റഷ്യൻ മിസൈൽ ആക്രമണം: യുക്രെയ്നിലെ 214 വര്‍ഷം പഴക്കമുള്ള പള്ളിയ്ക്ക് കേടുപാട്

Last Updated:

ഒഡേസയ്ക്ക് വേണ്ടി റഷ്യന്‍ തീവ്രവാദികളോട് പകരം ചോദിക്കുമെന്ന് സെലന്‍സ്‌കി

 (AP Photo)
(AP Photo)
റഷ്യന്‍ ആക്രമണത്തിനിടെ യുക്രെയ്നിലെ 214 വര്‍ഷം പഴക്കമുള്ള ഓര്‍ത്തഡോക്‌സ് പള്ളിയ്ക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോര്‍ട്ട്. തുറമുഖ നഗരമായ ഒഡേസയിലുള്ള പള്ളിയ്ക്കാണ് റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കേടുപാടുകൾ സംഭവിച്ചതെന്ന് യുക്രെയ്ന്‍ സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. നിരവധി ചരിത്ര സ്മാരകങ്ങളാണ് റഷ്യന്‍ അധിനിവേശത്തില്‍ തകര്‍ന്നതെന്നും മന്ത്രാലയം അറിയിച്ചു.
ഒഡേസയിലെ ഏറ്റവും വലിയ പള്ളിയാണ് ആക്രമണത്തില്‍ തകര്‍ന്നത്. 1809ലാണ് ഈ കത്തീഡ്രല്‍ നിര്‍മ്മിച്ചത്. 1936ലെ സോവിയറ്റ് അധിനിവേശ കാലത്തും പള്ളിയ്ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. അതിന് ശേഷം പള്ളി നവീകരിക്കുകയും ചെയ്തിരുന്നു. ഒഡേസ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കത്തീഡ്രലാണിത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും പള്ളി ഇടം നേടിയിട്ടുണ്ട്.
റഷ്യന്‍ ആക്രമണത്തില്‍ നിരവധി കാറുകളും തകര്‍ന്നിട്ടുണ്ട്. കെട്ടിടങ്ങളുടെ മേല്‍ക്കൂരകളും ജനാലകളും തകര്‍ന്നുവെന്നും യുക്രെയ്ൻ ഓപ്പറേഷണല്‍ കമാന്‍ഡര്‍ അറിയിച്ചു.
advertisement
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിള്ളലുകള്‍ വീണിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വൈദ്യുതി ബന്ധം താറുമാറായി. ഇത് പൊതു ഗതാഗത സംവിധാനത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
എന്നാല്‍ കത്തീഡ്രല്‍ ലക്ഷ്യമിട്ടല്ല തങ്ങള്‍ ആക്രണമണം നടത്തിയത് എന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം ആക്രമണത്തെ അപലപിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി രംഗത്തെത്തി.
” ജനങ്ങള്‍ സമാധാനപരമായി ജീവിക്കുന്ന നഗരങ്ങള്‍, കെട്ടിടങ്ങള്‍, പള്ളികൾ എന്നിവയ്‌ക്കെതിരെയും മിസൈലുകള്‍ പാഞ്ഞെത്തുന്നു. റഷ്യന്‍ ശക്തികള്‍ക്ക് ഇതില്‍ എന്ത് ന്യായീകരണമാണുള്ളത്. ഒഡേസയ്ക്ക് വേണ്ടി റഷ്യന്‍ തീവ്രവാദികളോട് പകരം ചോദിക്കുമെന്ന്” സെലന്‍സ്‌കി പറഞ്ഞു.
advertisement
” ഒഡേസയ്ക്ക് വേണ്ടി നിലകൊള്ളുകയും അവിടുത്തെ ജനങ്ങളെ സഹായിക്കുകയും ചെയ്യുന്നവരോട് നന്ദിയുണ്ട്. ഇതും ഞങ്ങള്‍ അതിജീവിക്കും. ഞങ്ങള്‍ സമാധാനം പുനസ്ഥാപിക്കും. റഷ്യന്‍ ഗൂഢശക്തികളെ ഞങ്ങള്‍ പരാജയപ്പെടുത്തും,” സെലന്‍സ്‌കി പറഞ്ഞു.
അതേസമയം യുക്രെയ്നിലെ നൂറുകണക്കിന് സാംസ്‌കാരിക കേന്ദ്രങ്ങള്‍ റഷ്യ ഇതിനോടകം തകര്‍ത്തുവെന്നും യുക്രെയ്നെ നാമാവശേഷമാക്കാനുള്ള ശ്രമമാണിതെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശനയ വക്താവ് ജോസഫ് ബോറൈല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
English Summary: Russian missiles damaged a historic Orthodox cathedral in the southern Ukrainian port city of Odesa. It lies in Odesa’s city center and was named a World Heritage Site by UNESCO.The strikes killed at least one person and injured several others, Ukrainian officials said.
മലയാളം വാർത്തകൾ/ വാർത്ത/World/
റഷ്യൻ മിസൈൽ ആക്രമണം: യുക്രെയ്നിലെ 214 വര്‍ഷം പഴക്കമുള്ള പള്ളിയ്ക്ക് കേടുപാട്
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement