പാകിസ്ഥാനിൽ ഇന്ത്യൻ ടിവി ഷോകൾ സംപ്രേക്ഷണം ചെയ്ത ആറ് കേബിൾ നെറ്റ്വർക്കുകൾക്ക് വിലക്ക്

Last Updated:

കഴിഞ്ഞയാഴ്ച പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പിഇഎംആർഎ) നാല് കേബിൾ ഓപ്പറേറ്റർമാരുടെ ഓഫീസുകൾ അടച്ചു പൂട്ടിയിരുന്നു.

ടിവി ചാനലുകളിൽ ഇന്ത്യൻ പരിപാടികൾ സംപ്രേക്ഷണം ചെയ്തു എന്നാരോപിച്ച് പാക്കിസ്ഥാനിലെ ഇലക്ട്രോണിക് മീഡിയ വാച്ച് അധികൃതർ ബുധനാഴ്ച പഞ്ചാബ് പ്രവിശ്യയിലെ രണ്ട് കേബിൾ നെറ്റ്‌വർക്കുകളുടെ ഓഫീസുകൾ കൂടി സീൽ ചെയ്തു. കഴിഞ്ഞയാഴ്ച പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പിഇഎംആർഎ) നാല് കേബിൾ ഓപ്പറേറ്റർമാരുടെ ഓഫീസുകൾ അടച്ചു പൂട്ടിയിരുന്നു.
മുൾട്ടാനിലെ തങ്ങളുടെ റീജിയണൽ ഓഫീസിലെ ഉദോഗസ്ഥർ മുസഫർഗഡിലും പരിസര പ്രദേശങ്ങളിലും “മിന്നൽ പരിശോധനകൾ” നടത്തുകയും രണ്ട് കേബിൾ ഓപ്പറേറ്റർമാരുടെ ഓഫീസുകൾ സീൽ ചെയ്യുകയും ചെയ്തതായി PEMRA പ്രസ്താവനയിൽ പറഞ്ഞു.
PEMRA നിർദ്ദേശങ്ങളും ഇന്ത്യൻ ചാനലുകളിലെ ഉള്ളടക്കം നിയമവിരുദ്ധമായി സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ സുപ്രീം കോടതിയുടെ ഉത്തരവും ലംഘിച്ചതിനാണ് സ്ഥാപനങ്ങളിൽ “മിന്നൽ പരിശോധനകൾ” നടത്തിയത്.
advertisement
പരിശോധനയ്ക്കിടെ PEMRA എൻഫോഴ്‌സ്‌മെന്റ് ടീം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ടെലിവിഷനിൽ നിരോധിതമോ നിയമവിരുദ്ധമോ ആയ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യരുതെന്ന് എല്ലാ കേബിൾ ടിവി ഓപ്പറേറ്റർമാർക്കും മുന്നറിയിപ്പ് നൽകി.
“കേബിൾ ടിവി നെറ്റ്‌വർക്കുകൾക്ക് PEMRA ലൈസൻസുള്ള ടിവി ചാനലുകൾ സംപ്രേഷണം ചെയ്യാൻ മാത്രമേ അനുവാദമുള്ളൂ. അതോറിറ്റിയുടെ ഉത്തരവുകൾ ലംഘിക്കുന്ന ഏതൊരു ഓപ്പറേറ്റർക്കും നിയമങ്ങൾക്കനുസൃതമായി കർശന ശിക്ഷ നേരിടേണ്ടി വരും”പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് നിയമവിരുദ്ധമായി ഇന്ത്യൻ ചാനലുകളും ഇന്ത്യൻ ഉള്ളടക്കവും സംപ്രേഷണം ചെയ്യുന്ന കേബിൾ ഓപ്പറേറ്റർമാർക്കെതിരെ നടപടി എടുക്കുന്നതിനായി PEMRA പ്രത്യേക പരിശോധന ആരംഭിച്ചത്. കേബിൾ ഓപ്പറേറ്റർമാർ സുപ്രീം കോടതി ഉത്തരവ് ബോധപൂർവം ലംഘിച്ചുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
advertisement
പൊതുജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനായി ഓപ്പറേറ്റർമാർ ഇന്ത്യൻ ടിവി സീരിയലുകളും സിനിമകളും സംപ്രേക്ഷണം ചെയ്യുന്നു. അത് അനുവദിക്കാൻ സാധിക്കില്ല. 2016-ൽ, പ്രാദേശിക ടെലിവിഷനിലും എഫ്എം റേഡിയോ ചാനലുകളിലും ഇന്ത്യൻ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതിന് PEMRA പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരുന്നു.
എന്നാൽ 2017-ൽ ലാഹോർ ഹൈക്കോടതി നിരോധനം നീക്കി, പാകിസ്ഥാൻ സർക്കാരിന് ഇക്കാര്യത്തിൽ എതിർപ്പുകളൊന്നുമില്ലാത്തതിനാൽ നിരോധന ഉത്തരവ് അസാധുവായി പ്രഖ്യാപിച്ചു. 2018-ൽ, ലാഹോർ ഹൈക്കോടതിയുടെ ആ ഉത്തരവ് അസാധുവാക്കിക്കൊണ്ട് സുപ്രീം കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ ടിവി ചാനലുകളിൽ ഇന്ത്യൻ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നത് വിലക്കി കൊണ്ടുള്ളതായിരുന്നു ആ ഉത്തരവ്.
advertisement
പാകിസ്ഥാനിൽ നിന്നുള്ള പരിപാടികൾക്കും കലാകാരന്മാർക്കും എതിരെ ഇന്ത്യയിലെ ചില ചാനലുകൾ സമാനമായ നടപടികൾ കൈക്കൊണ്ടതിനെ തുടർന്നാണ് ഈ തീരുമാനമെന്നാണ് വിവരം.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്കെതിരെ ‘ന്യൂസ് ഹെഡ്‌ലൈൻസ്’ എന്ന യൂട്യൂബ് ചാനൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതായി കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
പാകിസ്ഥാനിൽ ഇന്ത്യൻ ടിവി ഷോകൾ സംപ്രേക്ഷണം ചെയ്ത ആറ് കേബിൾ നെറ്റ്വർക്കുകൾക്ക് വിലക്ക്
Next Article
advertisement
വയനാട് പുനർനിർമാണത്തിന് കേന്ദ്രസഹായം; 260.56 കോടി രൂപ അനുവദിച്ചു: അസമിനും സഹായം
വയനാട് പുനർനിർമാണത്തിന് കേന്ദ്രസഹായം; 260.56 കോടി രൂപ അനുവദിച്ചു: അസമിനും സഹായം
  • വയനാട് പുനർനിർമാണത്തിനായി 260.56 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു, 2221 കോടി ആവശ്യപ്പെട്ടിരുന്നു.

  • 9 സംസ്ഥാനങ്ങൾക്ക് 4654.60 കോടി രൂപ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കേന്ദ്രസഹായം അനുവദിച്ചു.

  • തിരുവനന്തപുരത്തിനും 2444.42 കോടി രൂപ വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്രസഹായം ലഭിച്ചു.

View All
advertisement