'യുദ്ധം പരാജയമാണ്, പരാജയം മാത്രം'; ഇസ്രായേൽ - ഹമാസ് സംഘർഷത്തിൽ മാർപാപ്പ
- Published by:Rajesh V
- news18-malayalam
Last Updated:
സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടത്തിയ പ്രസംഗത്തിലായിരുന്നു മാർപാപ്പയുടെ അഭ്യർത്ഥന
വത്തിക്കാൻ സിറ്റി: ഇസ്രായേൽ- ഹമാസ് സംഘർഷം രൂക്ഷമായിരിക്കെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി ഫ്രാൻസിസ് മാർപാപ്പ. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടത്തിയ പ്രസംഗത്തിലായിരുന്നു മാർപാപ്പയുടെ അഭ്യർത്ഥന. ”ഭീകരവാദവും യുദ്ധവും പ്രശ്നങ്ങൾ പരിഹരിക്കില്ല, നിഷ്കളങ്കരായ ജനങ്ങളുടെ ജീവനെടുക്കുക മാത്രമാണു ചെയ്യുക. യുദ്ധം പരാജയമാണ്, വെറും പരാജയം മാത്രം. ഇസ്രയേലിലും പലസ്തീനിലും സമാധാനം പുലരാനായി പ്രാർത്ഥിക്കാം”- മാർപാപ്പ പറഞ്ഞു.
ശനിയാഴ്ച രാവിലെ ഇസ്രായേലിന്റെ അതിർത്തിക്കുള്ളിൽ കടന്നാണ് ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയത്. തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് കനത്ത തിരിച്ചടിയുമായി ഇസ്രയേലും രംഗത്തിറങ്ങിയതോടെ ഗാസ മുനമ്പ് യുദ്ധക്കളമായി. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ നൂറുകണക്കിന് പലസ്‌തീൻകാർ കൊല്ലപ്പെട്ടു.
Also Read- ‘ഈ പ്രയാസമേറിയ ഘട്ടത്തിൽ ഇന്ത്യ ഇസ്രായേലിനൊപ്പം ഉറച്ചു നിൽക്കുന്നു’: ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇരുഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 500 പിന്നിട്ടു. ഇരു ഭാഗത്തുമായി 2500ൽ അധികം പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഒട്ടേറെ ഇസ്രയേൽ പൗരന്മാരെയും സൈനികരെയും ഹമാസ് ബന്ദികളാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 08, 2023 8:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'യുദ്ധം പരാജയമാണ്, പരാജയം മാത്രം'; ഇസ്രായേൽ - ഹമാസ് സംഘർഷത്തിൽ മാർപാപ്പ