നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • New Zealand Terror Attack: പാകിസ്ഥാൻ തിങ്കളാഴ്ച ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

  New Zealand Terror Attack: പാകിസ്ഥാൻ തിങ്കളാഴ്ച ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

  ന്യൂസിലൻഡിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിൽ അനുശോചനവുമായി പാകിസ്ഥാൻ.

  • Share this:
   ഇസ്ലാമബാദ്: ന്യൂസിലൻഡിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിൽ അനുശോചനവുമായി പാകിസ്ഥാൻ. പാകിസ്ഥാൻ ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. ന്യൂസിലാൻഡ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും ആദരമർപ്പിച്ച് കൊണ്ട് തിങ്കളാഴ്ച രാജ്യം മുഴുവൻ ദേശീയപതാക താഴ്ത്തിക്കെട്ടുമെന്ന് ആഭ്യന്തരവകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളിൽ ആയിരുന്നു സ്ഫോടനം ഉണ്ടായത്.

   രണ്ട് ദിവസം മുൻപാണ് ന്യൂസിലാൻഡിൽ രണ്ടിടങ്ങളിലായി മുസ്ലീം പള്ളികളിൽ വെടിവയ്പ്പുണ്ടായത്. സെൻട്രൽ ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മുസ്ലിംപള്ളിയിലും ലിൻവുഡ് പള്ളിയിലുമാണ് വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ നടന്ന ആക്രമണത്തിൽ 50 പേരാണ് കൊല്ലപ്പെട്ടത്.

   New Zealand Terror Attack: വെടിവെപ്പില്‍ 5 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരണം

    സംഭവത്തിൽ മുസ്ലിം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവവവുമായി ബന്ധപ്പെട്ട് ബ്രെന്റൺ ഹാരിസ് ടറന്റ് എന്ന 28 കാരൻ പൊലീസ് കസ്റ്റഡിയിലാണ്.


    
   First published:
   )}