മതമൗലികവാദികളുടെ ഭീഷണി; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇസ്ലാമോഫോബിയ ഉപദേശക സ്ഥാനത്തിനുള്ള ശ്രമം ഫിയാസ് മുഗള്‍ ഉപേക്ഷിച്ചു

Last Updated:

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഇസ്ലാമോഫോബിയ ഉപദേശകസ്ഥാനത്തേക്കുള്ള മത്സരത്തിൽ മുന്‍നിരയിലായിരുന്നു മുഗള്‍

യുകെ സര്‍ക്കാരിന്റെ ആദ്യ ഇസ്ലാമോഫോബിയ ഉപദേശക സ്ഥാനത്തിനുള്ള ശ്രമം ഫിയാസ് മുഗള്‍ ഉപേക്ഷിച്ചു. മതമൗലികവാദികളില്‍ നിന്നുള്ള നിരന്തര ഭീഷണിമൂലം ശ്രമത്തിൽനിന്ന് പിന്‍വാങ്ങുകയാണെന്ന് ഫിയാസ് അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഇസ്ലാമോഫോബിയ ഉപദേശകസ്ഥാനത്തേക്കുള്ള മത്സരത്തിൽ മുന്‍നിരയിലായിരുന്നു മുഗള്‍. എന്നാല്‍, തീവ്രവലതുപക്ഷത്തുനിന്ന് അദ്ദേഹം മാറിനില്‍ക്കുകയായിരുന്നു. മതമൗലികവാദികള്‍ മുഗളിനെ 'വഞ്ചകന്‍' എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു, ''ഒരു പതിറ്റാണ്ടിലധികമായി തീവ്രവാദ സംഘടനകളുടെ അധിക്ഷേപത്തിന് ഞാന്‍ ഇരയായി. ഇനിയും ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല,'' മുഗള്‍ വ്യക്തമാക്കി.
മതമൗലികവാദികളില്‍ നിന്നുള്ള ആക്രമണത്തില്‍ താന്‍ ബുദ്ധിമുട്ടുന്നതായി യുകെയിലെ വാര്‍ത്താ ഏജന്‍സികളോട് മുഗള്‍ പറഞ്ഞു. യുകെയിലെ ചില സിവില്‍ ഉദ്യോഗസ്ഥര്‍ ഈ സംഘടനകളോട് അനുതാപ പൂര്‍വമായാണ് പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തീവ്രവാദ കാഴ്ചപ്പാടുകള്‍ സമൂഹത്തില്‍ വ്യാപിക്കാന്‍ അനുവദിക്കരുതെന്ന് ഋഷി സുനകിന്റെ ആരോഗ്യസെക്രട്ടറി വിക്ടോറിയ അറ്റ്കിന്‍സ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് മുഗളിന്റെ പിന്‍വാങ്ങല്‍. സംസാര സ്വാതന്ത്ര്യം മാത്രമല്ല, പൗരന്മാര്‍ക്ക് അവരുടെ ദൈനംദിന ജീവിതം നയിക്കാനുള്ള അവകാശവും തമ്മിലുള്ള സമതുലിതാവസ്ഥ നിർത്തുന്നതായിരിക്കും പുതിയ സമീപനമെന്ന് അറ്റ്കിന്‍സ് പറഞ്ഞു.
advertisement
''ഒരു രാജ്യമെന്ന നിലയില്‍ നാം പുലര്‍ത്തുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമായ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന ചിലരുണ്ട്. ഇത് സങ്കടകരമായ കാര്യമാണ്. ഇത്തരം കാഴ്ചപ്പാടുകള്‍ നമ്മുടെ സമൂഹത്തില്‍ വ്യാപിക്കാന്‍ അനുവദിക്കരുത്,'' അറ്റ്കിനെ ഉദ്ധരിച്ച് സ്‌കൈന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. സര്‍ക്കാരിന്റെ പുതിയ മാനദണ്ഡത്തിന് പരിധിയിൽ വരുന്ന സംഘടനകളെ സര്‍ക്കാരും പൊതുസ്ഥാപനങ്ങളും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. അവയ്ക്കുള്ള പൊതു ഫണ്ടിംഗും പങ്കാളിത്തവും അവസാനിപ്പിക്കാനും നിര്‍ദേശമുണ്ട്.
advertisement
യുകെ സര്‍ക്കാരിന്റെ കമ്മ്യൂണിറ്റീസ് സെക്രട്ടറിയായ മൈക്കിള്‍ ഗേവ് യുകെ സര്‍ക്കാരിന്റെ തീവ്രവാദത്തെക്കുറിച്ചുള്ള നിര്‍വചനം കഠിനമാക്കാനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗാസയില്‍ യുദ്ധം ആരംഭിച്ചതിനെത്തുടര്‍ന്ന് തീവ്രവാദ ഭീഷണികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തീവ്രവാദം സംബന്ധിച്ച സർക്കാരിന്റെ പുതിയ നിര്‍വചനം വരുന്ന ആഴ്ചയില്‍ ഗേവ് പൊതുജനങ്ങളെ അറിയിക്കുമെന്നാണ് കരുതുന്നത്. പലസ്തീന്‍ അനുകൂല റാലികളില്‍ പങ്കുചേരുന്നവര്‍ക്ക് അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അവരെ അനുവദിക്കുന്നതായിരിക്കും പുതിയ നിര്‍വചനമെന്ന് ഗോവ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/World/
മതമൗലികവാദികളുടെ ഭീഷണി; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇസ്ലാമോഫോബിയ ഉപദേശക സ്ഥാനത്തിനുള്ള ശ്രമം ഫിയാസ് മുഗള്‍ ഉപേക്ഷിച്ചു
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement