'കാഫിറുകളെ'തുടച്ചുനീക്കി ഇന്ത്യയെ സോവിയറ്റ് യൂണിയൻ പോലെ കഷണങ്ങളാക്കുമെന്ന് ഭീഷണിപ്പെടുത്തിയ തീവ്രവാദി നേതാവ് മരിച്ച നിലയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ജെയ്‌ഷെ മുഹമ്മദ് കമാൻഡർ മൗലാന അബ്ദുൾ അസീസ് എസ്സാർ ബഹവൽപൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഉന്നത കമാൻഡറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗസ്‌വ-ഇ-ഹിന്ദ് സിദ്ധാന്തത്തിന്റെ വക്താവായ മൗലാന അബ്ദുൾ അസീസ് എസ്സാറിനെയാണ് ജൂൺ 2ന് പാകിസ്ഥാനിലെ ബഹവൽപൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിത്. ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തെ മർകസിലാണ് അദ്ദേഹത്തിന്റെ സംസ്കാരം നടന്നത്.
ഓപ്പറേഷൻ സിന്ദൂരിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങളിലൊന്നായിരുന്നു ബഹാവൽപൂർ. 2019 ലെ പുൽവാമ ആക്രമണം ഉൾപ്പെടെ ഇന്ത്യയിൽ ഒരു ഡസനിലധികം പ്രധാന ഭീകരാക്രമണങ്ങളുടെ ആസൂത്രണം നടന്നതിവിടെയാണ്.
ടെലിഗ്രാമിൽ ജെയ്ഷെ പ്രചരിപ്പിച്ച സന്ദേശങ്ങളിൽ അബ്ദുൾ അസീസ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് പറയുന്നതെങ്കിലും പാകിസ്ഥാൻ പൊലീസിൽ നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ അഷ്‌റഫ്‌വാല നിവാസിയായ മൗലാന അബ്ദുൾ അസീസ് എസാർ ഇന്ത്യയെ കഷണങ്ങളാക്കുമെന്ന് പതിവായി ഭീഷണിപ്പെടുത്തുകയും 'കാഫിറുകളെ'തുടച്ചുനീക്കുമെന്ന് പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ഒരു റാലിയിൽ, ഇന്ത്യയിൽ നിന്ന് കശ്മീർ പിടിച്ചെടുക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഇന്ത്യ സോവിയറ്റ് യൂണിയന്റെ വിധി നേരിടേണ്ടിവരുമെന്നായിരുന്നു ഭീഷണി.
advertisement
ഓപ്പറേഷൻ സിന്ദൂറിന് ശേഷം പുറത്തുവന്ന ഒരു വീഡിയോയിൽ, ഇന്ത്യയിലേക്ക് തീവ്രവാദികൾക്ക് നുഴഞ്ഞുകയറാൻ സൗകര്യമൊരുക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. 'മുജാഹിദ്ദീൻ വരികയാണ്. ഹിന്ദുസ്ഥാൻ സർക്കാരേ.. നിങ്ങൾക്ക് അവരെ കൈകാര്യം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്തോളൂ. അവർ നിങ്ങളുടെ കൈകളിൽ നിന്ന് കശ്മീരിനെ പിടിച്ചടുക്കും' - എന്നായിരുന്നു ഭീഷണി.
Summary: A top Jaish-e-Muhammed commander and a fierce proponent of the doctrine of Ghazwa-e-Hind, was found dead under mysterious circumstances in Pakistan's Bahawalpur.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 04, 2025 9:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'കാഫിറുകളെ'തുടച്ചുനീക്കി ഇന്ത്യയെ സോവിയറ്റ് യൂണിയൻ പോലെ കഷണങ്ങളാക്കുമെന്ന് ഭീഷണിപ്പെടുത്തിയ തീവ്രവാദി നേതാവ് മരിച്ച നിലയിൽ