എല്ലാം ശരിയാകുമോ? ഷി ജിന്‍പിങ് - ബൈഡന്‍ കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്യാന്‍ നൂറുകണക്കിന് ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് വിസ
- Published by:Vishnupriya S
- news18-malayalam
Last Updated:
അപ്പെക്ക്(APEC) സമ്മേളനത്തിലാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും കൂടിക്കാഴ്ച നടത്താനിരിക്കുന്നത്
സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെച്ച് നടക്കുന്ന ഏഷ്യ പസഫിക് ഇക്കണോമിക് കോപ്പറേഷന്‍ അഥവാ അപ്പെക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് വിസ അനുവദിച്ചു. സമ്മേളനത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും കൂടിക്കാഴ്ച നടത്താനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ”100 കണക്കിന് ചൈനീസ് പത്രപ്രവര്‍ത്തകര്‍ക്ക് വിസ അനുവദിച്ചിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കാനിരിക്കുന്ന അപ്പെക് സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ അവരെ അനുവദിക്കും,” എന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
മാധ്യമപ്രവര്‍ത്തകരുടെ വിസയുമായി ബന്ധപ്പെട്ട് 2020 മുതല്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇരുരാജ്യങ്ങളും അന്ന് റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കുകയും അവശേഷിച്ചവരെ ഹ്രസ്വകാല പെര്‍മിറ്റുകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. 2021ല്‍ സ്ഥിരമായി ഹോസ്റ്റ് ചെയ്യുന്ന റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള ഈ നിയന്ത്രണങ്ങളില്‍ ഇരുരാജ്യങ്ങളും അയവ് വരുത്തി. ഒരുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കുകയും ചെയ്തിരുന്നു. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍മാര്‍ക്ക് നല്‍കുന്ന വിസകളുടെ എണ്ണത്തിലും ഇരുരാജ്യങ്ങളും നിയന്ത്രണം ഏര്‍പ്പെടുത്തിട്ടുണ്ട്.
അതേസമയം യുഎസ് പ്രസിഡന്റ് പദവിയ്ക്ക് തുല്യമായി ഒരു ആഗോള നേതാവായി സ്വയം അവതരിപ്പിക്കാനാണ് ഷി ജിന്‍പിംഗ് ശ്രമിക്കുന്നത് എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്തോനേഷ്യയില്‍ നടന്ന ജി-20 ഉച്ചകോടിയ്ക്ക് ശേഷം ഷി ജിന്‍പിങും ബൈഡനും ആദ്യമായി കൂടിക്കാഴ്ച നടത്തുന്ന സമ്മേളനമായിരിക്കും ഇത്. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല സൈനിക ബന്ധം പുനരാരംഭിക്കുന്നതിന് യുഎസ് പ്രാധാന്യം നല്‍കി. യുഎസ് സ്പീക്കര്‍ നാന്‍സി പെലോസി 2022ല്‍ തായ്വാന്‍ സന്ദര്‍ശിച്ചതിനെത്തുടര്‍ന്ന് ചൈന ഈ ബന്ധം ഉപേക്ഷിച്ചിരുന്നു. ദക്ഷിണാ ചൈനക്കടലിലെ സൈനിക ഏറ്റുമുട്ടലുകളും സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 18, 2023 2:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
എല്ലാം ശരിയാകുമോ? ഷി ജിന്‍പിങ് - ബൈഡന്‍ കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്യാന്‍ നൂറുകണക്കിന് ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് വിസ