നാഗ ചൈതന്യയുടെ വിവാഹത്തിന് സമാന്ത പങ്കെടുക്കുമോ! ക്ഷണിക്കപ്പെട്ട അതിഥികൾ ഇവർ

Last Updated:
നടൻ നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയും 2024 ഡിസംബർ നാലിന് വിവാഹിതരാകും
1/6
ഓഗസ്റ്റ് മാസം എട്ടാം തിയതി വിവാഹ നിശ്ചയം കഴിഞ്ഞ നടൻ നാഗ ചൈതന്യയും (Naga Chaitanya) ശോഭിത ധുലിപാലയും (Sobhita Dhulipala) ഡിസംബർ നാലിന് വിവാഹിതരാകും എന്ന് ഏറ്റവും പുതുതായി പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. പരമ്പരാഗത തെലുങ്ക് വിവാഹമായിരിക്കും ഇവരുടേതെന്നാണ് റിപ്പോർട്ടുകളിൽ നിന്നും ലഭ്യമായ വിവരം. രണ്ടു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹം ചെയ്യുന്നത്. നാഗ ചൈതന്യക്ക് ഇത് രണ്ടാം വിവാഹമാണ്. നടി സമാന്ത റൂത്ത് പ്രഭുവായിരുന്നു (Samantha Ruth Prabhu) നടന്റെ ആദ്യ ഭാര്യ. ഇവർ നിയമപരമായി വിവാഹമോചനം നേടിയിരുന്നു

advertisement
2/6
വിവാഹം എവിടെ നടക്കും എന്ന കാര്യത്തിൽ ചൂടുപിടിച്ച ചർച്ചകൾ നടന്നിരുന്നു. വിദേശ രാജ്യത്തെവിടെയെങ്കിലും ഡെസ്റ്റിനേഷൻ വെഡിങ് ആയിരിക്കും നടക്കുക എന്നും, അതുമല്ലെങ്കിൽ രാജസ്ഥാനിലെ ജയ്‌പൂരിൽ കൊട്ടാരസദൃശമായ സ്ഥലങ്ങളിൽ എവിടെയെങ്കിലും ആയിരിക്കും വിവാഹം എന്നും പലരും പ്രതീക്ഷിച്ചു. എന്നാൽ, സിനിമാ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായതിനാൽ, നാഗ ചൈതന്യ ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ അന്നപൂർണ സ്റ്റുഡിയോയിൽ പ്രത്യേകം തയാറാക്കുന്ന കൂറ്റൻ പന്തലിൽ വച്ചാകും വിവാഹം ചെയ്യുക (തുടർന്ന് വായിക്കുക)

3/6
മൊത്തം 22 ഏക്കറിൽ സ്ഥിതി ചെയ്യുന്ന വിസ്താരമേറിയ സ്റ്റുഡിയോയാണ് ഇത്. വിവാഹ പൂർവ ചടങ്ങുകൾ ആചാരപ്രകാരം നടക്കുന്നുണ്ട്. ഗോതമ്പും, കല്ലും, മഞ്ഞളും പൊടിക്കുന്ന ചടങ്ങ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് ശോഭിതയുടെ വീട്ടിൽ അരങ്ങേറിയിരുന്നു. വേദ പണ്ഡിതന്മാരുടെയും, പൂജാരിമാരുടെയും സാന്നിധ്യത്തിലാണ് ഇത് സംഘടിപ്പിച്ചത്. ഇതിനിടെ നാഗ ചൈതന്യ, ശോഭിത വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികളുടെ പട്ടികയും പുറത്തുവിട്ടു. വളരെ അടുത്ത ബന്ധുക്കളും സിനിമാ ലോകത്തെ വേണ്ടപ്പെട്ട സുഹൃത്തുക്കളും വിവാഹം കൂടാൻ വരുന്നുണ്ടാകും

4/6
നടൻ നാഗാർജുനയുടെ മകനാണ് നാഗ ചൈതന്യ. അക്കിനേനി, ധുലിപാല കുടുംബങ്ങളിലെ പ്രധാനികൾ ഇവിടെ എത്തിച്ചേരുന്നുണ്ടാകും. തെലുങ്ക് സിനിമാ ലോകത്തെ ദഗ്ഗുബാട്ടി കുടുംബവും, മഹേഷ് ബാബുവിന്റെ കുടുംബവും അതിഥികളുടെ പട്ടികയിൽ ഉണ്ടാകും. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ആമിർ ഖാൻ, കപൂർ കുടുംബങ്ങൾക്കും ക്ഷണക്കത്ത് നൽകിയിട്ടുണ്ടത്രേ. പ്രശസ്ത ചലച്ചിത്ര സംവിധായകൻ എസ്.എസ്. രാജമൗലി ആയിരിക്കും മറ്റൊരു അതിഥി

5/6
വധൂവരന്മാരുടെ താൽപ്പര്യപ്രകാരമാകും അന്നപൂർണ സ്റ്റുഡിയോയിൽ വിവാഹമണ്ഡപം ഒരുങ്ങുക. അവരുടെ ഇഷ്‌ടം അനുസരിച്ചാകും തീം സെറ്റ് ചെയ്യുകയത്രേ. ഈ വിവാഹത്തിൽ സമാന്ത റൂത്ത് പ്രഭു ക്ഷണിക്കപ്പെട്ട അതിഥിയാണോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. നാഗ ചൈതന്യയും ശോഭിത ധുലിപാലയും 2022ൽ ഡേറ്റിംഗ് ആരംഭിച്ചിരുന്നു. അപ്പോഴൊന്നും അവർ അക്കാര്യം തുറന്ന് സമ്മതിച്ചിരുന്നില്ല. ANR പുരസ്‌കാര ദാന ചടങ്ങിൽ ഒന്നിച്ചെത്തിയ ഇരുവരും മാധ്യമശ്രദ്ധ നേടി. ശേഷം വിവാഹ നിശ്ചയ വേളയിൽ മാത്രമാണ് ഇവരുടെ പ്രണയം പരസ്യമായത്

6/6
ആചാരവും പാരമ്പര്യവും കാത്തുസൂക്ഷിച്ചു കൊണ്ടുള്ളതാകണം വിവാഹം എന്ന് നാഗ ചൈതന്യയും ശോഭിതയും ഒരേ സ്വരത്തിൽ പറഞ്ഞിരുന്നു. വിവാഹം എന്നാൽ ആർഭാടമാകരുത്, അത് പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിച്ചു കൊണ്ടാകണം എന്നായിരുന്നു ചൈതന്യയുടെ അഭിപ്രായം. തന്റെ പാരമ്പര്യത്തിലെ തെലുങ്ക് ഛായ നിറഞ്ഞതാവണം വിവാഹം എന്നായിരുന്നു ശോഭിതയുടെ പക്ഷം. പാരമ്പര്യം മുറുകെപ്പിടിച്ചാകും ഇവർ രണ്ടുപേരും കതിർമണ്ഡപത്തിലേക്ക് കയറുക എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു

അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി

  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement