ലണ്ടൻ: മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ വാളിന് ലണ്ടനിലെ ലേലത്തിൽ ലഭിച്ചത് 140 കോടിയോളം രൂപ(14 ദശലക്ഷം പൗണ്ട്). ടിപ്പു സുൽത്താന്റെ ആയുധങ്ങളിൽ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ആയുധമായിരുന്നു ഈ വാളെന്ന് സംഘാടകർ വിശദീകരിക്കുന്നു.
പ്രതീക്ഷിച്ചതിലപം ഏഴുമടങ്ങ് ഉയർന്ന തുകയ്ക്കാണ് വാൾ ലേലത്തിൽ വിറ്റു പോയതെന്ന് സംഘാടകർ പറയുന്നു. ടിപ്പു സുൽത്താന്റെ കൊട്ടാരത്തിലെ സ്വകാര്യ മുറിയിൽ നിന്നാണ് ഈ വാൾ കണ്ടെടുത്തത്. 18–ാം നൂറ്റാണ്ടിന്റെ അവസാനം നടത്തിയ പടയോട്ടങ്ങളാണ് ടിപ്പുവിനെ പ്രശസ്തനാക്കിയത്.
Also Read-ചരിത്രത്തിൽ തൊട്ട് റയാന ബർനാവി; ബഹിരാകാശത്ത് എത്തുന്ന ആദ്യ അറബ് വനിത
“ടിപ്പു സുൽത്താന്റെ ആയുധ ശേഖരത്തിൽ ഏറ്റവും മൂല്യമുള്ളതാണ് ഈ വാൾ. ടിപ്പുവിന് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു ഈ വാളിനോട്. കൂടാതെ ഇതിന്റെ നിർമാണ വൈദഗ്ധ്യവുമെല്ലാം ഈ വാളിന്റെ മൂല്യം വർധിപ്പിക്കുന്നു” ലേലം നടത്തിയ ഒലിവർ വൈറ്റ് പറഞ്ഞു.
16-ാം നൂറ്റാണ്ടിൽ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ജർമ്മൻ വാളുകളുടെ രീതിയിലാണ് ഈ വാളിന്റെ നിർമ്മാണം. “വാളിന് അസാധാരണമായ ചരിത്രവും സമാനതകളില്ലാത്ത കരകൗശലവുമുണ്ട്. വാൾ വലിയ തുകയ്ക്ക് വിറ്റു പോയതിൽ സന്തുഷ്ടരാണ്”ഇസ്ലാമിക് ആൻഡ് ഇന്ത്യൻ ആർട്ട് ഗ്രൂപ്പ് മേധാവി നിമ സാഗർച്ചി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.