പാരീസ്: മതനിന്ദ ആരോപിച്ച് തലയറുത്ത് കൊലപ്പെടുത്തിയ അധ്യാപകന്‍ സാമുവല്‍ പാറ്റിയെ ആദരിക്കാന്‍ ഫ്രഞ്ച് ഭരണകൂടം. രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ലെജിയണ്‍ ഡി ഹോണര്‍ നല്‍കിയാണ് ആദരിക്കുന്നത്. പൊതു ചടങ്ങില്‍വെച്ചായിരിക്കും അദ്ദേഹത്തിനുള്ള ബഹുമതി സമ്മാനിക്കുക. ഇതിനായി പാരിസിലെ സൊര്‍ബോണ്‍ സർവകലാശാലയില്‍ ചടങ്ങ് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ജീൻ മൈക്കൽ ബ്ലാങ്ക്വർ അറിയിച്ചു. കൂടാതെ മികച്ച സംഭാവനകൾക്ക് അധ്യാപകർക്കും അക്കാദമിക് വിദഗ്ധർക്കും നൽകുന്ന പുരസ്കാപരും സാമുവൽ പാറ്റിക്ക് നൽകും.
ഒക്ടോബര്‍ 16 നാണ് സാമുവല്‍ പാറ്റി കൊല്ലപ്പെട്ടത്. മതനിന്ദാകരമായ കാര്‍ട്ടൂണുകള്‍ വിദ്യാർഥികളെ കാണിച്ചുവെന്ന് ആരോപിച്ചാണ് സാമുവല്‍ പാറ്റിയെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ കടുത്ത നടപടികളുമായി ഫ്രാന്‍സ് ഭരണകൂടം മുന്നോട്ടുപോവുകയാണ്. പാരീസ് പള്ളി ആറുമാസത്തേക്ക് അടച്ചതായി ഫ്രഞ്ച് അധികൃതർ അറിയിച്ചു. പള്ളി അടച്ചതിന് പുറമെ ഹമാസ് അനുകൂല മുസ്ലിം സംഘടനയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി.
47 കാരനായ അധ്യാപകനെ തലയറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ 18കാരനായ അക്രമിയെ പൊലീസ് വെടിവച്ച് കൊന്നിരുന്നു. ഫ്രാൻസിനെ നടുക്കിയ കൊലപാതകത്തിന് പിന്നാലെ ഒരു ഡസനോളം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള രക്ഷകർത്താവ് തന്റെ ഫോൺ നമ്പർ ഫേസ്ബുക്കിൽ നൽകുകയും ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുൻപ് 18കാരനായ അക്രമി ചെചെൻ അബ്ദുല്ലഖ് അൻസോറോവ് വാട്‌സാപ്പിൽ സന്ദേശങ്ങൾ കൈമാറുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.