പാട്ട് ശരിക്കും അടിച്ചു പൊളി തന്നെ! സംഗീത പരിപാടി നടന്ന വേദിയുടെ ആറ് കിലോമീറ്റര്‍ അകലെ വരെ പ്രകമ്പനം

Last Updated:

"പരിപാടി നടന്ന സ്റ്റേഡിയത്തിന് ആറ് കിലോമീറ്റര്‍ അകലെ വരെ ഭൂകമ്പ പ്രകമ്പനം അനുഭവപ്പെട്ടു"

ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സ്‌കോട്ട്‌ലാന്റിലെ സംഗീത പരിപാടി ഭൂചലനമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. ആരാധകര്‍ തടിച്ചുകൂടിയ പരിപാടിയ്ക്കിടെ ഭൂകമ്പ തരംഗങ്ങള്‍ സ്ഥിരീകരിച്ചുവെന്ന് യുകെയിലെ ദേശീയ ഭൂകമ്പ സ്ഥിരീകരണ ഏജന്‍സി പറഞ്ഞു. 73000 ആരാധകരാണ് വെള്ളിയാഴ്ച നടന്ന സംഗീതപരിപാടിയില്‍ പങ്കെടുത്തത്. ഇതിന്റെ ഫലമായി 23.4 നാനോമീറ്റര്‍ ചലനമാണ് രേഖപ്പെടുത്തിയതെന്ന് ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു.
പരിപാടി നടന്ന മുറെഫീല്‍ഡ് സ്റ്റേഡിയത്തിന് ആറ് കിലോമീറ്റര്‍ അകലെ വരെ ഭൂകമ്പ പ്രകമ്പനം അനുഭവപ്പെട്ടുവെന്ന് വിദഗ്ധര്‍ പറഞ്ഞു. ദൂരെ നിന്നുള്ള ചെറിയ ചലനങ്ങള്‍ വരെ തിരിച്ചറിയാന്‍ സാധിക്കുന്ന രീതിയില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന സംവിധാനമാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്നും ഏജന്‍സി വ്യക്തമാക്കി. എഡിന്‍ബെര്‍ഗിലെ സ്വിഫ്റ്റിന്റെ പരിപാടിയ്ക്കിടെ ആരാധകര്‍ക്കിടയില്‍ മാത്രമല്ല ഭൂമിയിലും ചലനങ്ങളുണ്ടായി എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
റെഡി ഫോര്‍ ഇറ്റ്, ക്രൂവല്‍ സമ്മര്‍, എന്നീ ഗാനങ്ങള്‍ സ്വിഫ്റ്റ് ആലപിക്കാന്‍ തുടങ്ങിയതോടെ ജനക്കൂട്ടത്തിന്റെ ആവേശം വര്‍ധിച്ചു. ഈ സമയത്തുണ്ടായ ജനക്കൂട്ടത്തിന്റെ ആരവം 80 കിലോവാട്ട് ഊര്‍ജമുണ്ടാക്കിയെന്നും വിദഗ്ധര്‍ പറഞ്ഞു. ഇതാദ്യമായല്ല സ്വിഫ്റ്റിന്റെ സംഗീത പരിപാടിയ്ക്കിടെ ഭൂമി കുലുക്കുന്നത്. സമാനമായി 2011ല്‍ എഫ്എല്‍ താരമായ മാര്‍ഷോണ്‍ ലിഞ്ചിന്റെ ആരാധകരുടെ ആവേശവും ഭൂചലനമുണ്ടാക്കിയിട്ടുണ്ട്. ഒരു ഗെയിമിനിടെ ആരാധകര്‍ ആവേശത്തോടെ മുന്നോട്ട് വന്നതാണ് ഭൂകമ്പ തരംഗമായി രേഖപ്പെടുത്തിയത്. ഇതോടെ 'Beast Quake'എന്ന പേരും അദ്ദേഹത്തിന് ലഭിച്ചു.
advertisement
കഴിഞ്ഞ വര്‍ഷം സിയാറ്റിലില്‍ നടന്ന ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീത കച്ചേരി ലിഞ്ചിന്റെ ചരിത്രം തിരുത്തിക്കുറിച്ചു. ലൂമെന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന സംഗീത കച്ചേരിയും നേരിയ ഭൂകമ്പ തരംഗങ്ങള്‍ ഉണ്ടാക്കിയിരുന്നു. കൂടാതെ സ്വിഫ്റ്റിന്റെ സംഗീത പര്യടന പരിപാടിയായ എറാസ് ടൂര്‍സിന്റെ ലോസ് എഞ്ചല്‍സില്‍ നടന്ന പരിപാടിയും ഇത്തരത്തില്‍ വാര്‍ത്തപ്രാധാന്യം നേടിയിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് പരിപാടി നടന്നത്. ലോസ് എഞ്ചല്‍സിലെ സോഫി സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ 70000 ആരാധകരാണ് പങ്കെടുത്തത്. ഭൂകമ്പ മാപിനിയിലെ 0.849 തീവ്രതയ്ക്ക് തുല്യമായ തരംഗമാണ് അന്ന് രേഖപ്പെടുത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/World/
പാട്ട് ശരിക്കും അടിച്ചു പൊളി തന്നെ! സംഗീത പരിപാടി നടന്ന വേദിയുടെ ആറ് കിലോമീറ്റര്‍ അകലെ വരെ പ്രകമ്പനം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement