ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിക്കാൻ ശ്രമം; രക്ഷകരായി കറാച്ചി പൊലീസ്

Last Updated:

തന്നെ ബലമായി കറാച്ചിയിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി, അവിടെ ജമോ ഖാൻ ഒരു വ്യക്തിയുണ്ടായിരുന്നുവെന്നും ചില സാക്ഷികൾ 'നിക്കാഹ്' (വിവാഹ കരാർ) വായിച്ചതായും പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കറാച്ചി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് മതംമാറ്റി മുസ്ലീം യുവാവ് വിവാഹം കഴിച്ചതായി പരാതി. അഫ്ഗാൻ പഷ്തൂൺ കുടുംബത്തിൽനിന്നുള്ള യുവാവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. തെക്കൻ സിന്ധ് പ്രവിശ്യയിലെ തണ്ഡോ അല്ലഹ്യാറിലെ സഞ്ജർ ചാങ് മേഖലയിൽ നിന്നാണ് രവീണ മേഘ്‌വാൾ എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് എസ്എസ്പി തണ്ഡോ അല്ലഹ്യാർ സയ്യിദ് സലീം ഷാ പറഞ്ഞു.
പെൺകുട്ടിയുടെ കുടുംബവും സിന്ധ് പ്രവിശ്യയിലെ ന്യൂനപക്ഷ അവകാശങ്ങൾക്കായി പോരാടുന്ന സംഘടനയായ പാകിസ്ഥാൻ ദഹ്‌റവാർ ഇത്തേഹാദും (പിഡിഐ) തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് പരാതി നൽകി.
പരാതിയിൽ കേസെടുത്ത പൊലീസ് കറാച്ചിയിൽ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ സ്ഥലത്തെത്തി, അവിടെ നിന്ന് പെൺകുട്ടിയെ സുരക്ഷിതമായി വീണ്ടെടുത്ത് മിർപുർഖാസിലേക്ക് തിരികെ കൊണ്ടുവന്നു. അതേസമയം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്നും, സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതം സ്വീകരിച്ച് ജമോ ഖാനെ വിവാഹം കഴിച്ചതാണെന്നും അഫ്ഗാൻ പഷ്തൂൺ കുടുംബം അവകാശപ്പെട്ടു.
ശനിയാഴ്ച പെൺകുട്ടിയെയും തട്ടിക്കൊണ്ടുപോയതിന് അറസ്റ്റിലായ പ്രതികളെയും തണ്ഡോ അലയാറിലെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതിയിൽ വെച്ച് ജാമോ ഖാനും അഭിഭാഷകനും വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും ദേശീയ തിരിച്ചറിയൽ കാർഡ് സമർപ്പിക്കാനായില്ല. അഫ്ഗാൻ സ്വദേശികളായ ഇവർക്ക് പാകിസ്ഥാനിൽനിന്നുള്ള തിരിച്ചറിയിൽ കാർഡ് ഇല്ലെന്നും വ്യക്തമായി.
advertisement
മജിസ്‌ട്രേറ്റ് സബ ഒമർ പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്കും വൈദ്യപരിശോധനയ്‌ക്കുമായി മാറ്റി. പെൺകുട്ടിയുടെ മൊഴി പിന്നീട് രേഖപ്പെടുത്തുമെന്നും അറിയിച്ചു.
തന്നെ ബലമായി കറാച്ചിയിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി, അവിടെ ജമോ ഖാൻ ഒരു വ്യക്തിയുണ്ടായിരുന്നുവെന്നും ചില സാക്ഷികൾ ‘നിക്കാഹ്’ (വിവാഹ കരാർ) വായിച്ചതായും പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അവിടെയുള്ളവർ ഇസ്ലാം മതം സ്വീകരിക്കാൻ തന്നെ നിർബന്ധിച്ചതായും പെൺകുട്ടി പറഞ്ഞു.
advertisement
ജാമോ ഖാനെയും കൂട്ടാളികളെയും സിന്ധ് ശൈശവ വിവാഹ നിയമപ്രകാരം വിചാരണ ചെയ്യണമെന്നും ‘നിക്കാഹ്’ (വിവാഹ കരാർ) നടത്തിയ മൗലവിയെയും സാക്ഷികളെയും അറസ്റ്റ് ചെയ്യണമെന്നും പിഡിഐ ആവശ്യപ്പെട്ടു.
സിന്ധിലെ ഉൾപ്രദേശങ്ങളിൽ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ട്. സമീപ മാസങ്ങളിൽ സിന്ധിലെ ഉൾപ്രദേശങ്ങളിൽ ഇത്തരം കേസുകളിൽ വർധനയുണ്ടായിട്ടുണ്ട്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമാണ് ഹിന്ദുക്കൾ. ഔദ്യോഗിക കണക്കുകൾ പ്രകാരം 75 ലക്ഷം ഹിന്ദുക്കളാണ് പാകിസ്ഥാനിലുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/World/
ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിക്കാൻ ശ്രമം; രക്ഷകരായി കറാച്ചി പൊലീസ്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement