഹിഷ്കരിച്ച് ഇമ്രാൻ ഖാൻ
- Published by:Rajesh V
- news18-malayalam
Last Updated:
പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനു മുൻപേ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പാക്കിസ്ഥാൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി അംഗങ്ങളും രാജിവച്ചിരുന്നു. പുതിയ പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പും പിടിഐ അംഗങ്ങൾ ബഹിഷ്കരിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി (Pakistan Prime Minister) ഷഹബാസ് ഷരീഫിനെ (Shehbaz Sharif) തെരഞ്ഞെടുത്തു. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്ഥാൻ മുസ്ലിം ലീഗ് - നവാസ് (പിഎംഎൽ-എൻ) അധ്യക്ഷനുമാണ് ഏഴുപതുകാരനായ ഷഹബാസ് ഷരീഫ്. പാകിസ്ഥാന്റെ 23ാം പ്രധാനമന്ത്രിയാണ് അദ്ദേഹം. സത്യപ്രതിജ്ഞ വൈകിട്ട് നടക്കും. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനു മുൻപേ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പാക്കിസ്ഥാൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി അംഗങ്ങളും രാജിവച്ചിരുന്നു. പുതിയ പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പും പിടിഐ അംഗങ്ങൾ ബഹിഷ്കരിച്ചു. കള്ളന്മാർക്കൊപ്പം സഭയിലിരിക്കാനില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇമ്രാൻ ഖാൻ രാജിവെച്ചത്.
ദേശീയ അസംബ്ലിയിൽനിന്നു രാജി വയ്ക്കുകയാണെന്ന് ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു. ഇമ്രാനെ പുറത്താക്കാനുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പും ഭരണകക്ഷിയായിരുന്ന പിടിഐയുടെ അംഗങ്ങൾ ബഹിഷ്കരിച്ചിരുന്നു. പാകിസ്ഥാന്റെ ചരിത്രത്തിൽ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്തായ ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ. 2018 ഓഗസ്റ്റ് 18നാണ് ഇമ്രാൻ ഖാൻ അധികാരമേറ്റത്. മൂന്നു വർഷവും ഏഴു മാസവും മുൻ ക്രിക്കറ്റ് താരമായിരുന്ന ഇമ്രാൻ ഖാൻ അധികാരത്തിലിരുന്നത്. പാകിസ്ഥാനിൽ ഒരു പ്രധാനമന്ത്രിയും കാലാവധി തികച്ചിട്ടില്ലെന്ന ചരിത്രം ഇമ്രാനിലൂടെയും ആവർത്തിക്കുകയായിരുന്നു.
advertisement
Also Read- Suicide| യുവതിയുടെ മരണത്തിൽ ഭർതൃമാതാവിനെതിരേ ആരോപണം; ജീവനൊടുക്കുന്നതിന് മുൻപുള്ള ശബ്ദസന്ദേശം പുറത്ത്
സുപ്രീം കോടതി ഇടപെട്ടതിനുശേഷവും അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പു നടത്താതെ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നു വ്യക്തമായതോടെ ശനിയാഴ്ച രാത്രി വൈകി സേനാമേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ ഇമ്രാനുമായി കൂടിക്കാഴ്ച നടത്തിയെന്ന് അഭ്യൂഹമുയർന്നു. സുപ്രീം കോടതി അടിയന്തര സിറ്റിങ് നടത്താനും തീരുമാനിച്ചു. ഇതോടെ അർധരാത്രി വീണ്ടും സഭ ചേർന്നപ്പോൾ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജി നൽകി ഭരണപക്ഷം സഭ വിട്ടു. മുതിർന്ന പ്രതിപക്ഷാംഗം ഇടക്കാല സ്പീക്കറായി ചുമതലയേറ്റാണു വോട്ടെടുപ്പു നടത്തിയത്.
advertisement
English Summary: Shehbaz Sharif, the 70-year-old brother of former Prime Minister Nawaz Sharif and the leader of opposition PML-N has been elected unopposed as the next Prime Minister of Pakistan, succeeding Imran Khan, who was removed by a no-trust vote on Saturday. Ahead of the election of the new Prime Minister, Imran Khan resigned as a member of the National Assembly, saying he will not sit in the assemblies with "thieves".
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 11, 2022 5:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Shehbaz Sharif| ഷഹബാസ് ഷരീഫ് പാകിസ്ഥാൻ പ്രധാനമന്ത്രി; വോട്ടെടുപ്പ് ബഹിഷ്കരിച്ച് ഇമ്രാൻ ഖാൻ