PM Modi Ukraine Visit: 'സമാധാനശ്രമങ്ങൾക്ക് സജീവപങ്കാളിത്തം വഹിക്കാൻ ഇന്ത്യ തയാർ': റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം

Last Updated:

"ഇന്ത്യ ഒരിക്കലും നിഷ്പക്ഷമായിരുന്നില്ല, ഞങ്ങൾ എല്ലായ്പ്പോഴും സമാധാനത്തിൻ്റെ പക്ഷത്തായിരുന്നു," സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.

 (Image: X/YouTube)
(Image: X/YouTube)
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധത്തിൽ ഇന്ത്യ ഒരിക്കലും നിഷ്പക്ഷത പുലർത്തിയിരുന്നില്ലെന്നും സംഘർഷം ആരംഭിച്ചത് മുതൽ സമാധാനത്തിൻ്റെ വശമാണ് തിരഞ്ഞെടുത്തതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മോദി.
"ഇന്ത്യ ഒരിക്കലും നിഷ്പക്ഷമായിരുന്നില്ല, ഞങ്ങൾ എല്ലായ്പ്പോഴും സമാധാനത്തിൻ്റെ പക്ഷത്തായിരുന്നു," സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുമായി മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ സമാധാന ശ്രമങ്ങൾക്കുള്ള ഇന്ത്യയുടെ സന്നദ്ധത നരേന്ദ്ര മോദി ആവർത്തിച്ചു, സംഘർഷം പരിഹരിക്കുന്നതിനായി ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരസ്പരം ഇടപഴകാൻ യുദ്ധം ചെയ്യുന്ന കക്ഷികളോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
“മാനുഷിക കാഴ്ചപ്പാടിൽ നിന്ന് എന്ത് ആവശ്യമുണ്ടായാലും, ഇന്ത്യ എപ്പോഴും നിങ്ങളോടൊപ്പം നിൽക്കുമെന്നും രണ്ട് പടി മുന്നിൽ നിൽക്കുമെന്നും ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു.
advertisement
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രക്രിയയിൽ ഇന്ത്യയുടെ തുടർ സഹകരണം യുക്രെയ്ൻ തേടുന്നതായി പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു.
കിഴക്കൻ യുക്രെയ്‌നിൽ മോസ്‌കോയുടെ സൈന്യം മുന്നേറുകയും റഷ്യയിലെ കുർസ്ക് മേഖലയിൽ കൈവ് നുഴഞ്ഞുകയറ്റം ആരംഭിക്കുകയും ചെയ്ത സമയത്താണ് പ്രധാനമന്ത്രി മോദിയും വോളോഡിമർ സെലെൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുന്നത്.
സംഘർഷത്തിൽ കുട്ടികളുടെ മരണത്തിനൊപ്പം നുഴഞ്ഞുകയറ്റവും ചർച്ച ചെയ്തതായി കേന്ദ്രവിദേശകാര്യമന്ത്രി എസ്  ജയശങ്കർ പറഞ്ഞു. "യുക്രെയ്ൻ എന്നതുകൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് അദ്ദേഹത്തിന് (സെലെൻസ്കി) അറിയാം. സംഘർഷം അവസാനിക്കാൻ ഞങ്ങൾ വളരെ ഉത്സുകരാണ്. ഇന്ത്യയ്‌ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ,  ഞങ്ങളാൽ കഴിയുന്നതെന്തും ചെയ്യാൻ തയ്യാറാണ്. ഈ സംഘർഷം തുടരുന്നത് യുക്രെയ്‌നിനും ലോകത്തിനും വിനാശകരമാണ്” ജയശങ്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
advertisement
ജൂലൈയിൽ റഷ്യയിലെത്തിയപ്പോൾ, ഇത് യുദ്ധത്തിന്റെ സമയമല്ലെന്ന് അവിടത്തെ നേതൃത്വത്തോട് പറഞ്ഞതായി പ്രധാനമന്ത്രി മോദി സെലൻസ്‌കിയോട് പറഞ്ഞു. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി ഉഭയകക്ഷി ഉച്ചകോടി നടത്താൻ പ്രധാനമന്ത്രി മോസ്‌കോ സന്ദർശിച്ചിരുന്നു.
കഴിഞ്ഞ രണ്ടര വർഷമായി തുടരുന്ന 2022 ലെ റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ സമാധാനം സ്ഥാപിക്കാൻ ഇന്ത്യ  ശ്രമിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.
റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി സെലൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്ത 'പല ചിന്തകളും' കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി പങ്കുവെച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
advertisement
ഈ വർഷം ആദ്യം മോസ്‌കോയിൽ വെച്ച് മോദിയും പുടിനും കൂടിക്കാഴ്ച നടത്തിയിരുന്നു.
റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെക്കുറിച്ച് ചോദിച്ചപ്പോൾ, ജയശങ്കറിന്റെ മറുപടി ഇങ്ങനെ-  "നിലവിലെ വിപണിയിലെ സാഹചര്യം ഞങ്ങൾ വിശദീകരിച്ചു, എണ്ണ വില സുസ്ഥിരമായി തുടരേണ്ട ആവശ്യകതയുണ്ട്''.
“ ഇന്ത്യയ്ക്ക് എണ്ണ വിതരണം ചെയ്ത വെനസ്വേല, ഇറാൻ തുടങ്ങിയ വിതരണക്കാർ വെല്ലുവിളികൾ നേരിടുകയാണ്. ഈ ഘടകങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്," ജയശങ്കർ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
PM Modi Ukraine Visit: 'സമാധാനശ്രമങ്ങൾക്ക് സജീവപങ്കാളിത്തം വഹിക്കാൻ ഇന്ത്യ തയാർ': റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement