advertisement

ചായക്കൂട്ടുകൾ പറയുന്ന വികസനഗാഥ; തിരുവമ്പാടിയിലെ വേറിട്ട പ്രചാരണ പരിപാടിയിൽ താരമായി ഒന്നാം ക്ലാസുകാരൻ

Last Updated:

തിരുവമ്പാടി മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി ലിൻ്റോ ജോസഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി മുക്കത്ത് നടന്ന 'വരക്കാഴ്ച'യുടെ വിശേഷങ്ങൾ.

വരക്കാഴ്ചയിൽ അഡ്രിനോ
വരക്കാഴ്ചയിൽ അഡ്രിനോ
തിരുവമ്പാടി മണ്ഡലത്തിലെ ഇടതുപക്ഷ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി മുക്കം ആലിൻചുവട്ടിൽ നടത്തിയ ചിത്രവരയിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയത് ഒരു ഒന്നാം ക്‌ളാസുകാരനാണ്. ഏരിമല ഗവ. എൽ പി സ്കൂളിലെ ഒന്നാം ക്ലാസുകാരൻ അഡ്രിനോ സിഗ്നിയാണ് മുത്തച്ഛനൊപ്പമെത്തി ചിത്രവരയിൽ നാട്ടുകാരുടെ ശ്രദ്ധ നേടിയത്. പ്രശസ്ത ചിത്രകാരൻ സിഗ്നിദേവരാജൻ്റെ കൊച്ചുമകനാണ് അഡ്രിനോ സിഗ്നി. മണ്ഡലത്തിലെ വലിയ കലാകാരൻമാർ പങ്കെടുത്ത പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഈ കൊച്ചു കലാകാരൻ.
തിരുവമ്പാടി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ലിൻ്റോ ജോസഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി എൽ.ഡി.വൈ.എഫ്. തിരുവമ്പാടി മണ്ഡലം കമ്മിറ്റിയാണ് വരക്കാഴ്ച എന്ന പേരിൽ പരിപാടി നടത്തിയത്. ചായക്കൂട്ടുകൾ വികസനത്തിൻ്റെ കഥ പറയും എന്ന തലക്കെട്ടോടെ നടത്തിയ പരിപാടിയിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ തുരങ്കപാത, മലയോര ഹൈവേ, കോട്ടമുഴിപ്പാലം, മുക്കം നഗരസൗന്ദര്യ വത്കരണം തുടങ്ങിയ പദ്ധതികളുടെ ചിത്രങ്ങളാണ് വരയിൽ ഉൾപ്പെടുത്തിയത് എന്നു സംഘാടകർ അറിയിച്ചു.
മുക്കം എസ്.കെ. പാർക്കിലായിരുന്നു പരിപാടി. പ്രചാരണ തിരക്കിലും
advertisement
ചിത്രവര കാണാൻ ലിൻ്റോ ജോസഫ് സ്ഥലത്തെത്തി. വലിയ കലാകാരന്മാർക്കിടയിൽ അഡ്രിനോയെ കണ്ടപ്പോൾ ലിൻ്റോ ജോസഫും അത്ഭുതപ്പെട്ടു. താൻ വരച്ചത് എന്തൊക്കെയാണ് എന്നുള്ളത് അഡ്രിനോ ലിൻ്റോ ജോസെഫിന് വിവരിച്ചു നൽകി.
കൊച്ചു കലാകാരൻ അഡ്രിനോയ്ക്കും മറ്റു കലാകാരന്മാർക്കും അഭിനന്ദനങൾ അറിയിച്ചാണ് ലിൻ്റോ മടങ്ങിയത്. മണ്ഡലത്തിലെ കലാകാരന്മാരായ രാഗേഷ് ചെറുവാടി, ബൈജു ചിത്രപ്പുര, അശോകൻ പന്നിക്കോട്, ഷാഹിന തിരുവമ്പാടി എന്നിവരും ചിത്ര വരയ്ക്കെത്തിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ചായക്കൂട്ടുകൾ പറയുന്ന വികസനഗാഥ; തിരുവമ്പാടിയിലെ വേറിട്ട പ്രചാരണ പരിപാടിയിൽ താരമായി ഒന്നാം ക്ലാസുകാരൻ
Next Article
advertisement
തിരുവല്ലയിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ കയ്യേറ്റം ചെയ്ത് എസ്ഐ; അക്രമം മദ്യലഹരിയിൽ
തിരുവല്ലയിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ കയ്യേറ്റം ചെയ്ത് എസ്ഐ; അക്രമം മദ്യലഹരിയിൽ
  • തിരുവല്ലയിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ മദ്യലഹരിയിലായിരുന്ന എസ്‌ഐ കയ്യേറ്റം ചെയ്തു

  • പ്രൊബേഷന്‍ എസ്‌ഐ കൃഷ്ണ മോഹന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് തിരുവല്ല പോലീസ് കേസെടുത്തത്

  • പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് ഉദ്യോഗസ്ഥരുടെ അച്ചടക്ക ലംഘനം വലിയ സുരക്ഷാ വീഴ്ചയായി

View All
advertisement