ദയാവധത്തിന് അനുമതി നിഷേധിച്ചു; ‌ഭക്ഷണവും വെള്ളവും മരുന്നുകളും ഉപേക്ഷിച്ച് മരണത്തിന് തയ്യാറെടുത്ത് 57കാരൻ

നിലവിലെ നിയമം മാറ്റുന്നതിനായുള്ള ആദ്യ ചുവടുവയ്പ്പായി തന്‍റെ ഈ പോരാട്ടം കാലങ്ങളോളം ഓർമ്മിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

News18 Malayalam | news18-malayalam
Updated: September 4, 2020, 8:23 PM IST
ദയാവധത്തിന് അനുമതി നിഷേധിച്ചു; ‌ഭക്ഷണവും വെള്ളവും മരുന്നുകളും ഉപേക്ഷിച്ച് മരണത്തിന് തയ്യാറെടുത്ത് 57കാരൻ
Alain Cocq
  • Share this:
ഫ്രഞ്ചുകാരനായ അലെയ്ന്‍ കോക്കാണ് ദയാവധത്തിനുള്ള അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മരുന്നുകളും ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് മരണത്തിന് തയ്യാറെടുക്കുന്നത്. നാലഞ്ച് ദിവസങ്ങൾക്കകം മരണം സംഭവിക്കും എന്നാണ് ഈ 57കാരൻ പറയുന്നത്. തന്‍റെ അന്ത്യനിമിഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ലൈവ് സ്ട്രീം ചെയ്യാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നും കോക്ക് അറിയിച്ചിട്ടുണ്ട്.

രക്തക്കുഴലുകൾ ഒട്ടിച്ചേരുന്ന അപൂർവ്വ രോഗാവസ്ഥയിലുള്ള ആളാണ് അലെയ്ൻ. രോഗക്കിടക്കയിൽ കഴിയുന്ന അനാഥനായ ഇയാൾ സമാധാനത്തോടെ മരിക്കാൻ സഹായിക്കുന്ന എന്തെ‌ങ്കിലും നൽകണമെന്നാവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന് കത്തയച്ചിരുന്നു. എന്നാൽ ഫ്രഞ്ച് നിയമം ദയാവധം അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി മാക്രോണ്‍ ഈ ആവശ്യം നിരാകരിക്കുകയാണുണ്ടായത്.

Also Read-Covid 19 | വാക്സിൻ കണ്ടെത്തിയാലും അടുത്തവർഷം പകുതിയ്ക്കുള്ളിൽ വാക്സിനേഷൻ പൂർണമാകില്ല: ലോകാരോഗ്യസംഘടന

'ഞാനും നിയമത്തിന് അതീതനല്ല അതുകൊണ്ട് തന്നെ നിങ്ങളുടെ ആവശ്യം എനിക്ക് അംഗീകരിക്കാൻ ആകില്ല. നമ്മുടെ നിയമചട്ടക്കൂടുകൾക്ക് പുറത്തു കടക്കാൻ ആരോടും ഞാന്‍ ആവശ്യപ്പെടില്ല. മരിക്കാൻ സഹായിക്കണം എന്ന നിങ്ങളുടെ അഭ്യർഥന മാനിക്കാൻ നിലവിൽ നമ്മുടെ രാജ്യത്ത് അനുമതിയില്ല' എന്നായിരുന്നു പ്രസിഡന്‍റിന്‍റെ മറുപടി.

Also read-Tata Motors | ടാറ്റ മോട്ടോഴ്സ് ടോപ് ഗിയറിലേക്ക്; ഓഗസ്റ്റിലെ വിൽപനയിൽ വൻ വർദ്ധനവ്; രാജ്യത്ത് മൂന്നാം സ്ഥാനത്ത്

സമാനമായ അവസ്ഥയിൽ കഴിയുന്ന നിരവധി രോഗബാധിതരുടെ ആളുകളുടെ സാഹചര്യം കൂടിയാണ് തന്‍റെ അഭ്യര്‍ഥനയിലൂടെ കോക്ക് ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. നിലവിലെ നിയമം സൃഷ്ടിക്കുന്ന കഷ്ടപാടുകൾ എത്രമാത്രണെന്ന് പ്രകടമാക്കുന്നതിന് വേണ്ടിയാണ് തന്‍റെ മരണം ലൈവ് സ്ട്രീം ചെയ്യാൻ തീരുമാനിച്ചതെന്നാണ് കോക്ക് പറയുന്നത്. നിലവിലെ നിയമം മാറ്റുന്നതിനായുള്ള ആദ്യ ചുവടുവയ്പ്പായി തന്‍റെ ഈ പോരാട്ടം കാലങ്ങളോളം ഓർമ്മിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നായിരുന്നു ഇയാളുടെ വാക്കുകൾ.
Published by: Asha Sulfiker
First published: September 4, 2020, 8:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading