ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ യാത്ര ചെയ്യുന്ന മറ്റൊരു താരം ഖാൻ ത്രയങ്ങളിൽ മൂന്നാമനായ ആമിർ ഖാനാണ്. ഷാരൂഖ് ഉപയോഗിക്കുന്ന മെഴ്സിഡസ് ബെൻസ് എസ്600 ഗാർഡ് ആണ് ആമിറിന്റേയും പ്രധാന വാഹനം. ആമിർ അവതാരകനായി എത്തിയ സത്യമേവ ജയതേയ്ക്ക് ശേഷം നിരവധി വധഭീഷണികൾ നേരിട്ടിരുന്നു. ഇതിനെ തുടർന്നാണ് പത്ത് കോടി വിലയുള്ള ബുള്ളറ്റ് പ്രൂഫ് വാഹനം താരം വാങ്ങിയത്.