കൊറോണ വൈറസ് പരിശോധനയ്ക്ക് തേനീച്ചകൾ; കൗതുകകരമായ പഠനവുമായി ശാസ്ത്രസംഘം

Last Updated:

കൊറോണ വൈറസിന്റെ സവിശേഷമായ മണം തിരിച്ചറിയുമ്പോഴൊക്കെ നാവ് നീട്ടാൻ തേനീച്ചകളെ പരിശീലിപ്പിച്ചതായാണ് ഒരു സംഘം ഗവേഷകർ

കോവിഡ് മഹാമാരിയ്ക്കെതിരായ മാനവരാശിയുടെ പോരാട്ടത്തിൽ തേനീച്ചകളെക്കൂടി പങ്കാളിയാക്കാൻ കഴിഞ്ഞേക്കുമെന്ന് സൂചിപ്പിച്ച് പഠനങ്ങൾ. തേനീച്ചയുടെ ഘ്രാണശക്തി ഉപയോഗിച്ച് കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാൻ കഴിയുമെന്ന് കൗതുകകരമായ ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.
കൊറോണ വൈറസിന്റെ സവിശേഷമായ മണം തിരിച്ചറിയുമ്പോഴൊക്കെ നാവ് നീട്ടാൻ തേനീച്ചകളെ പരിശീലിപ്പിച്ചതായാണ് ഒരു സംഘം ഡച്ച് ഗവേഷകർ അവകാശപ്പെടുന്നത്. ലാബ്ടെസ്റ്റുകൾക്ക് പകരമായി നിർദ്ദേശിക്കാൻ കഴിയുന്ന ഒന്നല്ലെങ്കിലും പി സി ആർ പരിശോധനകൾ പോലെയുള്ള സങ്കീർണമായ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നതിൽ പരിമിതി നേരിടുന്ന ദരിദ്ര രാജ്യങ്ങൾക്ക് കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാൻ തേനീച്ചകളെ പരിശീലിപ്പിക്കുന്നത് സഹായകമാകുമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. "എല്ലാ ലബോറട്ടറികളിലും പോളിമെറേസ് ചെയിൻ റിയാക്ഷൻ (പി സി ആർ) പരിശോധനകൾ ലഭ്യമല്ല, പ്രത്യേകിച്ച് വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ. എന്നാൽ തേനീച്ചകൾ എല്ലായിടത്തുമുണ്ട്. മാത്രവുമല്ല ഈ സംവിധാനം ഒട്ടും സങ്കീർണവുമല്ല", വാഗനിൻഗൻ സർവകലാശാലയിലെ പ്രൊഫസർ വിംവാൻ ഡെർ പോയെൽ പറയുന്നു.
advertisement
പാവ്ലോവിയൻ കണ്ടീഷനിങ് രീതി ഉപയോഗിച്ച് ശാസ്ത്രജ്ഞരുടെ ഈ സംഘം ഏതാണ്ട് 150 തേനീച്ചകളെപരിശീലിപ്പിച്ചു. കൊറോണ വൈറസിന്റെ ഗന്ധമേൽക്കുമ്പോഴെല്ലാം തേനീച്ചകൾക്ക് പഞ്ചസാരലായനി നൽകി. എന്നാൽ വൈറസിന്റെ സാന്നിധ്യമില്ലാത്ത സാമ്പിളുകൾ നൽകുമ്പോൾ അവയ്ക്ക് യാതൊരു പ്രതിഫലവും നൽകിയില്ല. പഞ്ചസാര ലായനിയ്ക്കായി ആവർത്തിച്ച് നാവ് നീട്ടി ശീലിച്ചതിനെ തുടർന്ന് കൊറോണ വൈറസിന്റെ സാന്നിധ്യമുള്ള സാമ്പിളുകൾ തിരിച്ചറിയുമ്പോഴൊക്കെ അവ നാവ് നീട്ടാൻ തുടങ്ങിയെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മണിക്കൂറുകൾക്കുള്ളിൽ വൈറസിന്റെ സാന്നിധ്യം കൃത്യമായി തിരിച്ചറിയുന്ന വിധത്തിൽ അവരെ പരിശീലിപ്പിച്ചെന്നും ഗവേഷകർ അവകാശപ്പെടുന്നു. വൈറസിന്റെ ഗന്ധം ലഭിച്ച് നിമിഷങ്ങൾക്കുള്ളിൽ പരിശീലനം ലഭിച്ച തേനീച്ചകൾക്ക് അത് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്.
advertisement
ഒന്നിലധികം പ്രാണികളെ ഉപയോഗിച്ചുകൊണ്ട്ഗവേഷണം തുടരുകയാണ് ശാസ്ത്രജ്ഞരുടെ ഈ സംഘം. ഈ പരിശോധനാരീതിയ്ക്ക്95% കൃത്യത ഉറപ്പുവരുത്താൻ കഴിയുമെന്ന വിശ്വാസമുണ്ടെന്ന് പ്രൊഫസർ വാൻ ഡെർ പോയെൽ പറഞ്ഞു. അവരുടെ ഗവേഷണഫലങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. "ഞങ്ങളുടെ ആദ്യത്തെ ലക്ഷ്യം കൊറോണ വൈറസ് പരിശോധനയ്ക്കായി തേനീച്ചകളെപരിശീലിപ്പിക്കുക എന്നതായിരുന്നു. അക്കാര്യത്തിൽ ഞങ്ങൾ വിജയിച്ചു കഴിഞ്ഞു. ഇനി ഈ രീതിയുടെ കൃത്യത എത്രത്തോളമാണ് എന്ന് തുടങ്ങിയ കാര്യങ്ങളാണ് മനസിലാക്കേണ്ടത്. അതിനുവേണ്ടിയുള്ളപരിശ്രമം ഞങ്ങൾ തുടരുകയാണ്", അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
കൊറോണ വൈറസ് പരിശോധന നടത്താൻ നായകളെ ഉപയോഗിക്കാൻ കഴിയുമോ എന്നത് സംബന്ധിച്ച ഗവേഷണങ്ങളും നടന്നു വരുന്നുണ്ട്. എന്നാൽ, കൈകാര്യം ചെയ്യാൻ എളുപ്പമായതുകൊണ്ട് തേനീച്ചകളാണ് നായകളേക്കാൾ മികച്ച സാധ്യതയെന്ന് വാൻ ഡെർ പോയെൽ പറയുന്നു. പെൻസിൽവാനിയ സർവകലാശാല കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ 96% കൃത്യതയോടെ നായകൾക്ക് കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാൻ കഴിയുമെന്ന് അവകാശപ്പെട്ടിരുന്നു.
Keywords: Covid Test, Bees, Trained Bees, Scientists, Study, Insects, കോവിഡ് പരിശോധന, തേനീച്ച, ശാസ്ത്രജ്ഞർ, പഠനം, പ്രാണികൾ
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കൊറോണ വൈറസ് പരിശോധനയ്ക്ക് തേനീച്ചകൾ; കൗതുകകരമായ പഠനവുമായി ശാസ്ത്രസംഘം
Next Article
advertisement
Love Horoscope January 14 | ഹൃദയത്തിൽ നിന്ന് സംസാരിക്കാനും വിശ്വാസം വളർത്താനും ശ്രമിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 14 | ഹൃദയത്തിൽ നിന്ന് സംസാരിക്കാനും വിശ്വാസം വളർത്താനും ശ്രമിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം
  • പ്രണയത്തിൽ വൈകാരികതയും വ്യക്തമായ ആശയവിനിമയവും ആവശ്യമാണ്

  • പുതിയ പ്രണയത്തിനുള്ള അവസരങ്ങൾ

  • വാത്സല്യവും ഐക്യവും അനുഭവപ്പെടുമ്പോ ആശയവിനിമയ വിടവുകൾ

View All
advertisement