എലിസബത്ത് രാജ്ഞിയുടെ അവസാന പൊതുചടങ്ങ് പുതിയ പ്രധാനമന്ത്രി ലിസ് ട്രസുമായുള്ള കൂടിക്കാഴ്ച
- Published by:Anuraj GR
- news18-malayalam
Last Updated:
ഈ കൂടിക്കാഴ്ചയിൽ, ഒരു പുതിയ ഭരണകൂടം രൂപീകരിക്കാൻ രാജ്ഞി ട്രസ്സിനോട് ആവശ്യപ്പെടുകയും അവരെ പ്രധാനമന്ത്രിയും പ്രഥമ പ്രഭുവുമായി നിയമിക്കുകയും ചെയ്തു
ലണ്ടൻ: വിദഗ്ദ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്ന എലിസബത്ത് രാജ്ഞി വ്യാഴാഴ്ച രാത്രി ഇന്ത്യൻ സമയം 11 മണിയോടെ അന്തരിച്ചു. ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജ്ഞിയായിരുന്നു എലിസബത്ത് 2. ഏഴു പതിറ്റാണ്ടുകളായി രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന എലിസബത്തിന് മരിക്കുമ്പോൾ 96 വയസ്സായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബർ 6 ന് ബൽമോറൽ കാസിലിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്സുമായാണ് രാജ്ഞിയുടെ അവസാന പൊതുപരിപാടി. ഈ കൂടിക്കാഴ്ചയിൽ, ഒരു പുതിയ ഭരണകൂടം രൂപീകരിക്കാൻ രാജ്ഞി ട്രസ്സിനോട് ആവശ്യപ്പെടുകയും അവരെ പ്രധാനമന്ത്രിയും പ്രഥമ പ്രഭുവുമായി നിയമിക്കുകയും ചെയ്തു.
🤝 The Queen received Liz Truss at Balmoral Castle today.
Her Majesty asked her to form a new Administration. Ms. Truss accepted Her Majesty’s offer and was appointed Prime Minister and First Lord of the Treasury. pic.twitter.com/klRwVvEOyc
— The Royal Family (@RoyalFamily) September 6, 2022
advertisement
കഴിഞ്ഞ ദിവസം രാവിലെയാണ് രാജ്ഞിയെ ചികിത്സിച്ചിരുന്ന ഡോക്ടർമാർ അവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ആശങ്ക രാജകുടുംബത്തെ അറിയിച്ചത്. ഇതേത്തുടർന്ന് അവരുടെ മൂത്തമകൻ, 73, ചാൾസ്, നൂറ്റാണ്ടുകളുടെ പ്രോട്ടോക്കോൾ അനുസരിച്ച് ഉടൻ തന്നെ രാജാവായി അധികാരമേൽക്കും. രാജ്ഞിയുടെ റെക്കോർഡ് തകർത്ത 70 വർഷത്തെ ഭരണത്തിന് ശേഷം ചാൾസിലൂടെ രാജകുടുംബത്തിന് ഒരു പുതിയ, അധ്യായം ആരംഭിച്ചു. വില്യം രാജകുമാരൻ ഉൾപ്പെടെയുള്ള രാജകുടുംബാംഗങ്ങൾ സ്കോട്ട്ലൻഡിലെ ബൽമോറൽ വസതിയിൽ ഉണ്ടായിരുന്നു.
advertisement
തന്റെ മുതിർന്ന രാഷ്ട്രീയ ഉപദേഷ്ടാക്കളുമായുള്ള ആസൂത്രിത കൂടിക്കാഴ്ചയിൽ നിന്ന് രാജ്ഞി പിന്മാറുകയും വിശ്രമിക്കാൻ പറയുകയും ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് ഇത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ രാജ്ഞിയെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയതിനാൽ നടക്കാനും നിൽക്കാനും ബുദ്ധിമുട്ടായിരുന്നു.
എലിസബത്ത് രാജ്ഞി രണ്ടാമൻ തന്റെ പിതാവ് ജോർജ്ജ് ആറാമൻ രാജാവിന്റെ മരണത്തെത്തുടർന്ന് 1952 ഫെബ്രുവരി 6-ന് സിംഹാസനത്തിലെത്തി, അപ്പോൾ അവർക്ക് വെറും 25 വയസ്സായിരുന്നു. നോർമൻ രാജാവ് വില്യം ദി കോൺക്വററിൽ നിന്ന് ഉത്ഭവിച്ച ഒരു രാജവംശത്തിലെ 40-ാമത്തെ രാജാവ്/രാജ്ഞി കൂടിയായിരുന്നു എലിസബത്ത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 09, 2022 6:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
എലിസബത്ത് രാജ്ഞിയുടെ അവസാന പൊതുചടങ്ങ് പുതിയ പ്രധാനമന്ത്രി ലിസ് ട്രസുമായുള്ള കൂടിക്കാഴ്ച