നാല് മാസത്തെ കോവിഡ് ചികിത്സയ്ക്കായി അമേരിക്കൻ സ്വദേശിക്ക് ചെലവായത് ഏതാണ്ട് 22 കോടി രൂപ (മൂന്ന് മില്യൺ ഡോളർ). ബില്ലുകൾ സഹിതം ടിക് ടോക്കിലാണ് ഇദ്ദേഹം വീഡിയോ പങ്കു വെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ വീഡിയോ ടിക്ക് ടോക്കിൽ വൈറലായിട്ടുണ്ട്.
വിവിധ പരിശോധനകൾക്കും മരുന്നുകൾക്കും എല്ലാമായി ചെലവ് വന്ന തുകയുടെ കണക്കാണ് അമേരിക്കൻ സ്വദേശി വീഡിയോയിൽ ബില്ലുകൾ സഹിതം പങ്കു വെച്ചിരിക്കുന്നത്. എല്ലാ ബില്ലുകളും കൂട്ടുമ്പോൾ മൂന്ന് മില്യൺ ഡോളർ (22 കോടി) ആണ് ചെലവ് ഇനത്തിൽ വരുന്നത്. @letstalkaboutbusiness എന്ന ടിക്ക് ടോക്ക് അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഐ സി യുവിൽ കിടന്നതിനുള്ള ബില്ല്, സ്കാൻ, മരുന്നുകൾ തുടങ്ങിയവയുടെ ബില്ലുകളാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. വീഡിയോ വലിയ ഞെട്ടലാണ് ആളുകളിൽ ഉണ്ടാക്കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് ഊബർ ഡ്രൈവർ കൊല്ലപ്പെട്ട നിലയിൽ
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രം പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 9.5 മില്യൺ ആളുകളാണ് കണ്ടത്. നിരവധി കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. ആശുപത്രികളുടെ കൊള്ളയാണ് ഇതെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ, ആശുപത്രികളുടെ അടിസ്ഥാനനിരക്കാണിത് എന്നും ആളുകൾക്ക് ആരോഗ്യ ഇൻഷൂറൻസ് ഉണ്ടെങ്കിൽ ഈ തുക വലിയ രീതിയിൽ കുറയുമെന്നും മറ്റ് ചിലർ പറയുന്നു. ഇവിടുത്തെ യഥാർത്ഥ പ്രശ്നം ഇദ്ദേഹത്തിന് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതാണെന്നും ഇവർ പറയുന്നു. അതേസമയം, ഇൻഷുറൻസ് തുക കുറച്ചതിന് ശേഷം ആകെ നൽകേണ്ട പണം എത്രയാണെന്ന് സംബന്ധിച്ച് അടുത്ത പോസ്റ്റിൽ വിശദമാക്കും എന്നും വീഡിയോ ടിക് ടോക്കിൽ പങ്കുവെച്ചയാൾ പറഞ്ഞു.
ഇനി മുൻഗണനാ നിബന്ധന ഇല്ല; 18 വയസ് തികഞ്ഞ എല്ലാവർക്കും വാക്സിൻ നൽകാൻ ഉത്തരവായി
ചികിത്സാ ചെലവുകളുടെ കാര്യത്തിൽ ഏറെ കുപ്രസിദ്ധമാണ് അമേരിക്ക. ചികിത്സയ്ക്കായി ലോകത്ത് ഏറ്റവും കൂടുതൽ തുക ചെലവ് വരുന്ന രാജ്യങ്ങളിൽ ഒന്ന് അമേരിക്കയാണ്. അതേസമയം, തന്നെ മെഡിക്കൽ സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ലോകത്ത് മുൻനിരയിൽ അമേരിക്കയുണ്ട്. പക്ഷേ, സാധാരണക്കാർക്ക് ചികിത്സാ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്. ജനറൽ വാർഡിൽ അല്ല എങ്കിൽ 3.97 ലക്ഷം രൂപയാണ് റൂമിനായി ചെലവിടേണ്ടി വരിക. കൊറോണ രോഗികളിൽ പലർക്കും ശ്വസിക്കുന്നതിനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇതിനായുള്ള തെറാപ്പിക്ക് ഏതാണ്ട് നാല് കോടി 8 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. സമാനമായി വൻ തുകയാണ് മറ്റ് ചികത്സകൾക്ക് എല്ലാം ആവശ്യമായി വരുന്നത്.
ചികിത്സക്കായി കൂടുതൽ ചെലവ് വരുന്നതിലുള്ള രോഷം വീഡിയോക്ക് താഴെയുള്ള കമന്റുകളിലും പ്രകടമായിരുന്നു. അമേരിക്ക എന്നത് രാജ്യമല്ല ബിസിനസാണ് എന്നാണ് ഒരാൾ കുറിച്ചത്. അമേരിക്കയിലെ ആരോഗ്യമേഖലയിൽ നടക്കുന്ന അഴിമതി കണ്ട് മറ്റ് ലോകരാജ്യങ്ങൾ ചിരിക്കും എന്ന് വേറൊരാൾ അഭിപ്രായപ്പെട്ടു. തനിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ 34 ശതമാനം നികുതി അടക്കുന്നതിൽ അഭിമാനമുണ്ട് എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം നിറഞ്ഞ കമന്റ്.
ഇന്ത്യയുൾപ്പെടെ പല ഇടങ്ങളിലും കോവിഡ് ചികിത്സയ്ക്ക് ചില ആശുപത്രികൾ വൻ തുക ഈടാക്കിയത് മുമ്പ് വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid, Covid 19, Covid 19 Centre