മതനിന്ദയുടെ പേരിൽ അധ്യാപകൻ കഴുത്തറുത്തു കൊലചെയ്യപ്പെട്ടതിന് പിന്നാലെ പാരീസിൽ രണ്ടു മുസ്ലീം സ്ത്രീകൾക്ക് കുത്തേറ്റു. ഈഫൽ ടവറിന് സമീപത്താണ് സംഭവം. 'വൃത്തികെട്ട അറബികളെ' എന്ന് ആക്രോശിച്ചുകൊണ്ട് ഫ്രഞ്ച് വംശജരായ സ്ത്രീകളാണ് ഇവരെ കുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകളെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുത്തേറ്റ രണ്ടുപേരും ആശുപത്രിയിലാണ്. അൾജീരിയൻ വംശജരായ രണ്ടുപേരാണ് ആക്രമിക്കപ്പെട്ടത്. ഇതിൽ ഒരാളടെ പേര് കെൻസ (49) എന്നാണ്. 'ഞങ്ങൾ നടക്കാൻ പോയിരുന്നു. ഈഫൽ ടവറിന്റെ സമീപത്ത് ഒരു ചെറിയ ഇരുണ്ട പാർക്ക് ഉണ്ട്, ഞങ്ങൾ അതുവഴി നടന്നു. ഞങ്ങൾ നടക്കുമ്പോൾ രണ്ട് നായ്ക്കൾ ഞങ്ങളുടെ അടുത്തേക്ക് വരുന്നു, 'കെൻസ ലിബറേഷൻ ദിനപത്രത്തോട് പറഞ്ഞു. 'ഒപ്പമുണ്ടായിരുന്ന കുട്ടികൾ ഭയപ്പെട്ടു. തട്ടമിട്ട എന്റെ കസിൻ, കുട്ടികൾ ഭയപ്പെടുന്നതിനാൽ അവരുടെ നായ്ക്കളെ അവരുടെ കൂടെ നിർത്താൻ കഴിയുമോ എന്ന് രണ്ട് സ്ത്രീകളോടും ചോദിച്ചു. '
Also Read-
Teacher Attack| പാരീസിൽ മതനിന്ദയുടെ പേരിൽ കൊലചെയ്യപ്പെട്ട അധ്യാപകന് ഫ്രാൻസിന്റെ പരമോന്നത ബഹുമതിഅവർ വിസമ്മതിച്ചതിന് ശേഷം, 'രണ്ടുപേരിൽ ഒരാൾ കത്തി പുറത്തെടുത്തു, അവൾ എന്നെ തലയിലും വാരിയെല്ലുകളിലും കുത്തി, കൈയിൽ മൂന്നാമതും കുത്തി,' കെൻസ പറഞ്ഞു. 'അവർ എന്റെ കസിനെയും ആക്രമിച്ചു.'- അവർ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ കെൻസയെയും ഒപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരെയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കെൻസയുടെ ബന്ധുവിന് കൈയ്ക്കാണ് കുത്തേറ്റത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഭയാർഥിയായ മുസ്ലീം വംശജനായ യുവാവ് 47 കാരനായ
അദ്ധ്യാപകൻ സാമുവൽ പാറ്റിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ക്ലാസിൽ മുഹമ്മദ് നബിയുടെ കാർട്ടൂണുകളെ കുറിച്ച് ക്ലാസെടുത്തതിന് പിന്നാലെയാണ് പാറ്റി കൊലചെയ്യപ്പെട്ടത്. ഇസ്ലാമിക തീവ്രവാദത്തിനെതിരായ ബിൽ കൊണ്ടുവരാൻ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ശ്രമിക്കുന്നതിനിടെയാണ് ഫ്രാൻസിൽ ഈ സംഭവങ്ങളൊക്കെ അരങ്ങേറിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.