'കഴിയുമെങ്കിൽ നസ്രിയയുമായി പോയി ആശ്വസിപ്പിക്കൂ'; ജെൻസണ് ഓർമപ്പൂക്കൾ അർപ്പിച്ച ഫഹദിനോട് ആരാധകൻ

Last Updated:
ശ്രുതിയെ വിട്ടുപിരിഞ്ഞ ജെൻസന്റെ ഓർമയിൽ നടുക്കം രേഖപ്പെടുത്തി നടൻ ഫഹദ് ഫാസിൽ
1/4
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ, അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസണും വിട പറഞ്ഞിരിക്കുന്നു. കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തിലാണ് തലയ്ക്ക് സാരമായി പരിക്കേറ്റ ജെൻസൺ രാത്രിയോടുകൂടി മരിച്ചത്. ഉരുൾപൊട്ടൽ ഉണ്ടായ സമയത്ത് കോഴിക്കോട് ആയതിനാൽ മാത്രമാണ് ശ്രുതി സ്ഥലത്തില്ലാതെ പോവുകയും അപകടത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തത്. ശ്രുതിയെ ചേർത്തുനിർത്തിയ ജെൻസന്റെ വാർത്ത ജനഹൃദയങ്ങളെ സ്പർശിച്ചിരുന്നു. ജൂലൈ 30ന് ഉണ്ടായ പ്രകൃതി ദുരന്തം നടന്ന് കേവലം ഒന്നരമാസം പോലും തികയും മുമ്പാണ് ശ്രുതിയെ വിട്ട് ഭാവിവരനും വിടവാങ്ങിയത്. മനുഷ്യമനസാക്ഷിയെ മരവിപ്പിച്ച, ഈ വാർത്തയിൽ ആദ്യ പ്രതികരണവുമായി എത്തിയവരിൽ നടൻ ഫഹദ് ഫാസിൽ ഉണ്ട്

advertisement
2/4
ഈ വരുന്ന ഡിസംബറിൽ ശ്രുതിയുടെയും ജെൻസന്റെയും വിവാഹം നടക്കേണ്ടിയിരുന്നു. കഴിഞ്ഞദിവസം കൽപ്പറ്റ വെള്ളാരംകുന്നിൽ വാനും സ്വകാര്യ ബസ്സും തമ്മിലുള്ള കൂട്ടിമുട്ടലിൽ ആണ് ശ്രുതിക്കും ജെൻസണും പരിക്കേൽക്കുന്നത്. പരിക്കേറ്റ ശ്രുതിക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി എങ്കിലും ജെൻസിന്റെ പരിക്ക് ഗുരുതര സ്വഭാവമുള്ളതായിരുന്നു. കുട്ടിക്കാലം മുതലേ ഉള്ള സൗഹൃദവും പ്രണയവുമാണ് ഇവരുടേത്. അമ്പലവയൽ സ്വദേശിയാണ് ജെൻസൺ. 'കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ' എന്നാണ് ജെൻസന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഫഹദ് ഫാസിൽ കുറിച്ച വാക്കുകൾ (തുടർന്ന് വായിക്കുക)

3/4
ഫഹദിന്റെ ആരാധകരായ നിരവധി പേരാണ് ഹൃദയഭേദകമായ ഈ പോസ്റ്റിൽ ജെൻസണ് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടെത്തിയത്. എന്തു പറയണം എന്നറിയാതെ വാക്കുകൾ എവിടെയോ തട്ടി നിലച്ചു എന്ന് പല അനുശോചന പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കാം. ജീവിതത്തിൽ ഉറ്റവരോടൊപ്പം ശ്രുതിയെ തനിച്ചാക്കി ജെൻസനും പോകുമ്പോൾ, ഇനി ആരാണ് ശ്രുതിയെ ആശ്വസിപ്പിക്കുക എന്ന ചോദ്യം ഉത്തരം കിട്ടാതെ നിലനിൽക്കുന്നു. ഈ വേള കമന്റിലൂടെ അനുശോചനം അർപ്പിച്ച ഒരാൾക്ക് പറയാൻ കുറച്ചു വാക്കുകൾ ബാക്കിയുണ്ട്

4/4
'കഴിയുമെങ്കിൽ ആ പെൺകുട്ടിയുടെ അരികെ നസ്രിയയെയും കൂട്ടി ചെല്ലണം, ഒരു സമാധാന വാക്ക് പറഞ്ഞു ആശ്വസിപ്പിക്കണം' എന്ന് നജീബ് എന്ന വ്യക്തി പറയുന്നു. ഈ ആശ്വാസ വാക്കിന് ശ്രുതിക്ക് എത്രത്തോളം കരുത്തു പകരാൻ സാധിക്കുമോ എന്ന് ചോദിച്ചാൽ ആർക്കും മറുപടി പറയാൻ സാധിച്ചെന്നു വരില്ല. അവിടം വരെ പോയാലും, ഇല്ലെങ്കിലും, ഈ വേള ഇങ്ങനെയൊരു പ്രതികരണം നൽകാൻ പ്രേക്ഷകരുടെ ഇഷ്‌ടനായകനായ ഫഹദ് പ്രകടിപ്പിച്ച നല്ല മനസ് കാണാൻ കഴിയാതെയിരിക്കില്ല

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement