Arya Babu | കല്യാണം അടുത്ത വർഷമെന്ന് ആര്യ ബാബു; ചെക്കൻ ആരെന്ന ചോദ്യത്തിനും മറുപടി

Last Updated:
ഇനിയൊരു വിവാഹം ഉണ്ടാകുമെന്ന് സെപ്റ്റംബറിൽ ആര്യ ചെറിയ ഒരു ക്ലൂ നൽകിയിരുന്നു
1/6
നടിയും അവതാരകയും ബിഗ് ബോസ് (Bigg Boss) മത്സരാർത്ഥിയുമായിരുന്ന ആര്യ ബാബു (Arya Babu) വർഷങ്ങളായി മകൾ കുശിക്കൊപ്പമുള്ള ജീവിതവുമായി മുന്നോട്ടാണ്. ബിഗ് ബോസിൽ വന്നതും താൻ വിവാഹമോചിതയായ വിവരം തുടക്കത്തിലേ ആര്യ വെളിപ്പെടുത്തിയിരുന്നു. അഭിനയവും അവതരണവും കൂടാതെ, ആര്യ കാഞ്ചീപുരം സാരികളുടെ ബിസിനസും ആരംഭിച്ചിരുന്നു. ഏതാനും താരവിവാഹങ്ങൾക്ക് വധു അണിഞ്ഞത് ആര്യയുടെ ബ്രാൻഡിന്റെ കല്യാണ സാരിയാണ്. ആര്യയുടെ ബ്രാൻഡ് ഇന്ന് സെലിബ്രിറ്റി ലോകത്തിനും പ്രിയങ്കരമാണ്. മുപ്പതുകളുടെ തുടക്കത്തിൽ നിൽക്കുന്ന ആര്യയോടു, ചെറുപ്പമല്ലേ, മറ്റൊരു വിവാഹത്തെ കുറിച്ച് ആലോചിച്ചൂടെ എന്ന് ചോദിക്കുന്ന ആരാധകർ നിരവധിയാണ്

advertisement
2/6
ഈ ചോദ്യങ്ങൾക്ക് ആര്യ നേരിട്ടൊരു മറുപടി അപ്പോഴൊന്നും കൊടുത്തില്ല. എന്നാൽ, തനിക്ക് പ്രണയം ഉണ്ടായിട്ടുണ്ട് എന്നും പ്രണയപരാജയം സംഭവിച്ചിട്ടുണ്ട് എന്നും ആര്യ പലകുറി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ സെപ്റ്റംബർ മാസം, മറ്റൊരു ജീവിതത്തെ കുറിച്ച് ഒരു വലിയ ക്ലൂ ആര്യ അവരുടെ ആരാധകരുടെ മുന്നിലേക്കിട്ടു. വിദേശ യാത്രയെ കുറിച്ചുള്ള പോസ്റ്റിൽ സിംഗിൾ മദർ ആയുള്ള തന്റെ അവസാന വിദേശ യാത്ര എന്നായിരുന്നു ആര്യ അതിനെ വിശദീകരിച്ചത് (തുടർന്ന് വായിക്കുക)

3/6
ബഡായ് ബംഗ്ളാവ് എന്ന റിയാലിറ്റി ഷോയിൽ രമേഷ് പിഷാരടിക്കും മുകേഷിനും ഒപ്പം പ്രേക്ഷകരെ കയ്യിലെടുത്ത അവതാരകയായിരുന്നു ആര്യ. ആര്യക്ക് ഒട്ടേറെ ഫാൻസ്‌ ഈ വഴി വന്നുചേർന്നിരുന്നു. അതുകഴിഞ്ഞാണ് ബിഗ് ബോസ് പ്രവേശം. ആര്യ തന്നെയാകും വിജയി എന്ന് ഏകദേശരൂപം കിട്ടിയതും, കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഷോ മുഴുമിക്കാൻ സാധിക്കാതെ പോയി. എങ്കിലും, ഏറെ പ്രേക്ഷക ശ്രദ്ധ ലഭിച്ച മത്സരാർത്ഥി ആര്യ ബാബു തന്നെയായിരുന്നു. അതിനു ശേഷം ആര്യ കൂടുതൽ സജീവമായത് അവരുടെ ഇൻസ്റ്റഗ്രാം പേജിലും ബിസിനസിലുമാണ്

4/6
ആര്യക്ക് എപ്പോഴാണ് വിവാഹം എന്ന ചോദ്യം നിലനിൽക്കുമ്പോഴും, മരിച്ചു പോയ പിതാവിന് കൊടുത്ത വാക്ക് ആര്യ മറന്നിരുന്നില്ല. അച്ഛന്റെ അഭാവത്തിൽ തന്റെ അനുജത്തിയുടെ വിവാഹം ആര്യ ചേച്ചിയുടെ സ്ഥാനത്ത് നിന്നും നടത്തിക്കൊടുത്തു. അനുജത്തി അഞ്ജന ചേച്ചിയുടെ കാലുതൊട്ട് തൊഴുത ശേഷമാണ് വധുവായി മണ്ഡപത്തിൽ കയറിയത്. ഇതിനിടെ ആര്യയുടെ മുൻഭർത്താവും മറ്റൊരു ജീവിതം ആരംഭിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം ചോദ്യോത്തര വേളയിൽ ആര്യ താൻ വിവാഹജീവിതം പ്രതീക്ഷിക്കുന്നോ എന്ന ചോദ്യത്തിന് മറുപടി കൊടുത്തു

5/6
നിലവിൽ പ്രണയം ഉണ്ടോ, വരനെ കണ്ടെത്തിയോ തുടങ്ങിയ ചോദ്യങ്ങൾക്ക് ആര്യ കൊടുക്കുന്ന മറുപടിക്ക് കാതോർക്കുന്നവരുണ്ട് എന്ന് ഈ ചോദ്യോത്തര വേളയിൽ തെളിയുന്ന ചോദ്യങ്ങളിൽ കാണാം. ഈ വർഷം ആര്യ ഏറ്റവും കൂടിതൽ ശ്രദ്ധ നൽകിയത് തന്റെ വസ്ത്ര ബ്രാൻഡിന് മാത്രമാണ്. ആര്യയുടെ ഇൻസ്റ്റഗ്രാം പേജിൽ തന്റെ കാഞ്ചീവരം സാരിയുടെ പുത്തൻ കളക്ഷനുകളുടെ അവതരണവുമുണ്ട്. സുഹൃത്തുമായി ചേർന്ന് തിരുവനന്തപുരത്താണ് ആര്യ ആദ്യമായി 'അറോയാ' എന്ന തന്റെ ബ്രാൻഡ് ആരംഭിച്ചത്

6/6
കല്യാണം എപ്പോൾ എന്ന ചോദ്യത്തിന് '2025, അതാണ് എന്റെയും ആഗ്രഹം' എന്നാണ് ആര്യ പറഞ്ഞത്. ചെക്കൻ ആരെന്ന ചോദ്യത്തിന് 'കിട്ടുമ്പോൾ പറയാം' എന്നാണ് പ്രതികരണം. മകളുടെ അമ്മായി കൂടിയായ നടിയും അവതാരകയുമായ അർച്ചന സുശീലൻ അടുത്തിടെ ഭർത്താവിനും കുഞ്ഞിനുമൊപ്പം ആര്യയെയും മകളെയും സന്ദർശിക്കാൻ അവരുടെ വീട്ടിലെത്തിയ ചിത്രങ്ങളും ആര്യ പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം ഫോട്ടോകളുടെ കൂട്ടത്തിലുണ്ട്

ബാറിൽ മദ്യപാനത്തിനിടെ തർക്കം;മാരകായുധങ്ങളുമായി അതിക്രമം നടത്തിയ യുവതിയടക്കം മൂന്ന് പേർ പിടിയിൽ

  • മാരകായുധങ്ങളുമായി ബാറിൽ അതിക്രമം നടത്തിയ കേസിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ.

  • തിരുവനന്തപുരത്തുനിന്നുള്ള വൈഷ്ണവ് ഒളിവിൽ, ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ശക്തമാക്കി.

  • സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ വടിവാളുമായി ബാറിലേക്ക് വരുന്നത് വ്യക്തമാണ്.

View All
advertisement