Turkey-Syria Earthquake | മരണസംഖ്യ 8,000 കടന്നു; മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു

Last Updated:

അവശിഷ്ടങ്ങൾ തുരന്ന് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തന ദൗത്യം തുടരുകയാണ്.

ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വമ്പന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 8,000 കടന്നു. ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. ചൊവ്വാഴ്ച തുർക്കിയുടെ കിഴക്കൻ മേഖലയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ അഞ്ചാമത്തെ വലിയ തുടർഭൂചലനമുണ്ടായി. അവശിഷ്ടങ്ങൾ തുരന്ന് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തന ദൗത്യം തുടരുകയാണ്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
അതിനിടെ ഭൂകമ്പത്തെ തുടർന്ന് 10 തെക്കുകിഴക്കൻ പ്രവിശ്യകളിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ചൊവ്വാഴ്ച മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. “വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ്” എർദോഗൻ ഔദ്യോഗിക ടിവി ചാനലിലൂടെ പറഞ്ഞു.
അതേസമയം തുർക്കിയിലും സിറിയയിലും മരണസംഖ്യ എട്ടു മടങ്ങായി ഉയരുമെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. 18,000ഓളം പേര്‍ക്ക് ഭൂചനത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 6000ഓളം കെട്ടിടങ്ങളാണ് ഭൂചനത്തിൽ തകർന്നത്. ദുരന്തഭൂമിയിലേക്ക് നിരവധി രാജ്യങ്ങളാണ് സഹായവാഗ്ദാനം നൽകിയിരിക്കുന്നു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ദുരന്തനിവാരണ സംഘം സിറിയിലെത്തിയിട്ടുണ്ട്.
advertisement
തുർക്കിയിൽ 3,600ലേറെ പേർ മരിക്കുകയും 14,483 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിറിയയിൽ 1,500 പേര്‍ മരിക്കുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
7.8 ഉയർന്ന തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിന് പിന്നാലെ തുർക്കിയിൽ തുടരെ ഭൂചനങ്ങൾ ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 50 തുടർചലനങ്ങളാണ് ഉണ്ടായത്.
മലയാളം വാർത്തകൾ/ വാർത്ത/World/
Turkey-Syria Earthquake | മരണസംഖ്യ 8,000 കടന്നു; മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു
Next Article
advertisement
ക്ഷേത്രദർശനത്തിന് അമ്മക്കൊപ്പം‌ വന്ന യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു; അമ്മയെ മർദിച്ച് യുവതിയെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി
ക്ഷേത്രദർശനത്തിന് അമ്മക്കൊപ്പം‌ വന്ന യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു; അമ്മയെ മർദിച്ച് യുവതിയെ കൊണ്ടുപോയി
  • തിരുവണ്ണാമലയിൽ അമ്മയോടൊപ്പം ക്ഷേത്രദർശനത്തിന് വന്ന യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു.

  • പുലർച്ചെ 4 മണിക്ക് യുവതിയെ റോഡരികിൽ ഉപേക്ഷിച്ച ശേഷം പൊലീസുകാർ രക്ഷപ്പെട്ടു.

  • പീഡനത്തിനിരയായ പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്ത്, കുറ്റക്കാരായ പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

View All
advertisement