നിരവധി തവണ ഖുറാന്‍ കത്തിച്ച സല്‍വാന്‍ മോമിക സ്വീഡനില്‍ വെടിയേറ്റ് മരിച്ചു

Last Updated:

സല്‍വാന്‍ മോമിക ഖുറാന്‍ കത്തിച്ച് പ്രതിഷേധിച്ച സംഭവത്തില്‍ കോടതിവിധി വരാനിരിക്കെയാണ് ഇയാളുടെ മരണവാര്‍ത്ത പുറത്തുവന്നത്

News18
News18
2023ല്‍ നിരവധി തവണ വിശുദ്ധ ഖുറാന്‍ കത്തിച്ച് കുപ്രസിദ്ധി നേടിയ ഇറാഖി അഭയാര്‍ത്ഥി സല്‍വാന്‍ മോമിക സ്വീഡനില്‍ വെടിയേറ്റ് മരിച്ച നിലയിലെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ എജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം പുറത്തുവിട്ടത്. സല്‍വാന്‍ മോമിക ഖുറാന്‍ കത്തിച്ച് പ്രതിഷേധിച്ച സംഭവത്തില്‍ കോടതിവിധി വരാനിരിക്കെയാണ് ഇയാളുടെ മരണവാര്‍ത്ത പുറത്തുവന്നത്. ഇതോടെ പ്രതികളിലൊരാള്‍ മരിച്ചുവെന്ന് പറഞ്ഞ് സ്റ്റോക്‌ഹോം കോടതി വിധിപറയുന്നത് മാറ്റിവെച്ചു.
സ്റ്റോക്‌ഹോമിന് സമീപമുള്ള സോദര്‍താല്‍ജെയിലാണ് വെടിവെപ്പ് നടന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സല്‍വാന്‍ മോമികയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചതെന്ന് സ്വീഡിഷ് വാര്‍ത്താ ഏജന്‍സിയായ എസ്‌വിടി അറിയിച്ചു.
ആരാണ് സല്‍വാന്‍ മോമിക?
സ്വീഡനില്‍ നിരവധി തവണ വിശുദ്ധ ഖുറാന്‍ കത്തിച്ച് പ്രതിഷേധിച്ചയാളാണ് 38കാരനായ സല്‍വാന്‍ മോമിക. ഇതിനെതിരെ നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച സല്‍വാന്‍ മോമികയ്‌ക്കെതിരെ സ്വീഡനും അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് ഇയാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/World/
നിരവധി തവണ ഖുറാന്‍ കത്തിച്ച സല്‍വാന്‍ മോമിക സ്വീഡനില്‍ വെടിയേറ്റ് മരിച്ചു
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement