Mammootty| മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ എന്താണെന്ന് അറിയാമോ? ആരോഗ്യ രഹസ്യം വെളിപ്പെടുത്തി ഡയറ്റീഷ്യൻ
- Published by:Sneha Reghu
- news18-malayalam
Last Updated:
സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ ജീവിതശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡയറ്റ് പ്ലാൻ ടിപ്പുകൾ എന്ന ക്യാപ്ഷനോടെയാണ് നതാഷ വിവരിച്ചിരിക്കുന്നത്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. പ്രായം എത്രയൊക്കെ ആയാലും ചെറുപ്പം നിലനിർത്താൻ മമ്മൂട്ടിയ്ക്ക് കഴിയുന്നുണ്ട്. അദ്ദേഹത്തിന‍് ചെറുപ്പം നിലനിർത്താൻ സാധിക്കുന്നത് നല്ലൊരു ലൈഫ് സ്റ്റെൽ ഉള്ളതിനാലാണ്. പലരും അദ്ദേഹത്തിന്റെ ഡയറ്റ് പ്ലാനിനെ കുറിച്ചും ചികയാറുണ്ട്. എല്ലാവരും കേൾക്കാൻ ആഗ്രഹിച്ച മമ്മൂട്ടിയുടെ ഡയറ്റ് പ്ലാനിനെ കുറിച്ചും ലൈഫ് സ്റ്റൈലിനെകുറിച്ചും വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഡയറ്റീഷ്യനായ നതാഷ മോഹൻ.
advertisement
advertisement
1. സമീകൃത ആഹാരം: സമീകൃത ഭക്ഷണത്തിലും പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, കോപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തും. .2. ജലാംശം: ശരീരത്തിൽ ജലാംശം നിലനിർത്താൻ മമ്മൂട്ടി എപ്പോഴും ശ്രദ്ധിക്കുന്നു. ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും പോലുള്ള ജലാംശം നൽകുന്ന സാധനങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തും.
advertisement
advertisement
5. ഹോൾ ഫുഡ്സ്: മികച്ച ഊർജം ലഭിക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും വേണ്ടി സംസ്കരിക്കാത്ത ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പഞ്ചസാരയുടെയും ജങ്ക് ഫുഡിന്റെയും ഉപയോഗം കുറയ്ക്കും. 6. കൃത്യസമയത്തുള്ള ഭക്ഷണം: ഊർജ്ജ നില സ്ഥിരമായി നിലനിർത്തുന്നതിനും അമിത ആസക്തി ഒഴിവാക്കുന്നതിനും കൃത്യസമയങ്ങളിൽ ഭക്ഷണം കഴിക്കണം. ഇടനേരത്ത് വിശക്കുന്നുണ്ടെങ്കിൽ ചെറിയ ലഘുഭക്ഷണങ്ങൾ കഴിക്കാം.
advertisement