ഓർഡർ ചെയ്തത് ഐ ഫോൺ, കിട്ടിയത് പൊട്ടിയ ടൈൽ കഷണങ്ങൾ; പരാതിയുമായി യുവതി
- Published by:Anuraj GR
- news18-malayalam
Last Updated:
ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നും ഐഫോൺ 12 പ്രോ മാക്സിനാണ് ഒലിവിയ ഓർഡർ നൽകിയത്. എന്നാൽ, ഏപ്രിൽ 14-ന് വീട്ടിലെത്തിയ പെട്ടി തുറന്നു നോക്കിയപ്പോൾ അവർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി
ഐ ഫോൺ ഓർഡർ ചെയ്ത യുവതി പെട്ടി തുറന്നു നോക്കിയപ്പോൾ കണ്ടത് പൊട്ടിയ ടൈലിന്റെ കഷണം. യു കെ യിലെ ലാൻകാഷൈർ സ്വദേശിയായ ഒലീവിയ പാർക്കിൻസൻ എന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നും ഐഫോൺ 12 പ്രോ മാക്സിനാണ് ഒലിവിയ ഓർഡർ നൽകിയത്. എന്നാൽ, ഏപ്രിൽ 14-ന് വീട്ടിലെത്തിയ പെട്ടി തുറന്നു നോക്കിയപ്പോൾ അവർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഫോണിന്റെ കവറിനുള്ളിൽ പൊതിഞ്ഞു വെച്ചിരുന്നത്പൊട്ടിയ ഏതാനും ടൈൽ കഷണങ്ങളായിരുന്നു.
വിർജിൻ മീഡിയ എന്ന കമ്പനിയിൽ നിന്നായിരുന്നു ഒലിവിയ ഫോണിന് ഓർഡർ നൽകിയത്. ഒലിവിയ വഞ്ചിക്കപ്പെട്ടു എന്ന് വിർജിൻ മീഡിയ സമ്മതിച്ചെങ്കിലും കമ്പനി ആദ്യം പണം നൽകാൻ തനിക്ക് ബാധ്യതയുണ്ടെന്നാണ് പറഞ്ഞതെന്ന് ഒലിവിയ ആരോപിച്ചു. ഇത്രയും ഗുരുതരമായ ഒരു അബദ്ധം പറ്റിയിട്ടും 3-5 പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ ബന്ധപ്പെടുമെന്നാണ് അവർ അറിയിച്ചതെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഒലിവിയ പറഞ്ഞു.
ഏഴ് ദിവസങ്ങൾ കഴിഞ്ഞിട്ടും ആശ്വാസകരമായ പ്രതികരണം കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് വീണ്ടും ഒലിവിയ പോസ്റ്റ് പങ്കുവെച്ചിരുന്നു. "ഓർഡർ ചെയ്തിട്ട്എനിക്ക് ലഭിക്കാത്തഫോണിന്പണം നൽകണമെന്നാണ് വിർജിൻ മീഡിയ എന്നോട് ആവശ്യപ്പെടുന്നത്. ദയവായി എന്നെ സഹായിക്കുന്നതിനായി ഇത് റീട്വീറ്റ് ചെയ്യുക. ഈ കമ്പനിയുടെ സേവനങ്ങൾ ആരും ഉപയോഗിക്കരുത്. അവരിൽ നിന്ന് ഞാൻ വാങ്ങിയതെന്ത്, കിട്ടിയതെന്ത് എന്നുള്ളത് ഈ ചിത്രങ്ങൾ കണ്ടാൽ നിങ്ങൾക്ക് ബോധ്യപ്പെടും. ഈ കമ്പനികൾ വെറുപ്പുളവാക്കുന്നു" എന്നാണ് ഒലിവിയ ട്വീറ്റ് ചെയ്തത്.
advertisement
ട്വിറ്ററിൽ ഈ വിഷയം ഉന്നയിച്ചതോടെ പണമടയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് കമ്പനി പിന്മാറിയിട്ടുണ്ടെന്ന് ഒലിവിയ പിന്നീട് പ്രതികരിച്ചു. അതിന് പകരം, ആദ്യം എടുത്ത വായ്പയുടെ തിരിച്ചടവ് അവസാനിപ്പിക്കാനും ഇതിനകം അടച്ചുകഴിഞ്ഞപണം തിരികെ നൽകാനും കമ്പനി സമ്മതിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. "ഒലിവിയ വഞ്ചനയ്ക്ക്ഇരയായതായിഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ഞങ്ങൾ ആ അക്കൗണ്ട് അവസാനിപ്പിക്കാനും അവശേഷിക്കുന്ന തുക എഴുതിത്തള്ളാനും തീരുമാനിച്ചിട്ടുണ്ട്. ഒപ്പം ഇതിനകം അവർ അടച്ചിട്ടുള്ള പണം മുഴുവനായും തിരികെ നൽകും.", വിർജിൻ മീഡിയയുടെ ഔദ്യോഗിക വക്താവ് പ്രതികരിച്ചതായിഎൽ എ ഡി ബൈബിൾ റിപ്പോർട്ട് ചെയ്യുന്നു.
advertisement
"കൃത്യമായ ഒരു അന്വേഷണം നടത്തിയ ശേഷം ഡെലിവർ ചെയ്യുമ്പോൾ പാർസൽ അതിന്റെ യഥാർത്ഥ പാക്കേജിങ്ങിൽ സീൽ ചെയ്തിട്ടുണ്ടായിരുന്നു എന്ന് ഞങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഞങ്ങൾ മിസ് പാർക്കിൻസണുമായി നിരന്തരം ബന്ധപ്പെടുകയും അപ്‌ഡേറ്റുകൾ നൽകുകയും ചെയ്യുന്നുണ്ട്. ഒപ്പം ഈ പ്രശ്നം പരിഹരിക്കുന്നതിനായി റീടെയ്‌ലറുമായി ബന്ധപ്പെടാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.", ഡെലിവറി സർവീസ് കമ്പനിയായ യോഡലിന്റെ വക്താവ് പ്രതികരിച്ചു.
Keywords: iPhone, Online Delivery, Virgin Media, Online Purchase
ഐഫോൺ, ഓൺലൈൻ ഡെലിവറി, വിർജിൻ മീഡിയ, ഓൺലൈൻ പർച്ചേസ്
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 08, 2021 2:22 PM IST