തൃക്കരിപ്പൂരിന് പുറത്തുനിന്നുള്ള ആളല്ല! ആ രഹസ്യം വെളിപ്പെടുത്തി സന്ദീപ് വാര്യർ മണ്ഡലത്തിൽ
- Published by:SIBILI S
- news18-malayalam
Last Updated:
താൻ പുറത്തുനിന്നുള്ള ആളല്ലെന്നും 30 വർഷത്തോളം ഇവിടെ സ്റ്റേഷൻ മാസ്റ്ററായിരുന്ന ഗോവിന്ദ വാര്യരുടെ മകനാണ് താനെന്നും സന്ദീപ് വാര്യർ പറഞ്ഞു
കാസർകോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂര് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന സന്ദീപ് വാര്യർക്ക് ആവേശോജ്ജ്വലമായ സ്വീകരണം നൽകി പ്രവർത്തകർ. തൃക്കരിപ്പൂരിലെത്തിയ സന്ദീപ് വാര്യർ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. മത്സരിക്കാൻ ആളെയിറക്കേണ്ടെന്നും ജില്ലയിൽ നിന്നുള്ള നേതാവിനെ തന്നെ മത്സരിപ്പിക്കണമെന്നും പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. പുറത്തുനിന്ന ആളാണെന്ന ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു.
തൃക്കരിപ്പൂരുമായുള്ള തന്റെ ആത്മബന്ധം സന്ദീപ് വാര്യർ വെളിപ്പെടുത്തി. താൻ പുറത്തുനിന്നുള്ള ആളല്ലെന്നും 30 വർഷത്തോളം ഇവിടെ സ്റ്റേഷൻ മാസ്റ്ററായിരുന്ന ഗോവിന്ദ വാര്യരുടെ മകനാണ് താനെന്നും സന്ദീപ് വാര്യർ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ ആവേശോജ്ജ്വലമായ സ്വീകരണത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"തൃക്കരിപ്പൂരിന്റെ സ്നേഹമാണ് ഈ ആവേശമായി കാണുന്നത്. സാംസ്കാരിക വൈവിദ്യങ്ങളുടെ പ്രതീകമാണ് കാസർകോടും തൃക്കരിപ്പൂരും. ഈ വൈവിദ്യങ്ങളെ അംഗീകരിക്കുന്ന മനോഹരമായ നാട്ടിലേക്ക് കടന്നുവരാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഡിസിസി പ്രസിഡന്റ് ഫൈസലിന്റെ നേതൃത്വത്തിലുള്ള മുഴുവൻ നേതാക്കളുമാണ് എന്നെ സ്വീകരിച്ചത്. ഇവിടെയുള്ള ആളുകൾ അവരിൽ ഒരാളായി എന്നെ ചേർത്തുനിർത്തിയതാണ് ഈ സ്വീകരണം കൊണ്ട് വ്യക്തമാകുന്നത്.
advertisement
ആറ് പതിറ്റാണ്ട് കാലത്തെ ഇരുണ്ട ഭരണത്തിൽ നിന്ന് തൃക്കരിപ്പൂരിനെ മോചിപ്പിക്കാനുള്ള സുവർണ അവസരമാണിത്. സിപിഎം പ്രവർത്തകർ ഉൾപ്പെടെ ഇത് ആഗ്രഹിക്കുന്നുണ്ട്. ഈ ദുർഭരണം അവസാനിക്കണമെന്നാണ് അവരും ആഗ്രഹിക്കുന്നത്. വികസനത്തിന്റെ വെള്ളിവെളിച്ചം തൃക്കരിപ്പൂരിലേക്ക് കടന്നുവരണം.
നാനാവിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി യുഡിഎഫിനൊപ്പം ഉണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അത്യുജ്ജല വിജയം യുഎഡിഎഫിനുണ്ടായിരിക്കുമെന്നും" സന്ദീപ് വാര്യർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kerala
First Published :
Mar 19, 2026 7:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃക്കരിപ്പൂരിന് പുറത്തുനിന്നുള്ള ആളല്ല! ആ രഹസ്യം വെളിപ്പെടുത്തി സന്ദീപ് വാര്യർ മണ്ഡലത്തിൽ









