രസകരമായ കമന്റുകളാണ് പിഷാരടിയുടെ ചിത്രത്തിന് ലഭിക്കുന്നത്. ''റോളക്സ് വാച്ച് പോയെങ്കിലെന്താ റെയ്ബാൻ കിട്ടിയില്ലേ, പുതു പുത്തൻ റെയ്ബാൻ ഗ്ലാസ്'' എന്നിങ്ങനെ പോകുന്നു കമന്റുകൾ. അടുത്തിടെ റോഷാക്കിന്റെ വിജയാഘോഷത്തിനിടെ നടൻ ആസിഫ് അലിക്ക് മമ്മൂട്ടി വിലയേറിയ റോളക്സ് വാച്ച് സമ്മാനമായി നൽകിയിരുന്നു.