മോതിരവിരൽ നുണപറയില്ല; അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് വേർപിരിയലിന് പുത്തൻ മാനം
- Published by:meera_57
- news18-malayalam
Last Updated:
അഭിഷേകും ഐശ്വര്യയും എവിടെയും ഒന്നിച്ചില്ല. അതിനിടെ മറ്റൊന്ന് കൂടി. താരദമ്പതികൾ ഇരുവഴിക്കോ?
നടൻ അഭിഷേക് ബച്ചനും (Abhishek Bachchan) ഐശ്വര്യ റായിയും (Aishwarya Rai) ഇപ്പോഴും ഒന്നിച്ചുണ്ടോ ഇല്ലയോ എന്നത് വ്യക്തമായ ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയായി തുടരുകയാണ്. ഊഹാപോഹങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കെ, അഭിഷേക് ബച്ചനെ കഴിഞ്ഞ ദിവസങ്ങളിൽ മുംബൈ നഗരത്തിൽ വച്ച് ചിലർ കാണുകയുണ്ടായി. അഭിഷേക്- ഐശ്വര്യ വേർപിരിയലിന്റെ വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ച് ഏറെയായിരിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി അഭിഷേകും ഐശ്വര്യയും ഒന്നിച്ച് എവിടെയും വരുന്നില്ല എന്നതാണ് ആരാധകരുടെ പ്രധാന ആകുലത. വീണ്ടും വീണ്ടും അവർ ഒറ്റയ്ക്കാണ് ഓരോ സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടുന്നത്
advertisement
കുറച്ചുനാൾ മുൻപ് വിവാഹമോചന വാർത്ത വന്നതും അഭിഷേക് തന്റെ മോതിര വിരൽ ചൂണ്ടിയാണ് അതിനുള്ള മറുപടി നൽകിയത്. ഗലാട്ട ഇന്ത്യ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ പക്ഷേ അന്നത്തെ ആ മറുപടി തൃപ്തികരമല്ല എന്നതിന് ഉദാഹരണമായി മാറിക്കഴിഞ്ഞു. ഒരു പിങ്ക് ഷർട്ടും പാന്റും ആയിരുന്നു അഭിഷേകിന്റെ അലസമായ വേഷം. അതിനുശേഷം ക്യാമറ നേരെ തിരിഞ്ഞത് അഭിഷേകിന്റെ മോതിരവിരലിലേക്കും (തുടർന്ന് വായിക്കുക)
advertisement
advertisement
17 വർഷങ്ങൾക്കു മുൻപാണ് അഭിഷേക് ബച്ചൻ ഐശ്വര്യ റായിയെ താലി ചാർത്തുന്നത്. ഇവരുടെ ഏക മകളാണ് 12 വയസ്സുകാരിയായ ആരാധ്യ റായ് ബച്ചൻ. തങ്ങളുടെ വിവാഹത്തെക്കുറിച്ചോ ബന്ധത്തെക്കുറിച്ചോ പൊതുവിടങ്ങളിൽ ഒന്നും സംസാരിക്കാൻ തയ്യാറാവാത്ത ദമ്പതികളാണ് ഐശ്വര്യയും അഭിഷേകും. അവരുടെ വിവാഹ ബന്ധത്തിൽ അത്ര രസമല്ലാത്ത ചില കാര്യങ്ങൾ നടക്കുന്നു എന്ന് ആരാധകർക്ക് ഊഹിച്ചെടുക്കാൻ ഇതിൽ കൂടുതൽ തെളിവിന്റെ ആവശ്യമില്ല താനും
advertisement
advertisement
രാജ്യം മുഴുവൻ ആഘോഷമാക്കി മാറ്റിയ ഗംഭീര വിവാഹ ചടങ്ങിൽ അതിഥികളായി വന്ന അഭിഷേകിനെയും ഐശ്വര്യയെയും ക്യാമറ കണ്ണുകൾ പ്രത്യേകം ശ്രദ്ധിച്ചു. പിതാവ് അമിതാഭ് ബച്ചൻ, അമ്മ ജയ ബച്ചൻ, സഹോദരി ശ്വേത, സഹോദരിയുടെ കുട്ടികൾ എന്നിവർക്കൊപ്പമാണ് അഭിഷേക് ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്തത്. അതിനുപുറമേ ഐശ്വര്യ റായ് എത്തിചേർന്നത് അവരുടെ മകൾ ആരാധ്യയുടെ ഒപ്പമായിരുന്നു. ഐശ്വര്യയും മകളും ക്യാമറകൾക്ക് മുന്നിൽ പ്രത്യേകം നിന്ന് പോസ് ചെയ്യുകയും ചെയ്തു അഭിഷേക് ബച്ചൻ ഇവർക്ക് ഒപ്പം കൂടിയില്ല. എന്നാൽ വിവാഹ ചടങ്ങിന്റെ ഉള്ളിൽ നിന്നുള്ള ദൃശ്യങ്ങളിൽ അഭിഷേകിനെയും ഐശ്വര്യയെയും ഒന്നിച്ചു കാണാം