ക്രിസ്മസ് ആഘോഷത്തിനായി യുക്രെയ്ൻ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് പുടിന്‍

Last Updated:

വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച അർധരാത്രിവരെ 36 മണിക്കൂറാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.

മോസ്കോ: ക്രിസ്മസ് ആഘോഷത്തിനായി യുക്രെയ്ൻ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാ‍ഡിമിർ പുടിൻ. ക്രിസ്മസ് ദിനത്തിൽ വിശ്വാസികൾക്ക് അനുഷ്ഠാനങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കണമെന്നും പുട്ടിൻ ആവശ്യപ്പെട്ടു. പാട്രിയാർക്ക് കിറിലിന്റെ അഭ്യർഥന മാനിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് നിർദേശം നൽകിയതെന്ന് പുടിൻ പറഞ്ഞു.
അതിർത്തി പ്രദേശങ്ങളിൽ നിരവധി ഓർത്തഡോക്സ് വിഭാഗക്കാർ താമസിക്കുന്നതിനാൽ യുക്രെയ്ൻ സൈന്യവും വെടിനിർത്തലിന് തയാറാവണം. റഷ്യയിലേയും യുക്രെയ്നിലേയും ഓർത്തഡോക്സ് വിഭാഗം ക്രിസ്മസ് ആഘോഷിക്കുന്നത് ജനുവരി 6 മുതൽ 7 വരെയാണ്. വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച അർധരാത്രിവരെ 36 മണിക്കൂറാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.
അതിർത്തിയിൽ മുഴുവൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് പുടിൻ പറഞ്ഞു. എന്നാൽ വെടിനിർത്തലിനോട് യുക്രെയ്ൻ ഭരണകൂടം പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം റഷ്യൻ ഓർത്തഡോക്സ് സഭാ മേധാവി യുക്രെയ്ൻ ഭരണാധികാരികളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
മലയാളം വാർത്തകൾ/ വാർത്ത/World/
ക്രിസ്മസ് ആഘോഷത്തിനായി യുക്രെയ്ൻ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് പുടിന്‍
Next Article
advertisement
സുപ്രീംകോടതിയിൽ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെതിരെ നടപടിയെടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് ബി‌ ആർ ഗവായ് നിർദേശിച്ചതായി റിപ്പോർട്ട്
ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെതിരെ നടപടിയെടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് ബി‌ ആർ ഗവായ് നിർദേശിച്ചതായി റിപ്പോർട്ട്
  • ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെതിരെ നടപടിയില്ല.

  • സിജെഐയുടെ നിർദേശത്തെ തുടർന്ന്, അഭിഭാഷകനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ഉന്നത വൃത്തങ്ങൾ.

  • സിജെഐ ഗവായ് തന്റെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് വ്യക്തമാക്കി.

View All
advertisement