അച്ഛന്റെയും അമ്മയുടെയും 31-ാം വിവാഹവാർഷിക ദിനത്തിൽ രണ്ടു വ്യത്യസ്ത പാർട്ടി ചിന്താഗതിയിൽ നിൽക്കെ പ്രണയിച്ചു വിവാഹം കഴിച്ച കഥ മകൻ പറഞ്ഞാൽ എങ്ങനെയുണ്ടാവും? നടൻ അക്ഷയ് രാധാകൃഷ്ണനാണ് ആ മകൻ. കഴിഞ്ഞ ദിവസം വിവാഹ വാർഷിക ദിനത്തിലാണ് അവർ രണ്ടുപേരും ജീവിതത്തിൽ ഒന്നിച്ചതിന്റെ കഥയുമായി നടനെത്തുന്നത്. അക്ഷയ് രാധാകൃഷ്ണന്റെ പോസ്റ്റിലെ വാചകങ്ങളിലേക്കു കടക്കാം:
'SFI ക്കാരിയും BJP ക്കാരനും കാണണ മുക്കിലും മൂലയിലും നിന്ന് രാഷ്ട്രീയം പറഞ്ഞാണ് തുടങ്ങിയത്... നാട്ടുകാര് പറഞ്ഞു അവര് മുടിഞ്ഞേ പ്രേമമാണെന്ന്. എന്നാപ്പിന്നെ അങ്ങനെയാവട്ടെ നിനക്ക് ok യല്ലേന്ന് അദ്യേം. ആയിക്കോട്ടേന്ന് നോം. അങ്ങനെ പത്താം ക്ലാസ്സ് കഴിഞ്ഞ് ഡിഗ്രി വരെ അഞ്ചു കൊല്ലത്തെ പ്രണയ കാലം... (തുടർന്ന് വായിക്കുക)
വിപരീത കണങ്ങൾ ആകർഷിക്കപ്പെടുമെന്ന് പണ്ട് ഫിസിക്സ് പഠിപ്പിച്ച വർഗീസ് സാറും ജോസ് സാറും പറഞ്ഞ് കേട്ടിട്ടുണ്ട്. ആകർഷിച്ചാലും ഇങ്ങനങ്ങട് ഒട്ടിപ്പോകുംന്ന് നിരീച്ചില്ലായിരുന്നു. അപ്പൊ എങ്ങനാ? ആശംസകൾ കൂമ്പാരമാകുമ്പോൾ വിവാഹ വാർഷികം ഗംഭീരമാകുന്നല്ലേ.. ന്നാപ്പിന്നെ അങ്ങനാവട്ടെ അല്ലേ - എന്ന് സതീദേവി പി.എസ്. (അമ്മ) ഒപ്പ്