ഏഷ്യാ കപ്പ് ട്രോഫി 'മോഷ്ടിച്ച' മൊഹ്‌സിന്‍ നഖ്‌വിയ്ക്ക് പ്രത്യേക സ്വര്‍ണമെഡല്‍' നല്‍കി പാകിസ്ഥാന്‍ ആദരിക്കും

Last Updated:

ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ നിരാകരിച്ച് നഖ്‌വി സ്വീകരിച്ച ശക്തമായ നിലപാടിനാണ് ഈ പുരസ്‌കാരം നല്‍കുന്നത്

മൊഹ്‌സിന്‍ നഖ്‌വി
മൊഹ്‌സിന്‍ നഖ്‌വി
സെപ്റ്റംബര്‍ 28ന് ദുബായില്‍ വെച്ച് നടന്ന ഏഷ്യാ കപ്പ് 2025 ട്രോഫി 'മോഷ്ടിച്ച് കടന്നുകളഞ്ഞതിന്റെ' പേരില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റ് മൊഹ്‌സിന്‍ നഖ്‌വി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചതിന് ശേഷം ഇന്ത്യ ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നഖ്‌വി ഏഷ്യാ കപ്പ് ട്രോഫിയുമായി സ്റ്റേഡിയം വിട്ടിരുന്നു. 2025 ഏഷ്യാ കപ്പ് ഫൈനലിലുണ്ടായ നാടകീയ സംഭവങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്‍ നഖ്‌വിയെ ആദരിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്ക് ട്രോഫി കൈമാറ്റ വിവാദത്തില്‍ നഖ്‌വിയുടെ ശക്തമായ നിലപാടിന് അദ്ദേഹത്തിന് പ്രത്യേക സ്വര്‍ണമെഡല്‍ നല്‍കി ആദരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കറാച്ചിയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഷഹീദ് സുല്‍ഫിക്കർ അലി ഭൂട്ടോ എക്‌സലന്‍സ് ഗോള്‍ഡ് മെഡല്‍ നഖ്‌വിയ്ക്ക് സമ്മാനിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ നിരാകരിച്ച് നഖ്‌വി സ്വീകരിച്ച ശക്തമായ നിലപാടിനാണ് ഈ പുരസ്‌കാരം നല്‍കുന്നത്.
കറാച്ചി ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് ഗുലാം അബ്ബാസ് ജമാലാണ് നഖ്‌വിയ്ക്ക് പുരസ്‌കാരം പ്രഖ്യാപിച്ചതെന്ന് ദ നേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
advertisement
ദുബായിലെ കോണ്ടിനെന്റല്‍ ബോഡിയുടെ ഹെഡ് ഓഫീസില്‍ വെച്ച് തന്റെ കൈയ്യില്‍ നിന്ന് ഏഷ്യാ കപ്പ് ട്രോഫി ഏറ്റുവാങ്ങാന്‍ ഇന്ത്യന്‍ ടീമിനെ സ്വാഗതം ചെയ്യുന്നതായി നഖ്‌വി ബുധനാഴ്ച പറഞ്ഞിരുന്നു.
ചൊവ്വാഴ്ച നടന്ന എസിസി എജിഎമ്മില്‍, ഇന്ത്യന്‍ ടീം ട്രോഫി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച നടന്ന സമ്മാനദാന ചടങ്ങില്‍ ബിസിസിഐ ഉദ്യോഗസ്ഥരോട് തന്റെ പ്രവര്‍ത്തിക്ക് മാപ്പ് പറഞ്ഞതായി അവകാശപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ നഖ്‌വി നിഷേധിച്ചിരുന്നു.
"എസിസി പ്രസിഡന്റ് എന്ന നിലയില്‍ ആ ദിവസം തന്നെ ട്രോഫി കൈമാറാന്‍ ഞാന്‍ തയ്യാറായിരുന്നു. ഇപ്പോഴും ഞാന്‍ അതിന് തയ്യാറാണ്. അവര്‍ക്ക് അത് ശരിക്കും വേണമെങ്കില്‍ എസിസി ഓഫീസില്‍ വന്ന് എന്റെ പക്കല്‍ നിന്ന് അത് വാങ്ങാന്‍ അവരെ സ്വാഗതം ചെയ്യുന്നു," നഖ്‌വി പറഞ്ഞു.
advertisement
"ഞാന്‍ ഒരു കാര്യം വ്യക്തമായി പറയട്ടെ, ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാന്‍ ഒരിക്കലും ബിസിസിഐയോട് ക്ഷമ ചോദിച്ചിട്ടില്ല. ഒരിക്കലും അങ്ങനെ ചെയ്യുകയുമില്ല," അദ്ദേഹം പറഞ്ഞു.
ഫൈനലില്‍ പാകിസ്ഥാനെ തോത്പിച്ച സൂര്യകുമാന്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് ട്രോഫി കൃത്യമായി കൈമാറാത്തതിനെതിരേ എസിസി വാര്‍ഷിക പൊതുയോഗത്തില്‍ ബിസിസിഐയെ പ്രതിനിധീകരിച്ച് ആശിഷ് ഷെലാറും രാജീവ് ശുക്ലയും ശക്തമായ എതിര്‍പ്പുന്നയിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
ഏഷ്യാ കപ്പ് ട്രോഫി 'മോഷ്ടിച്ച' മൊഹ്‌സിന്‍ നഖ്‌വിയ്ക്ക് പ്രത്യേക സ്വര്‍ണമെഡല്‍' നല്‍കി പാകിസ്ഥാന്‍ ആദരിക്കും
Next Article
advertisement
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
  • അമിത് ഷാ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സരിക്കും.

  • ബിഹാറിൽ 11 വർഷത്തിനുള്ളിൽ 8.52 കോടി ആളുകൾക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചു.

  • ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും.

View All
advertisement