Divya Unni | ഭർത്താവ് ഒന്നര മാസം വരെ വീട്ടിലുണ്ടാവില്ല എന്ന് ദിവ്യാ ഉണ്ണി; അരുണിനെ കുറിച്ച് ദിവ്യയുടെ വാക്കുകൾ
- Published by:meera_57
- news18-malayalam
Last Updated:
ദിവ്യ ഉണ്ണിയുടെ ഭർത്താവ് അരുണിനെ കുറിച്ച് താരം പറയുന്ന കാര്യങ്ങൾ
മൂന്ന് മക്കളും ഭർത്താവുമായി വിദേശത്തു താമസം. ഒപ്പം വർഷങ്ങളായി നിലനിർത്തിക്കൊണ്ടു പോകുന്ന നൃത്ത വിദ്യാലയം. ഉമാ തോമസ് എം.എൽ.എക്ക് അപകടം പറ്റി, അടുത്തിടെ വിവാദങ്ങളിൽ മുങ്ങിപോയെങ്കിലും, ഒരു ഗിന്നസ് റെക്കോർഡും ദിവ്യാ ഉണ്ണി (Divyaa Unni) സ്വന്തമാക്കി. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഏറ്റവും കൂടുതൽപ്പേർ അണിനിരന്ന ഭരതനാട്യം പ്രകടനം ആസൂത്രണം ചെയ്താണ് ദിവ്യാ ഉണ്ണി റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. അമേരിക്കയിലെ ഹൂസ്റ്റണിലാണ് ദിവ്യാ ഉണ്ണിയും കുടുംബവും. 2018ലായിരുന്നു ദിവ്യയും അരുണും തമ്മിലെ വിവാഹം. ആദ്യവിവാഹം വേർപിരിഞ്ഞതില്പിന്നെയാണ് ദിവ്യ പുനർവിവാഹിതയായത്
advertisement
ദിവ്യ ഇൻസ്റ്റഗ്രാമിൽ സജീവമാണ്. വിദേശത്തെങ്കിലും, നാട്ടിലെ പരിപാടികൾക്കും ക്ഷണം ലഭിച്ചാൽ, ദിവ്യാ ഉണ്ണി അത് വേണ്ടെന്നു വയ്ക്കില്ല. അമേരിക്കയിൽ നിന്നും നാട്ടിലേക്ക് പറന്നിറങ്ങിയ ദിവ്യാ ഉണ്ണി, ഒട്ടേറെ നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം പേജ് പരിശോധിച്ചാൽ, ഇതിൽകൂടുതലും ദിവ്യയുടെ നൃത്തവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ്. മൂത്തമക്കളിൽ, മകൾ നർത്തകിയാണ്. ഇപ്പോൾ ഇളയ മകളെയും ദിവ്യ ഉണ്ണി നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്. അങ്ങനെയെങ്കിലും, ദിവ്യയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പോലും വളരെ വിരളമായി കാണപ്പെടാറുള്ളയാളാണ് ഭർത്താവ് അരുൺ (തുടർന്ന് വായിക്കുക)
advertisement
വിവാഹ സമയത്തു പോലും അരുണിന്റെ ഒരു ബയോ ദിവ്യാ ഉണ്ണി എവിടെയും പങ്കിട്ടിരുന്നില്ല. വിവാഹ ചിത്രങ്ങളും, ഇവരുടെ മകളുടെ പിറവിയും വളകാപ്പ് ചടങ്ങുസംബന്ധിയായ വിവരങ്ങളും മറ്റുമാണ് ദിവ്യാ ഉണ്ണിയുടെ പേജിലൂടെ പുറത്തുവന്നിട്ടുള്ളത്. ഇപ്പോൾ അരുണിനെ കുറിച്ച് ഒരഭിമുഖത്തിൽ ദിവ്യാ ഉണ്ണി കാര്യങ്ങൾ വിശദമാക്കുന്നു. ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലാണ് ദിവ്യാ ഉണ്ണിയുടെ ഭർത്താവ് അരുണിന് ജോലി. ജോലിയുടെ ഭാഗമായി യാത്രകളുണ്ട്. ഓഫ് ഷോർ യാത്രകളാണ് പലതും. രണ്ടുപേരുടെയും തിരക്കേറിയ ജീവിതമാണ്
advertisement
advertisement
ശനിയാഴ്ചകളിൽ വിദ്യാർത്ഥികൾക്ക് സ്കൂൾ അവധിയായതിനാൽ, രാവിലെ എട്ടുമണിക്ക് തുടങ്ങി വൈകിട്ട് ആറുമണി വരെ ദിവ്യാ ഉണ്ണിയുടെ ക്‌ളാസുകൾ നീളും. അരുണിന് ചിലപ്പോൾ ഒന്നര മാസം വരെ ഓഫ്ഷോർ പോകേണ്ടതായി വരും. ചിലപ്പോൾ രണ്ടാഴ്ചയോ, ഒരു മാസമോ ആകും. അത്രയും നാൾ വീട്ടിൽ നിന്നും അകന്നു നിൽക്കേണ്ടതായി വരും. നമ്മുടെ സംസ്ക്കാരവും മൂല്യങ്ങളും അറിഞ്ഞു വേണം കുട്ടികൾ വളരാൻ എന്ന് ആഗ്രഹമുള്ളതിനാൽ, തന്റെ നൃത്തത്തെ അദ്ദേഹം ഏറെ സ്നേഹിക്കുന്നു എന്ന് ദിവ്യ
advertisement
അരുണിന് അക്കാര്യങ്ങൾ പ്രധാനമാണ്. മകൾ ഐശ്വര്യ ജനിച്ചതില്പിന്നെ നാടൻ കഥകളും മറ്റും പറഞ്ഞു കൊടുക്കും. അരുൺ മുംബൈയിൽ ജനിച്ചുവളർന്ന ആളായതിനാൽ, മകളുമായി സംസാരിക്കുക ഹിന്ദിയിലാണ്. ദിവ്യ മലയാളത്തിലും സംസാരിക്കും. മലയാളം, ഹിന്ദി റൈമുകൾ കേൾപ്പിച്ചാണ് മകളെ വളർത്തിയത്. സ്കൂളിൽ പോയിത്തുടങ്ങുമ്പോൾ അമേരിക്കൻ രീതികൾ മകൾ പഠിക്കുമെങ്കിലും, വീട്ടിൽ ഭാരതീയ മൂല്യങ്ങൾ മകളെ പഠിപ്പിച്ചു വളർത്തുന്നതിൽ ദിവ്യയും അരുണും ശ്രദ്ധ നൽകാറുണ്ട്









