Age of Sexual Consent | ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് പ്രായം 16 വയസ്; 92 വർഷത്തെ നിയമം പുതുക്കി ഫിലീപ്പീൻസ്

Last Updated:

പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് ഏറ്റവും കുറഞ്ഞ പ്രായം നിശ്ചയിച്ച രാജ്യം നൈജീരിയയാണ്. തൊട്ടുപിന്നിലായിരുന്നു ഫിലിപ്പീന്‍സിന്റെ സ്ഥാനം.

പ്രസിഡന്റ് റോഡ്രിഗോ ഡുട്ടര്‍റ്റെ
പ്രസിഡന്റ് റോഡ്രിഗോ ഡുട്ടര്‍റ്റെ
മനില: പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി (Age of Sexual Consent) ഫിലിപ്പീൻസ് (Philippines) സർക്കാർ. പരസ്പരം സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ 12 വയസുണ്ടായിരുന്ന പ്രായപരിധി 16 വയസാക്കിയാണ് ഉയര്‍ത്തിയത്. 92 വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് പരസ്പര ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പ്രസിഡന്റ് റോഡ്രിഗോ ഡുട്ടര്‍റ്റെ (President Rodrigo Duterte) ഉയര്‍ത്തുന്നത്. പ്രായപരിധി 16 വയസാക്കിക്കൊണ്ടുള്ള പുതിയ ബില്ലില്‍ പ്രസിഡന്റ് ഒപ്പുവെച്ചതോടെ നിയമം പാസായി.
വെള്ളിയാഴ്ചയായിരുന്നു പ്രസിഡന്റ് ബില്ലില്‍ ഒപ്പുവെച്ചത്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ 16 വയസിന് താഴെയുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നിയമവിരുദ്ധവും 40 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്. യൂനിസെഫ് റിപ്പോര്‍ട്ട് പ്രകാരം പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് ഏറ്റവും കുറഞ്ഞ പ്രായം നിശ്ചയിച്ച രാജ്യം നൈജീരിയയാണ്. ഇവിടെ 11 വയസാണ് പ്രായ പരിധി. തൊട്ടുപിന്നിലായിരുന്നു ഫിലിപ്പീന്‍സിന്റെ സ്ഥാനം. ഫിലിപ്പീന്‍സില്‍ കുട്ടികള്‍ക്കുനേരെ വ്യാപകമായി ലൈംഗിക അതിക്രമം നേരിടുന്ന പശ്ചാത്തലത്തിലാണ് പ്രായപരിധി ഉയര്‍ത്തിയത്.
advertisement
ലൈംഗികാതിക്രമം നേരിടുന്നവരില്‍ 10ല്‍ ഏഴുപേരും കുട്ടികളാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 13-17 പ്രായത്തിനിടെ അഞ്ചില്‍ ഒരുകുട്ടി ലൈംഗികാതിക്രമം നേരിടുന്നു. കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളും ആക്ടിവിസ്റ്റുകളും പുതിയ നിയമത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി.
ഫിലിപ്പീൻസിലെ സാമൂഹ്യ പ്രവർത്തകർ 1980 കൾ മുതൽ പ്രായം ഉയർത്താൻ ശ്രമിച്ചുവരികയാണ്. മുൻ നിയമം വേട്ടക്കാരെ സംരക്ഷിക്കുന്നതാണെന്നാണ് വിമർശകർ പറയുന്നത്. കാരണം അവർക്ക് ഇരകളുടെ സമ്മതം അവകാശപ്പെടാനാകുമായിരുന്നു. 12 വയസ്സ് പ്രായമുള്ള കുട്ടികളെ പലപ്പോഴും നിർബന്ധിക്കുകയോ നിശബ്ദരാക്കുകയോ ചെയ്യാം. നിലവിലുള്ള നിയമങ്ങൾ നടപ്പിലാക്കുന്നതിലെ പിഴവുകൾ കാരണമാണ് സെക്സ് ട്രാഫിക്കിങ്, കൗമാര ഗർഭധാരണം എന്നിവ വർധിക്കാൻ കാരണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
advertisement
"നിയമനിർമാണം പുതിയൊരു നാഴികക്കല്ലാണ്. ലൈംഗിക അതിക്രമം, ദുരുപയോഗം, ചൂഷണം എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനുള്ള കുട്ടികളുടെ അവകാശങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പാണിത്." - ബില്ലിനെ സ്വാഗതം ചെയ്ത് യുനിസെഫ് പ്രസ്താവനയിൽ പറഞ്ഞു.
English Summary: Philippines President Rodrigo Duterte has signed into law a bill that raises the minimum age of sexual consent from 12 to 16, his office said on Monday, in a bid to protect minors from rape and sexual abuse. Until now, the Philippines has had one of the world's lowest minimum ages of sexual consent, behind Nigeria's age of 11, according to the United Nations Children's Fund (UNICEF).
മലയാളം വാർത്തകൾ/ വാർത്ത/World/
Age of Sexual Consent | ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് പ്രായം 16 വയസ്; 92 വർഷത്തെ നിയമം പുതുക്കി ഫിലീപ്പീൻസ്
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement