കീവിലെ ഇന്ത്യൻ ഫാർമ കമ്പനിയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തിയതായി യുക്രെയ്ൻ
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ത്യയുമായി സൗഹാർദം അവകാശപ്പെടുമ്പോഴും മോസ്കോ മനഃപൂർവം ഇന്ത്യൻ സ്ഥാപനങ്ങളെ ലക്ഷ്യമിടുകയാണെന്നും കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള മരുന്നുകൾ നശിപ്പിക്കുകയാണെന്നും യുക്രെയ്ൻ എംബസി ആരോപിച്ചു
കീവിലെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഗോഡൗണിൽ റഷ്യയുടെ മിസൈല്‍ പതിച്ചതായി യുക്രെയ്ൻ ആരോപിച്ചു. കുസും എന്ന ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഗോഡൗണിന് നേരെ റഷ്യ ബോധപൂർവം ആക്രമണം നടത്തുകയായിരുന്നുവെന്നാണ് യുക്രെയ്ന്‍ പറയുന്നത്. ഇന്ത്യയുമായി സൗഹാർദം അവകാശപ്പെടുമ്പോഴും മോസ്കോ മനഃപൂർവം ഇന്ത്യൻ സ്ഥാപനങ്ങളെ ലക്ഷ്യമിടുകയാണെന്നും കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള മരുന്നുകൾ നശിപ്പിക്കുകയാണെന്നും യുക്രെയ്ൻ എംബസി ആരോപിച്ചു.
'റഷ്യ ഒരു ഭീകരവാദ രാഷ്ട്രമാണ്' എന്ന ഹാഷ്ടാഗോടെ ഇന്ത്യയിലെ യുക്രെയ്ൻ എംബസി ശനിയാഴ്ച ഈ വിവരം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചു. കീവിന്റെ ഔദ്യോഗിക പോസ്റ്റിന് മുമ്പുതന്നെ ആക്രമണം സംബന്ധിച്ച വിവരം യുക്രെയ്നിലെ ബ്രിട്ടീഷ് അംബാസഡർ മാർട്ടിൻ ഹാരിസ് എക്സിലൂടെ അറിയിച്ചിരുന്നു. ഡ്രോൺ ആക്രമണമാണ് ഉണ്ടായതെന്നാണ് അദ്ദേഹം അറിയിച്ചത്. ഈ പോസ്റ്റാണ് യുക്രെയ്ൻ എംബസി പങ്കുവച്ചിരിക്കുന്നത്.
Today, a Russian missile struck the warehouse of Indian pharmaceutical company Kusum in Ukraine.
While claiming “special friendship” with India, Moscow deliberately targets Indian businesses — destroying medicines meant for children and the elderly.#russiaIsATerroristState https://t.co/AW2JMKulst
— UKR Embassy in India (@UkrembInd) April 12, 2025
advertisement
"ഇന്ന് രാവിലെ റഷ്യൻ ഡ്രോണുകൾ കീവിലെ ഒരു പ്രധാന ഫാർമസ്യൂട്ടിക്കൽ വെയർഹൗസ് പൂർണമായും നശിപ്പിച്ചു. പ്രായമായവർക്കും കുട്ടികൾക്കും ആവശ്യമായ മരുന്നുകളുടെ ശേഖരം കത്തിച്ചു. യുക്രെയ്ൻ ജനതയ്ക്ക് നേരെയുള്ള റഷ്യൻ ഭീകരാക്രമണം തുടരുന്നു", മാർട്ടിൻ ഹാരിസ് എക്സിൽ കുറിച്ചു. ഇന്ത്യൻ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും യുക്രെയ്നിലെ ഏറ്റവും വലിയ ഫാർമസി കമ്പനികളിൽ ഒന്നാണ്.
Summary: Ukrainian officials on Saturday said that a Russian missile struck Indian pharmaceutical firm Kusum’s warehouse in the country as the war between Russia and Ukraine continued.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 13, 2025 11:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
കീവിലെ ഇന്ത്യൻ ഫാർമ കമ്പനിയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തിയതായി യുക്രെയ്ൻ