മഞ്ഞ് മാറ്റാൻ സഹായിച്ചാല്‍ വര്‍ഷത്തില്‍ 70 ലക്ഷം രൂപ വരെ നേടാം; കിടിലന്‍ ഓഫറുമായി മലയാളികളുടെ പ്രിയപ്പെട്ട രാജ്യം

Last Updated:

തണുപ്പിനെ അതിജീവിക്കാനും പുറത്ത് ജോലി ചെയ്യാനും താത്പര്യമുള്ളവർക്ക് മികച്ചൊരു വരുമാന മാർഗമാണിത്

മഞ്ഞ് നീക്കം ചെയ്യുന്ന തൊഴിലാളികൾക്ക് ആകർഷകമായ ശമ്പളം, ബോണസ്, മറ്റ് നിരവധി ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കുന്നു
മഞ്ഞ് നീക്കം ചെയ്യുന്ന തൊഴിലാളികൾക്ക് ആകർഷകമായ ശമ്പളം, ബോണസ്, മറ്റ് നിരവധി ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കുന്നു
കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളൊക്കെ ശൈത്യകാലത്തിന്റെ പിടിയിലേക്ക് വീണുകഴിഞ്ഞു. ഇവിടങ്ങളിൽ മഞ്ഞ് പൊഴിയാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശൈത്യകാലം കടുക്കുമ്പോൾ കാനഡയിൽ മീറ്ററുകളോളം ഉയരത്തിൽ മഞ്ഞ് വീഴും. ഇത് ഇവിടുത്തെ ഗതാഗത സംവിധാനത്തെയും സമ്പദ് വ്യവസ്ഥയെയും ദൈനംദിന ജീവിതത്തെയുമെല്ലാം സാരമായി ബാധിക്കും. അതിനാൽ റോഡുകളിലെയും മറ്റ് പൊതുഗതാഗത സംവിധാനങ്ങളുടെയും വഴികളിലെ മഞ്ഞ് നീക്കം ചെയ്യുക എന്നത് അൽപം ശ്രമകരമായ കാര്യമാണ്. ഇവിടെ ഇതിനായി പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ട്. മഞ്ഞ് നീക്കം ചെയ്യുന്ന ജീവനക്കാരെയും ഈ സമയത്ത് കൂടുതലായി ആവശ്യമുണ്ട്.
കാനഡയിൽ മഞ്ഞ് നീക്കം ചെയ്യുന്ന തൊഴിലാളികൾക്ക് ആകർഷകമായ ശമ്പളം, ബോണസ്, മറ്റ് നിരവധി ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കുന്നു. തണുപ്പിനെ അതിജീവിക്കാനും പുറത്ത് ജോലി ചെയ്യാനും താത്പര്യമുള്ളവർക്ക് മികച്ചൊരു വരുമാന മാർഗമാണിത്.
കാനഡയിൽ ഈ ജോലിക്ക് ഏറ്റവും ഡിമാൻഡ് ഉള്ളത് എവിടെയാണ്?
കാനഡയിലെ ഒന്റാറിയോ, ക്യൂബെക്, ആൽബർട്ട എന്നിവടങ്ങളിലാണ് കനത്ത മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇവിടെയാണ് മഞ്ഞ് നീക്കം ചെയ്യുന്നതിന് കൂടുതലായി ആളുകളെ നിയമിക്കുന്നത്. ഹൈവേകൾ, പ്രധാന റോഡുകൾ, സ്വകാര്യ ഇടങ്ങൾ, പാർക്കിംഗ് സ്ഥലങ്ങൾ, വാണിജ്യസ്ഥലങ്ങൾ എന്നിവടങ്ങളിലെ മഞ്ഞാണ് പ്രധാനമായും നീക്കം ചെയ്യേണ്ടത്. സ്‌നോ പ്ലോവറുകൾ, ബ്ലോവറുകൾ, ട്രാക്ടറുകൾ, ലോഡറുകൾ എന്നിവ ഉൽപ്പെടെയുള്ള ഭാരമേറിയ യാത്രങ്ങൾ പ്രവർത്തിപ്പിച്ചാണ് സാധാരണയായി മഞ്ഞ് നീക്കം ചെയ്യുന്നത്.
advertisement
മഞ്ഞ് നീക്കം ചെയ്യുന്ന തൊഴിലാളിക്ക് എത്ര വരുമാനം ലഭിക്കും?
ജോലിയിലെ പരിചയസമ്പത്ത്, പ്രവിശ്യ, കൈകാര്യം ചെയ്യുന്ന ഉപകരണങ്ങൾ എന്നിവയെ ആശ്രയിച്ചാണ് സ്‌നോ റിമൂവൽ ഓപ്പറേറ്റർമാരുടെ ശമ്പളം നിശ്ചയിക്കുന്നത്. അതിനാൽ തന്നെ ഓരോരുത്തരുടെയും ശമ്പളം വ്യത്യാസപ്പെട്ടിരിക്കും.
  • വാർഷിക ശമ്പള പരിധി: 45 ലക്ഷം രൂപ മുതൽ 75 ലക്ഷം രൂപ വരെ.
  • ശരാശരി വാർഷിക ശമ്പളം: 55 ലക്ഷം രൂപ
  • അധിക വരുമാനം: പ്രതിവർഷം 9 ലക്ഷം രൂപ വരെ
  • മണിക്കൂർ വേതനം: പരിചയസമ്പത്തിനെ ആശ്രയിച്ച് മണിക്കൂറിന് 1774 രൂപ വരെ
  • ബോണസുകളും ഓവർടൈമും: പല കമ്പനികളും പ്രകടനം അനുസരിച്ചുള്ള ബോണസുകളോ അല്ലെങ്കിൽ സീസണൽ ബോണസുകളോ വാഗ്ദാനം ചെയ്യാറുണ്ട്.
  • മഞ്ഞു വീഴ്ച കടുക്കുമ്പോൾ ജോലി ചെയ്യുന്ന സമയവും അധികരിക്കും. കൂടാതെ തൊഴിലാളികൾക്ക് ഒന്നര ഇരട്ടിയോ രണ്ട് ഇരട്ടിയോ ഓവർ ടൈം ചെയ്യാനുള്ള അവസരവുമുണ്ട്.
advertisement
ജോലിയുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങൾ
ഈ ജോലി സീസണൽ ആണെങ്കിലും മഞ്ഞ് നീക്കം ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഗണ്യമായ ആനുകൂല്യങ്ങളും ഉണ്ട്.
ഭവന അല്ലെങ്കിൽ യാത്രാ പിന്തുണ: ചില തൊഴിൽ ഉടമകൾ ജീവനക്കാർക്ക് താമസ സൗകര്യമോ യാത്രാ അലവൻസോ നൽകുന്നു. പ്രത്യേകിച്ച് വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക്.
ആരോഗ്യ ആനുകൂല്യങ്ങൾ
  • വലിയ കമ്പനികൾ ജീവനക്കാർക്ക് ആരോഗ്യ ഇൻഷൻസ് പോലെയുള്ള സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്.
  • പരിശീലനവും ഉപകരണവും: ജിപിഎസ് സംവിധാനമുള്ള സ്‌നോ പ്ലോവുകൾ പോലെയുള്ള നൂതന യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശീലനം തൊഴിലാളികൾക്ക് ലഭിക്കുന്നു. ഇത് അവരുടെ കഴിവുകളും തൊഴിൽ ക്ഷമതയും വർധിപ്പിക്കാൻ സഹായിക്കുന്നു.
  • സംരക്ഷണ ഉപകരണങ്ങൾ: കഠിനമായ കാലാവസ്ഥയിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ജാക്കറ്റുകൾ, ബൂട്ടുകൾ, കയ്യുറകൾ പോലെയുള്ള ശൈത്യകാല ഉപകരണങ്ങൾ സാധാരണയായി നൽകാറുണ്ട്.
advertisement
ജോലിക്കാവശ്യമായ കഴിവുകൾ
  • ജോലിക്ക് മികച്ച ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നതെങ്കിലും ശരീരികമായി ഏറെ ബുദ്ധിമുട്ടുള്ളതും കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കേണ്ടിയും വരുന്ന ജോലിയാണിത്.
  • സാധുവായ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. കൊമേഴ്ഷ്യൽ ലൈസൻസ് ഉണ്ടെങ്കിൽ അഭികാമ്യം.
  • പ്ലോവുകൾ, ബ്ലോവറുകൾ, ലോഡറുകൾ തുടങ്ങിയ ഭാരമേറിയ മെഷീനുകൾ പ്രവർത്തിപ്പിച്ച പരിചയം.
  • ദീർഘനേരം കൊടുംതണുപ്പത്ത് ജോലി ചെയ്യാനുള്ള മികച്ച ശാരീരിക ക്ഷമത.
  • രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാനും അപ്രതീക്ഷിതമായ മഞ്ഞുവീഴ്ചയിൽ വേഗത്തിൽ പ്രതികരിക്കാനുമുള്ള കഴിവ്
ശരിയായ പരിശീലനം, ദൃഢനിശ്ചയും, ഏറ്റവും കഠിനമായ സാഹചര്യങ്ങളിൽ പോലും ജോലി ചെയ്യാനുള്ള സന്നദ്ധത എന്നിവ ഉണ്ടെങ്കിൽ ആർക്കും ഈ ജോലി ഏറ്റെടുക്കാവുന്നതാണ്. ഇതിന് മികച്ച ശമ്പളം ലഭിക്കുന്നതിന് പുറമെ അനുകൂല്യങ്ങളുമുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
മഞ്ഞ് മാറ്റാൻ സഹായിച്ചാല്‍ വര്‍ഷത്തില്‍ 70 ലക്ഷം രൂപ വരെ നേടാം; കിടിലന്‍ ഓഫറുമായി മലയാളികളുടെ പ്രിയപ്പെട്ട രാജ്യം
Next Article
advertisement
'ക്രിസ്മസിന്റെ ആവേശം സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ'; ഡൽഹിയിൽ ക്രിസ്മസ് ശുശ്രൂഷയിൽ പ്രധാനമന്ത്രി
'ക്രിസ്മസിന്റെ ആവേശം സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ'; ഡൽഹിയിൽ ക്രിസ്മസ് ശുശ്രൂഷയിൽ പ്രധാനമന്ത്രി
  • പ്രധാനമന്ത്രി മോദി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ ക്രിസ്മസ് ശുശ്രൂഷയിൽ പങ്കെടുത്തു

  • ക്രിസ്മസിന്റെ ആത്മാവ് സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു

  • സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ സന്ദേശം ക്രിസ്മസ് ശുശ്രൂഷയിൽ പ്രതിഫലിച്ചുവെന്ന് മോദി പറഞ്ഞു

View All
advertisement