advertisement

ഹൈടെക് ആയുധങ്ങള്‍, ബോംബ് ഡിറ്റക്ടറുകള്‍: ജി 20 യില്‍ പങ്കെടുക്കാനെത്തുന്ന ബൈഡന്റെ സുരക്ഷാ സംവിധാനങ്ങൾ

Last Updated:

ജി20 ഉച്ചകോടിക്കായി പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തുന്ന പ്രസിഡന്റ് ജോ ബൈഡന് ശക്തമായ സുരക്ഷ ഒരുക്കാനൊരുങ്ങി അമേരിക്ക.

സെപ്തംബര്‍ 9, 10 തീയതികളില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കായി പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തുന്ന പ്രസിഡന്റ് ജോ ബൈഡന് ശക്തമായ സുരക്ഷ ഒരുക്കാനൊരുങ്ങി അമേരിക്ക. ഹെലികോപ്റ്ററുകള്‍ മുതല്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാറുകള്‍, അത്യാധുനിക ആയുധങ്ങള്‍, ആയിരക്കണക്കിന് റൗണ്ട് ബുള്ളറ്റുകള്‍, കൈവിലങ്ങുകള്‍, ബാറ്റണ്‍, ബോംബ് ഡിറ്റക്ടറുകള്‍, കണ്‍ട്രോള്‍ റൂം, സമാന്തര ആശയവിനിമയ സംവിധാനം തുടങ്ങിയവ ഉള്‍പ്പെടുന്ന സുരക്ഷാ സംവിധാനവുമായാണ് ബൈഡന്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കന്‍ പ്രസിഡന്റിന്റെ വരവിനായുള്ള തയ്യാറെടുപ്പ് ആഴ്ചകള്‍ക്ക് മുമ്പേ തുടങ്ങിയതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ബൈഡന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഒരു കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെ യുഎസ് എംബസിയുമായി ഏകോപിപ്പിച്ച്, യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ട ഇനങ്ങളുടെ പട്ടികയും സുരക്ഷാ സംഘത്തിന്റെ പേരുകളും കസ്റ്റംസിന് കൈമാറി.
മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഒരു കണ്‍ട്രോള്‍ റൂം, കമ്മ്യൂണിക്കേഷന്‍സ് സിസ്റ്റംസ്, ഉപകരണങ്ങള്‍, ലാപ്ടോപ്പുകള്‍, വൈദ്യസഹായം എന്നിവ ഉള്‍പ്പെടുന്ന യുഎസിന്റേതായ ഒരു സുരക്ഷാ ഗ്രിഡ് ഉണ്ട്. 21 മുതല്‍ 28 വയസ്സ് വരെ പ്രായമുള്ള, ഏറ്റവും മികച്ച പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ യുഎസ് പ്രസിഡന്റിന്റെ സുരക്ഷാ നിയോഗിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരുടെ കൈയില്‍ പിസ്റ്റളുകള്‍, എം4, ഗ്ലോക്ക് എന്നിവയുള്‍പ്പെടെയുള്ള ഷോര്‍ട്ട് റേഞ്ച്, ലോങ് റേഞ്ച് ആയുധങ്ങളും, ഏതെങ്കിലും ആക്രമണത്തില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിനായി, ബുള്ളറ്റിനെ പ്രതിരോധിക്കുന്ന ഷീൽഡുകളും ഉണ്ടാകും.
advertisement
ബൈഡന്റെ സുരക്ഷാ ക്രമീകരണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്, ആയുധങ്ങള്‍ തിരികെ കൊണ്ടുപോകുന്നതിന്റെയും പ്രഡിസന്റ് പുറപ്പെടുന്നതിന്റെയും എത്തിച്ചേരുന്നതിന്റെയും തീയതിയും സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറി.
സുരക്ഷാ സംഘത്തിനൊപ്പം ബോംബ് ഡിറ്റക്ടറുകള്‍ ഉണ്ടായിരിക്കും. ഇത് യുഎസ് പ്രസിഡന്റിന് ചുറ്റുമുള്ള സ്ഥലങ്ങള്‍ സുരക്ഷിതമാണോയെന്ന് പരിശോധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കണ്‍ട്രോള്‍ റൂം എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരെയും ഏകോപിപ്പിക്കും, ഇവര്‍ക്ക് മറ്റൊരു ബാക്ക്-അപ്പ് സംവിധാനം ഉണ്ടാകും.
advertisement
ബൈഡന്‍ യാത്രയ്ക്കായി ഉപയോഗിക്കുന്ന വിമാനത്തിന് പുറമെ, ഹെലികോപ്റ്ററുകളും ടീമിനുണ്ടാകും. കൂടാതെ, ഗ്രൗണ്ടില്‍ നിന്ന് വേദിയിലേക്ക് പോകുന്നതിനായി, ‘ദി ബീസ്റ്റ്’ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര വാഹനങ്ങളുടെ ഒരു പട്ടികയും ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്.
പ്രസിഡന്റിന് എന്തെങ്കിലും പ്രതികൂല സാഹചര്യമോ ഭീഷണിയോ ഉണ്ടായാല്‍, വിമാനത്താവളത്തിലൂടെയോ തുറമുഖങ്ങളിലൂടെയും സുരക്ഷിതമായി അവിടെ നിന്ന് അദ്ദേഹത്തെ മാറ്റുന്നതിനുള്ള സംവിധാനവും അമേരിക്കന്‍ ഏജന്‍സികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഷെഡ്യൂള്‍ അനുസരിച്ച്, യുഎസ് പ്രസിഡന്റ് ബൈഡന്‍ സെപ്റ്റംബര്‍ 8 ന് രാവിലെ ഇന്ത്യയിലെത്തും, ഹോട്ടലിലും അദ്ദേഹത്തിന്റെ ഓഫീസിലുമായിട്ടായിരിക്കും ബാക്കി സമയം ചെലവഴിക്കുക. ജി 20 വേദിയില്‍ എത്തുന്ന അവസാന നേതാവ് ബൈഡനാണ്, എന്നാല്‍ ഇന്ത്യയില്‍ നിന്ന് ആദ്യം പുറപ്പെടുന്നത് അദ്ദേഹമായിരിക്കും. ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹം പോയതിനു ശേഷമേ, അദ്ദേഹത്തിന്റെ സുരക്ഷാ സജ്ജീകരണങ്ങളും ഉദ്യോഗസ്ഥരും ഉപകരണങ്ങളും രാജ്യം വിടുകയുള്ളു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ഹൈടെക് ആയുധങ്ങള്‍, ബോംബ് ഡിറ്റക്ടറുകള്‍: ജി 20 യില്‍ പങ്കെടുക്കാനെത്തുന്ന ബൈഡന്റെ സുരക്ഷാ സംവിധാനങ്ങൾ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement