'Washington Moment': ഒരു ലിഫ്റ്റ് തരുമോ? മുകേഷ് അംബാനിക്കൊപ്പം സുനിതാ വില്യംസിനെ കണ്ട നിമിഷം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

Last Updated:

ഒരു യൂബർ ബുക്ക് ചെയ്യാനിരുന്നപ്പോഴാണ് ആനന്ദ് മഹീന്ദ്രയും മുകേഷ് അംബാനിയും ഇന്ത്യ-യുഎസ് ഹൈടെക് ഹാൻഡ്‌ഷേക്ക് മീറ്റിംഗിന്റെ ഭാഗമായിരുന്ന വിഖ്യാത നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെ കാണുന്നത്

Mukesh ambani and Anand Mahindra
Mukesh ambani and Anand Mahindra
ഒട്ടേറെ ചരിത്ര മുഹൂർത്തങ്ങൾകൊണ്ട് സംഭവബഹുലമായിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം. അതിൽ ഏറ്റവും പ്രധാനമാണ് വൈറ്റ് ഹൌസിൽ അമേരിക്കയിലെയും ഇന്ത്യയിലെയും പ്രമുഖർ കൂടി പങ്കെടുത്ത അത്താഴഭക്ഷണം. ഇന്ത്യയിൽനിന്ന് വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ആനന്ദ് മഹീന്ദ്ര, അമേരിക്കയിൽനിന്ന് ഇന്ത്യക്കാരനായ സുന്ദർ പിച്ചൈ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. വൈറ്റ് ഹൗസിന്റെ സൗത്ത് ലോണിൽ പ്രത്യേകം അലങ്കരിച്ച പവലിയനിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും നടത്തിയ അത്താഴവിരുന്നിന് ക്ഷണിക്കപ്പെട്ട 400 അതിഥികളിലാണ് മുകേഷ് അംബാനിയും ആനന്ദ് മഹീന്ദ്രയും ഉൾപ്പെട്ടത്.
ഇതിന് ശേഷം മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും മുകേഷ് അംബാനിയും ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ആപ്പിൾ സിഇഒ ടിം കുക്ക് തുടങ്ങി ടെക് ലോകത്തെ അതികായർക്കൊപ്പം വൈറ്റ് ഹൗസിൽ നടന്ന ഇന്ത്യ-യുഎസ് ഹൈടെക് ഹാൻഡ്‌ഷേക്ക് മീറ്റിംഗിൽ പങ്കെടുത്തു.
മുകേഷ് അംബാനിയും ത്രീഡിടെക് സഹസ്ഥാപക വൃന്ദ കപൂറും ചേർന്ന് യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോയുമായുള്ള സംസാരം നീണ്ടുപോയതോടെ തുടർന്ന് പോകേണ്ട സ്ഥലത്തേക്കുള്ള വാഹനം നഷ്ടമായതായും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
advertisement
advertisement
ഒരു യൂബർ ബുക്ക് ചെയ്യാനിരുന്നപ്പോഴാണ് ആനന്ദ് മഹീന്ദ്രയും മുകേഷ് അംബാനിയും ഇന്ത്യ-യുഎസ് ഹൈടെക് ഹാൻഡ്‌ഷേക്ക് മീറ്റിംഗിന്റെ ഭാഗമായിരുന്ന വിഖ്യാത നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെ കാണുന്നത്. ഈ നിമിഷം ക്യാമറയിൽ പകർത്തുകയും, ചിത്രം ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. അതിനെ ‘വാഷിംഗ്ടൺ അവിസ്മരണീയ നിമിഷം’ എന്നാണ് ആനന്ദ് മഹീന്ദ്ര വിശേഷിപ്പിച്ചത്. അധികം വൈകാതെ ഈ ട്വീറ്റ് വൈറലാകുകയും ചെയ്തു. മണിക്കൂറുകൾക്കകം 31,000 ലൈക്കുകളും 2,000 ഓളം റീട്വീറ്റുകളും ഇതിന് ലഭിച്ചു.
advertisement
“ഇതിനെ അവർ ‘വാഷിംഗ്ടൺ നിമിഷം’ എന്ന് വിളിക്കുമെന്ന് ഞാൻ കരുതുന്നു. ഇന്നലെ ടെക് ഹാൻഡ്‌ഷേക്ക് മീറ്റിംഗിന് ശേഷം, മുകേഷ് അംബാനിയും വൃന്ദ കപൂറും ഞാനും വാണിജ്യ സെക്രട്ടറിയുമായി ഒരു സംഭാഷണം തുടരുകയായിരുന്നു, അടുത്ത പരിപാടിക്കുള്ള ഗ്രൂപ്പ് ഷട്ടിൽ ബസ് നഷ്‌ടമായി. തുടർന്ന് യൂബർ ബുക്ക് ചെയ്യാൻ ഒരുങ്ങുമ്പോഴാണ് നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനൊപ്പം ഒരു സെൽഫി എടുക്കാൻ അവസരം ലഭിച്ചത്. യൂബറിന് പകരം തങ്ങളെ സ്‌പേസ് ഷട്ടിൽ സവാരി കൊണ്ടുപോകാമോയെന്ന് സുനിതാ വില്യംസിനോട് ചോദിച്ചു,” ആനന്ദ് മഹീന്ദ്ര സെൽഫി പങ്കിട്ട ട്വീറ്റിൽ കുറിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/World/
'Washington Moment': ഒരു ലിഫ്റ്റ് തരുമോ? മുകേഷ് അംബാനിക്കൊപ്പം സുനിതാ വില്യംസിനെ കണ്ട നിമിഷം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement