Prophet Remark Row| 'എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും വേണം'; പ്രവാചക നിന്ദാ വിവാദത്തിൽ ഐക്യരാഷ്ട്ര സഭ

Last Updated:

ഇന്തോനേഷ്യ, സൗദി അറേബ്യ, യുഎഇ, ജോർദാൻ, ബഹ്‌റൈൻ, അഫ്ഗാനിസ്ഥാൻ, മാലിദ്വീപ് എന്നീ രാജ്യങ്ങൾ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ വിവാദ പരാമർശങ്ങളെ അപലപിച്ചിരുന്നു.

പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ പരാമർശത്തിനെതിരെ നിരവധി മുസ്ലീം രാജ്യങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭയുടെ (United Nations)  രംഗത്ത് വന്നു. "എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും കാണിക്കണമെന്നതിന് പ്രോത്സാഹിപ്പിക്കുന്നു" എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പറഞ്ഞു.
ബിജെപിയുടെ മുൻ ദേശീയ വക്താവ് നൂപുർ ശർമയുടെയും ഡൽഹി മാധ്യമ മേധാവി നവീൻ കുമാർ ജിൻഡാലും പ്രവാചകനെതിരെ നടത്തിയ പരാമർശങ്ങളെ മുസ്ലീം രാജ്യങ്ങൾ അപലപിച്ചതിനെ കുറിച്ച് പാകിസ്ഥാൻ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'' ഇതു സംബന്ധിച്ച വാർത്തകൾ ഞാന്‍ കണ്ടിട്ടുണ്ട്, പക്ഷേ വിവാദ പ്രസ്താവനകള്‍ കണ്ടിട്ടില്ല. എന്ത് തന്നെയായാലും എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും പുലര്‍ത്തുന്നതിനെയാണ് യുഎന്‍ പ്രോത്സാഹിപ്പിക്കുന്നത്''- വക്താവ് സ്റ്റിഫൻ ഡുജാറിക്കിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
advertisement
വിവിധ മുസ്ലീം രാജ്യങ്ങളിൽ നിന്നും പ്രതിഷേധമുയർന്നതോടെ നുപുർ ശർമ്മയെ ബിജെപി ഞായറാഴ്ച സസ്പെൻഡ് ചെയ്യുകയും ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു.
മുസ്ലീം സംഘടനകളുടെ പ്രതിഷേധങ്ങൾക്കും കുവൈറ്റ്, ഖത്തർ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള രൂക്ഷമായ പ്രതികരണത്തിനും ഇടയിൽ, എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും ഏതെങ്കിലും മത വ്യക്തിത്വത്തെ അവഹേളിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും ബിജെപി പ്രസ്താവനയിറക്കിയിരുന്നു.
advertisement
ട്വീറ്റുകൾ ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് അംബാസഡർമാർ അറിയിച്ചിട്ടുണ്ട്.
ഇന്തോനേഷ്യ, സൗദി അറേബ്യ, യുഎഇ, ജോർദാൻ, ബഹ്‌റൈൻ, അഫ്ഗാനിസ്ഥാൻ, മാലിദ്വീപ് എന്നീ രാജ്യങ്ങൾ തിങ്കളാഴ്ച നിരവധി മുസ്ലീം രാജ്യങ്ങൾക്കൊപ്പം ചേർന്ന് മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ വിവാദ പരാമർശങ്ങളെ അപലപിച്ചിരുന്നു.
English Summary: Amid sharp reaction from several Muslim nations over remarks by BJP leaders against Prophet Mohammed, a spokesperson for UN Secretary-General Antonio Guterres has said that "we strongly encourage respect and tolerance for all religions.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
Prophet Remark Row| 'എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും വേണം'; പ്രവാചക നിന്ദാ വിവാദത്തിൽ ഐക്യരാഷ്ട്ര സഭ
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement