ചൂടൻ ചിത്രത്തിന് ലൈക്ക് അടിച്ചു എന്ന ആരോപണമുണ്ടായി ഒരു മാസത്തിനു ശേഷം ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും മറ്റൊരു ബിക്കിനി മോഡലിന്റെ ഹോട്ട് ഫോട്ടോയ്ക്ക് ലൈക്ക്. മാർഗോട് ഫോക്സ് എന്ന ബിക്കിനി മോഡലിന്റെ ചിത്രത്തിനാണ് പോപ്പിന്റെ ഇൻസ്റ്റഗ്രാം ഹാന്ഡിലിൽ നിന്നും ലൈക്ക് പോയിരിക്കുന്നത്
ഇൻസ്റ്റഗ്രാം ബിക്കിനി മോഡലായ നറ്റാലിയ ഗെറിബോട്ടോയുടെ ഒരു ചൂടൻ ചിത്രത്തിന് മാർപ്പാപ്പ ലൈക്ക് അടിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. അത്യന്തം ഹോട്ട് ലുക്കിൽ അരയിൽ നിന്നും വളരെ കുറച്ചു മാത്രം ഇറക്കമുള്ള ഒരു പാവാടയും ക്രോപ് ടോപ്പും ധരിച്ചു കൊണ്ടുള്ള ചിത്രത്തിന് മാർപ്പാപ്പ ലൈക്ക് അടിച്ചു എന്നായിരുന്നു ആരോപണം