പോസ്റ്ററിൽ ഹിന്ദുക്കളെ അപമാനിച്ചു; ഇമ്രാൻഖാന്റെ പാര്‍ട്ടി നേതാവിനെ സസ്പെൻഡ് ചെയ്തു
പോസ്റ്ററിൽ ഹിന്ദുക്കളെ അപമാനിച്ചു; ഇമ്രാൻഖാന്റെ പാര്‍ട്ടി നേതാവിനെ സസ്പെൻഡ് ചെയ്തു
ഫെബ്രുവരി 5 ന് രാജ്യത്തുടനീളം ആചരിച്ച കശ്മീർ ഐക്യദാർഢ്യദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പോസ്റ്ററിലാണ് തെഹ്രീക് ഇ ഇൻസാഫ് പാർട്ടി നേതാവായ മിയാൻ അക്രം ഉസ്മാൻ ഹിന്ദുക്കളെ അപമാനിച്ചത്
ലാഹോർ: ന്യൂനപക്ഷ വിഭാഗക്കാരായ ഹിന്ദുക്കളെ പോസ്റ്ററിലൂടെ അപമാനിച്ച തെഹ്രീക് ഇ ഇൻസാഫ് പാർട്ടി നേതാവിനെ സസ്പെൻഡ് ചെയ്തു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ നയിക്കുന്ന പാർട്ടിയാണ് തെഹ്രീക് ഇ ഇൻസാഫ്.
ലാഹോറിലെ നേതാവിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പോസ്റ്ററിൽ ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തിൽ മുദ്രാവാക്യങ്ങൾ ഉണ്ടായിരുന്നതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് നേതാവിനെ സസ്പെൻഡ് ചെയ്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 5 ന് രാജ്യത്തുടനീളം ആചരിച്ച കശ്മീർ ഐക്യദാർഢ്യദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പോസ്റ്ററിലാണ് തെഹ്രീക് ഇ ഇൻസാഫ് പാർട്ടി നേതാവായ മിയാൻ അക്രം ഉസ്മാൻ ഹിന്ദുക്കളെ അപമാനിച്ചത്. ഹിന്ദുക്കളെ വാക്കുകൾ ഉപയോഗിച്ചല്ല ബലപ്രയോഗത്തിലൂടെയാണ് മെരുക്കേണ്ടതെന്നായിരുന്നു പോസ്റ്ററിലെ മുദ്രാവക്യം.
ലാഹോറിലെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച പോസ്റ്ററുകളിൽ സമൂഹമാധ്യമങ്ങളിൽ നിന്നും പാർട്ടിയിൽ നിന്നും വിമര്‍ശനം ഉയർന്നതോടെ ഉസ്മാൻ ക്ഷമ ചോദിച്ചു. പാർട്ടുയുടെ നയങ്ങൾക്ക് വിരുദ്ധമാണെന്നു കാട്ടിയാണ് ഉസ്മാനെ സസ്പെൻഡ് ചെയ്തത്.
അതേസമയം പ്രിന്റർക്ക് സംഭവിച്ച പിഴ എന്നാണ് ഉസ്മാൻ ആരോപിക്കുന്നത്. മോദിയെ വിമർശിക്കാനാണ് ഉദ്ദേശിച്ചതെന്നും അത് തെറ്റായി ഹിന്ദു എന്നായിപ്പോവുകയായിരുന്നുവെന്നും ഉസ്മാൻ വ്യക്തമാക്കി.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.