Renu Sudhi | കൂടെ നിർത്തി ദാസേട്ടനെ കുറിച്ച് ഉപദേശം നൽകി രജിത്ത് കുമാർ; പൊട്ടിച്ചിരിച്ച് രേണു സുധി
- Published by:meera_57
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം രേണു സുധിയും ദാസേട്ടൻ കോഴിക്കോടും ഡോക്‌ടർ രജിത്ത് കുമാറും ചേർന്നൊരു പരിപാടിയിൽ പങ്കെടുത്തിരുന്നു
സൈബർ സ്‌പെയ്‌സിൽ ട്രെൻഡിങ് ആയ രണ്ടുപേർ. രേണു സുധിയും (Renu Sudhi) ദാസേട്ടൻ കോഴിക്കോടും (Dasettan Kozhikode). സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർ എന്ന നിലയിൽ ഇരുവരും അവരുടേതായ ഒരു ഐഡന്റിറ്റി ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞു. എന്നാലും, ഇവർ കൊളാബറേറ്റ് ചെയ്യാൻ ആരംഭിച്ചപ്പോൾ ഉയർന്ന തീയും പുകയും കണ്ടതാണ്. ചാന്തുപൊട്ട് സിനിമയിലെ 'ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്...' എന്ന പാട്ടിന് സിനിമാറ്റിക് ആവിഷ്കാരം തീർത്ത രേണുവും ദാസേട്ടനും നിറയെ വിമർശനങ്ങൾ നേരിട്ടു. സുധിയുടെ ആകസ്മിക മരണത്തിനു ശേഷം രേണു അഭിനയ രംഗത്ത് സജീവമായിരുന്നു
advertisement
കഴിഞ്ഞ ദിവസം രേണു സുധിയും ദാസേട്ടൻ കോഴിക്കോടും ഡോക്‌ടർ രജിത്ത് കുമാറും ചേർന്നൊരു പരിപാടിയിൽ പങ്കെടുത്തിരുന്നു. ദൃശ്യങ്ങൾ വൈറലാണ്. രേണു സുധി അടുത്തിടെ ഒരു വിഷു സ്‌പെഷൽ ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരിലും വിമർശനം നേരിട്ടിരുന്നു. എന്നാൽ ദാസേട്ടന്റെ ഒപ്പം അഭിനയിച്ചതിന്റെ പേരിൽ പുകിലുണ്ടായെങ്കിലും, അവർ ആ ഒരു വീഡിയോയിൽ അവസാനിപ്പിച്ചില്ല. വീണ്ടും കൊളാബറേഷൻ തുടർന്നു. ഇരുവരും ചേർന്ന് നടത്തിയ പരിപാടികൾ എല്ലാം തന്നെ ആവശ്യത്തിലേറെ റീച്ചും വ്യൂസും വാരിക്കൂട്ടി (തുടർന്നു വായിക്കുക)
advertisement
നല്ല സമയം, റാണി, കുണ്ടന്നൂരിലെ കുൽസിത ലഹള, തങ്കമണി തുടങ്ങിയ ചിത്രങ്ങളിൽ ജെ. ഷണ്മുഖ ദാസ് എന്ന ദാസേട്ടൻ കോഴിക്കോട് അഭിനയിച്ചു കഴിഞ്ഞു. കോവിഡ് നാളുകളിലാണ് ദാസേട്ടൻ ഇൻഫ്ലുവെൻസർ എന്ന നിലയിൽ ശ്രദ്ധേയനാവുന്നത്. തന്റെ കുടുംബത്തെയും പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ദാസേട്ടൻ അക്കാലങ്ങളിൽ റീൽസ് ചെയ്തുകൊണ്ടിരുന്നത്. അറിയപ്പെടാൻ ആരംഭിച്ചതും മറ്റ് ഇൻഫ്ലുവെൻസർമാരുടെ കൂടെച്ചേർന്നും ദാസേട്ടൻ വീഡിയോസ് ചെയ്യാൻ ആരംഭിച്ചു. അത്തരത്തിൽ കൊളാബ് ചെയ്ത ആളാണ് രേണു സുധി
advertisement
[caption id="attachment_720222" align="alignnone" width="1200"] കഴിഞ്ഞ ദിവസം കൂടി ദാസേട്ടനും രേണു സുധിയും ചേർന്ന് ഒരു തമിഴ് ഗാനത്തിന് നൃത്തം ചെയ്തുകൊണ്ട് റീൽസ് ചെയ്തിരുന്നു. രേണുവിന്റെ മുഖം കണ്ടാൽ, അവിടെ കമന്റിലൂടെ കല്ലെറിയുന്നവർ ഉണ്ടാകും എന്നാണ് സ്ഥിതി. ഭർത്താവ് മരിച്ച സ്ത്രീ സ്വന്തം താൽപ്പര്യങ്ങളും സ്വാതന്ത്ര്യവും ആസ്വദിക്കുന്നതിലാണ് പലരും വിരൽ ചൂണ്ടുന്നത്. എന്നാൽ, അതൊന്നും ചെവിക്കൊള്ളാൻ രേണു സുധി തയാറല്ല. വിമർശനങ്ങൾക്ക് ശേഷം രേണു അഭിമുഖങ്ങളിലൂടെ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരുന്നു
[/caption]
advertisement
പലരും പല തരത്തിലും ഉപദേശം നൽകുമ്പോൾ, ബിഗ് ബോസ് താരം കൂടിയായിരുന്ന രജിത്ത് കുമാർ നൽകിയ ഉപദേശം കേട്ട് രേണുവിനു പോലും പൊട്ടിച്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ദാസേട്ടൻ കോഴിക്കോടിനെ മുന്നിൽ നിർത്തിക്കൊണ്ടാണ് രേണു സുധിക്ക് രജിത്ത് കുമാർ 'ഫ്രീയായി' ഒരുപദേശം നൽകിയത്. ഇവരുടെ ഒപ്പം സുധിയുടെ ഒപ്പം വർക്ക് ചെയ്ത ഒരാൾ കൂടിയുണ്ട് എന്ന് വീഡിയോയിൽ നിന്നും വ്യക്തം. 'ദാസേട്ടൻ തുള്ളി ചാടി തുള്ളി ചാടി നിന്ന് പോകും. അവസാനം നിന്റെ കാര്യത്തിൽ പണി ആകും' എന്ന് രജിത്ത് കുമാർ. ഇത് കേട്ടപാടെ രേണു കമിഴ്ന്ന് നിന്ന് ചിരിച്ചുപോയ ദൃശ്യങ്ങൾ വൈറലായിക്കഴിഞ്ഞു
advertisement
'ചേഞ്ച്' എന്ന സിനിമയുടെ പൂജാ പരിപാടികൾക്കാണ് രേണുവും ദാസേട്ടനും ഒന്നിച്ചു വന്നത്. ഇരുവരും ഈ സിനിമയുടെ ഭാഗമാണ്. മറ്റേതു ജോലിയെക്കാളും അഭിനയമേഖലയിൽ തന്നെ നിറഞ്ഞു നിൽക്കണം എന്നാണ് രേണുവിന്റെ ആഗ്രഹം. അവർ ഇതിനോടകം ഏതാനും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. സുധിയുടെ വേർപാടിന് ശേഷം, ഇവർക്ക് ഒരു പുതിയ വീട് ലഭിച്ചിരുന്നു. തന്റെ മകനെ കൂടാതെ, വയസായ മാതാപിതാക്കൾ ഉൾപ്പെടെയുള്ള ഒരു കുടുംബത്തിന്റെ അത്താണിയാണ് രേണു സുധി








