advertisement

തിരക്കേറിയ റോഡിൽ വിമാനം അടിയന്തരമായി ഇറക്കി; വാഹനങ്ങളിലിടിച്ച് അപകടം

Last Updated:

അപകടത്തെത്തുടർന്ന് റോഡ് മണിക്കൂറുകളോളം അടച്ചിട്ടത് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി

Rapid Read
News18
News18
ജോർജിയ: അമേരിക്കയിലെ ജോർജിയയിൽ തിരക്കേറിയ റോഡിൽ ചെറു വിമാനം അടിയന്തരമായി ഇറക്കുന്നതിനിടെ ഒന്നിലധികം വാഹനങ്ങളിലിടിച്ചു തകർന്നു. തിരക്കേറിയ ഹൈവേയിൽ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെയാണ് നിരവധി വാഹനങ്ങളിലിടിച്ച് അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെ ഗെയ്‌നെസ്‌വില്ലിലായിരുന്നു സംഭവം. പറന്നുയർന്നതിന് പിന്നാലെ സിംഗിൾ എഞ്ചിൻ പരിശീലന വിമാനത്തിന്റെ എഞ്ചിൻ തകരാർ സംഭവിക്കുകയായിരുന്നു. വിമാനത്താവളത്തിലേക്ക് തിരികെ എത്താൻ ആവശ്യമായ കരുത്ത് ലഭിക്കാതെ വന്നതോടെ പൈലറ്റ് വിമാനം റോഡിലിറക്കാൻ നിർബന്ധിതനാകുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.
അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനം റോഡിലിറങ്ങിയതിന് പിന്നാലെ മൂന്ന് വാഹനങ്ങളിലായി ഇടിക്കുകയായിരുന്നു. ലാൻഡിംഗിനിടെ വിമാനത്തിന്റെ വലതുചിറക് ഒരു വാഹനത്തിൽ തട്ടുകയും, ഇതേതുടർന്ന് വിമാനത്തിൽ നിന്ന് വേർപെട്ട ഇന്ധനടാങ്ക് തൊട്ടടുത്തുള്ള എസ്‌യുവിയുടെ പിൻഭാഗത്തേക്ക് ഇരച്ചു കയറുകയും ചെയ്തു. അപകടത്തിൽ പലർക്കും നിസാര പരിക്കേറ്റെങ്കിലും വലിയ ദുരന്തം ഒഴിവായത് ആശ്വാസമായി.
advertisement
ഗെയ്‌നെസ്‌വില്ലിലെ ലീ ഗിൽമർ മെമ്മോറിയൽ എയർപോർട്ടിൽ നിന്ന് കാന്റണിലെ ചെറോക്കി കൗണ്ടി റീജിയണൽ എയർപോർട്ടിലേക്ക് പോകുകയായിരുന്നു ഹോക്കർ ബീച്ച്‌ക്രാഫ്റ്റ് ബിഇ-36 വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെത്തുടർന്ന് റോഡ് മണിക്കൂറുകളോളം അടച്ചിട്ടത് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
തിരക്കേറിയ റോഡിൽ വിമാനം അടിയന്തരമായി ഇറക്കി; വാഹനങ്ങളിലിടിച്ച് അപകടം
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement